Friday, December 14, 2012

എന്റെ സുഖം അവരുടെയും


എന്റെ സമാധാനത്തിന്റെ ഒരു ഘടകം എന്റെ അയല്‍വാസിയാകുന്നു. അയല്‍വാസിയെ സ്നേഹിക്കുക ബഹുമാനിക്കുക എന്നതും എന്റെ സുഖത്തിന്റെ ഭാഗമാണ്. ഞാന്‍ മനസ്സിലാക്കുന്നു ലോകത്തില്‍ ഏതു കോണില്‍ എന്ത് അക്രമം നടന്നാലും ആര്‍ എന്നെ ആക്രമിക്കാന്‍ വന്നാലും എന്നെ സംരക്ഷിക്കാന്‍ എന്റെ അയല്‍വാസി ഉണ്ടാകും. ഞാന്‍ അത് വെറുതെ പറയുന്നതല്ല. കാരണം എന്നെ കുറിച്ച് എന്റെ അയല്‍വാസിക്ക് നല്ല ധാരണയാണ്. എന്റെ വിശ്വാസവും നിലപാടും അദ്ധേഹത്തിന
 ു അറിയാം. അത് പോലെ അയാളെയും ഞാന്‍ അറിയും. ഞങ്ങള്‍ക്കിടയില്‍ ഒരു ഒളി അജണ്ടയുമില്ല. എന്റെ അയല്‍വാസി എന്റെ അടുത്ത വീടാണ്. എന്റെ ഗ്രാമതിന്റെത് അടുത്ത ഗ്രാമമാണ്. എന്റെ ജില്ലയുടെത് അടുത്ത ജില്ലയാണ്. എന്റെ നാടിന്റെത് അടുത്ത നാടാണ്. എന്റെ മതതിന്റെത് അടുത്ത മതമാണ്‌. ഈ അയല്‍വാസികള്‍ നന്നായാല്‍ പിന്നെ ഈ ലോകം സുന്ദരമാണ്. അതെ സമയം നിങ്ങള്ക്ക് ഒരു ശല്യക്കാരന്നായ അയല്‍വാസി ഉണ്ടെന്നു വെക്കുക. പിന്നീടെ നിങ്ങളുടെ ദിനത്തിന്റെ വലിയ സമയവും നിങ്ങളുടെ ചിന്തയില്‍ അയല്‍വാസിയാകും. നല്ല അവസ്ഥയില്‍ നമുക്ക് പരസ്പരം പലതും ചര്‍ച്ച ചെയ്യാം. സമാധാനം അതാണ്‌ എല്ലാവരും ആഗ്രഹിക്കുന്നതും. മതങ്ങള്‍ പരസ്പരം അറിയുന്നില്ല എന്നത് വര്‍ത്തമാന കാലത്തു ഒരു പ്രശനം തന്നെയാണ്. ഞാന്‍ എന്റെ അടുത്ത കൂട്ടുകാരനോടും അയല്‍വാസിയോടും ലോകത്തുള്ള എല്ലാം സംസാരിക്കും പക്ഷെ പരമ പ്രധാനമായ എന്റെ വിശ്വാസത്തെ കുറിച്ച് ഞങ്ങള്‍ ഒന്നും പറയാറില്ല എന്ന് വരികില്‍ പരസ്പരം മനസ്സില്‍ ഉണ്ടാകുക ആരോ പറഞ്ഞു പറ്റിച്ച അസ്ത്യങ്ങലാകും. രണ്ടു പേരുടെയും മതകാര്‍ തമ്മില്‍ ഏറ്റ് മുട്ടിയാല്‍ ആ മതക്കാരന്‍ ആയതിന്റെ പേരില്‍ ഞാന്‍ അയല്‍വാസിയെ ഭയക്കാതിരിക്കനമെന്കില്‍ അയല്‍വാസിയുടെ വിശ്വാസം എന്ത് എന്ന് ഞാന്‍ അറിയണം. യഥാര്‍ത്ഥ മതം അത് സമാധാനമാണ്. സ്നേഹമാണ്. നമ്മുടെ നാട്ടില്‍ മതങ്ങള്‍ തമ്മില്‍ യഥാര്‍ത്ഥ സംവാദം നടക്കണം. അതായത് പരസ്പരം വെല്ലുവിളിച്ചു കൊണ്ടല്ല. സ്നേഹത്തിന്റെ ഭാഷയില്‍. വിഷയങ്ങളെ കുറിച്ച് അവര്‍ പരസ്പരം പറയട്ടെ. എന്റെ കയ്യിലുള്ള വിശ്വാസതോന്റെ മേന്മ ഞാന്‍ അറിയേണ്ടത് എന്റെ ആവശ്യമാണ്‌. മതം എന്നത് ദൈവവുമായി ബന്ധപ്പെട്ടതാണ്. ദൈവം എല്ലാവരുടെയും സൃഷ്ടാവായി നാം അംഗീകരിക്കുന്നു. യഥാര്‍ത്ഥ ദൈവത്തെ അറിയുക എന്നതാണ് മതം. പക്ഷെ മതക്കാര്‍ പലപ്പോഴും ദൈവത്തെ അറിയുന്നത് മത പ്രമാണങ്ങളില്‍ നിന്നാവണം എന്നില്ല. പകരം മറ്റുള്ളവരുടെ വാക്കുകളില്‍ നിന്നാകാം. അതാണ്‌ നാം നമ്മുടെ വിശ്വാസത്തോട് ചെയ്യുന്ന വലിയ അപരാധവും. മതങ്ങള്‍ പരസ്പരം ബഹുമാനിക്കാന്‍ ശ്രമിക്കണം എന്നത് വാക്കിലും കടലാസിലും മാത്രം പോര. കര്മതിലും വേണം. എന്റേത് പൂര്‍ണ ശരി എന്ന് വിശ്വസിക്കാന്‍ എനിക്ക് അധികാരമുണ്ട്. പക്ഷെ നിങ്ങള്‍ക്കും നിങ്ങള്‍ ശരിയെന്നു വിശ്വസിക്കുന്നത് പറയാനും ആചരിക്കാനും അവകാശമുണ് എന്നതും കൂടി അറിയണം. എന്റെ അയല്‍വാസി എന്നെ പോലെ നല്ലവനാകണം എന്ന ചിന്ത നമ്മില്‍ ഉണ്ടായാല്‍ ഞാനും ലോകവും നന്നാവും.

No comments:

Post a Comment