Friday, December 14, 2012

വിശ്വാസം എന്നാല്‍

ഹജ്ജു ക്ലാസ്സ്‌ നടന്നു കൊണ്ടിരിക്കെ ഉസ്താദ്‌ മുഹമ്മദ്‌ കുട്ടിയോട് ഒരു ചോദ്യം “ അറഫയില്‍ ഒരു മരമുണ്ട്. അതിന്റെ കൊമ്പ് അരഫയുടെ പുറത്താണ്. തടി അകത്തും. അങ്ങിനെ എങ്കില്‍ ആ മരത്തിന്റെ കൊമ്പില്‍ കയറി ഇരുന്നാല്‍ അറഫ ശരിയാകുമോ?” മുഹമെദ്‌ കുട്ടി പറഞ്ഞു “ എന്തിനാ ഉസ്താടെ ഇത്ര വിശാലമായ അറഫയില്‍ പോയി മരത്തില്‍ കയറുന്നത്. താഴത് തന്നെ സ്ഥലം ഇഷ്ടം പോലുണ്ടല്ലോ” . നമുക്ക് നഷ്ടമായത് ഈ മുഹമെദ്‌ കുട്ടിമാരെയാണ്. തിരിച്ചു ചോദിക്കാന്‍ ആരും ഇല്ലാത്ത അവസ്ഥ പലരെയും പലതും പറയിക്കാന്‍ പ്രാപ്തരാക്കുന്നു.കഴിഞ്ഞ ദിവസങ്ങളില്‍ നാം ആഘോഷിച്ചു. മസ്ജിദു നബവിയില്‍ ഒരു രൂപത്തെ കണ്ടെന്നു പറഞ്ഞു. എല്ലാവരും അത് കൂടുതല്‍ പേരിലേക്ക് എത്തിച്ചു. അത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത് എന്നാരും പറഞ്ഞില്ല. ഇസ്ലാം കേട്ട് കേള്‍വിയുടെ മതമല്ല. പകരം തികഞ്ഞ പ്രമാണങ്ങളുടെ മതമാണ്‌. ഒരാള്‍ എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ അത് യാതൊരു സങ്കോചവും കൂടാതെ വിഴുങ്ങാല്‍ മാത്രം വിശ്വാസി അതപധിക്കുന്നു എന്ന് പറയേണ്ടി വരുന്നു. കാമറയില്‍ പതിയുന്ന രൂപം തീര്‍ച്ചയായും മനുഷ്യര്‍ക്കും ദൃശ്യമാകണം. ജിന്നുകളും മലക്കുകളും സത്യമാണ് എന്നാണു ഇസ്ലാമിക വിശ്വാസം. പക്ഷെ ഒരു കാമറയും അവരെ പകര്തിയതായി നമുക്കറിയില്ല. അതിനാല്‍ നാം ഒരു മുഹമെദ്‌ കുട്ടി ആകുക. ചോദിച്ചതിനു ശേഷം മാത്രം വിശ്വസിക്കുക

No comments:

Post a Comment