Friday, December 14, 2012

ഇതാണോ ജനാധിപത്യംകെ ജി ജോര്‍ജ് അവര്‍കളുടെ മനോഹരമായ ഒരു സിനിമയാണ് പഞ്ചവടിപ്പാലം. വികസനം എന്നത് എങ്ങിനെ ഓരോരുത്തര്‍ക്കും ഗുനകരമാക്കി മാറ്റാം എന്നതിന്റെ നേര്‍ രേഖയായിരുന്നു ആ ചിത്രം. ഒരു കേടുമില്ലാത്ത പാലം പൊളിച്ചു പുതിയ പാലം പണിയുന്ന സംഗതി കൃത്യമായി തന്നെ സംവിധായകന്‍ അതില്‍ വിവരിക്കുന്നു. നമ്മുടെ വിഷയം അതല്ല. അതില്‍ ജഗതിയും നെടുമുടിയും വേഷമിടുന്ന രണ്ടു കഥാപാത്രങ്ങള്‍ ഉണ്ട്. തട്ടിപ്പിന്റെ നാട്ടു വശം
  അവര്‍ നമുക്ക് കാണിച്ചു തരുന്നു. പാലം പനിക്ക് അനുമതി വാങ്ങാല്‍ തലസ്ഥാനത് പോയ പ്രസിടെന്റിനെ കാണാതെ തിരഞ്ഞു പോകുന്ന ഒരു രംഗമുണ്ട്. മണ്ടോതരിയില്‍ നിന്നും യാത്ര ചിലവ് വാങ്ങി അവര്‍ രാഫെലിന്റെ വീട്ടില്‍ ഒളിച്ചിരുന്നു. പിന്നീട് മുന്‍ ഉറപ്പിച്ച പ്രകാരം മണ്ടോതരിയുടെ മുന്നില്‍ വെച്ച് അവര്‍ ശണ്ട കൂടുന്നു. അപ്പോള്‍ പ്രസിഡണ്ട്‌ നേരിട്ട് വന്നു തന്നെ അവരുടെ ശണ്ട തീര്‍ക്കുന്നു. ഇപ്പോള്‍ ഈ പഴയ സിനിമ മനസ്സില്‍ വരാന്‍ കാരണം നമ്മുടെ പാര്‍ലിമെന്റില്‍ നടക്കുന്ന സംഗതിയെ ഇതിനോടാണ് എനിക്ക് ഉപമിക്കാന്‍ കഴിയുക. കഴിഞ്ഞ സമ്മേളനം കല്‍ക്കരിയില്‍ കുടുങ്ങി. സമ്മേളന കാലം തീര്‍ന്നു എന്നെല്ലാതെ ആ വിഷയം ഇപ്പോഴും അവിടെ നില്‍ക്കുന്നു. ഇപ്പോള്‍ ചെറുകിട കച്ചവടക്കാരുടെ വിഷയം. അതിന്റെ പേരിലും നഷ്ടം നമുക്ക് തന്നെ. ഓരോ ദിവസം നാം നല്‍കേണ്ടത് കോടികളാണ്. ഈ വിഷയവും മറ്റേതു വിഷയത്തെ പോലെ വാസ്തവത്തില്‍ എവിടെയും ചര്‍ച്ച ആകരുത് എന്ന് എല്ലാവരും യോജിച്ച പ്രതീതിയാണ് നമുക്കുള്ളത്. പാര്‍ലിമെന്റില്‍ നടക്കുന്ന ചര്‍ച്ചകള്‍ രേഖ ആയി മാറും എന്നതാകാം ഒരു പക്ഷെ എല്ലാവരെയും ഭയപ്പെടുത്തുന്നത്. ഈ സമ്മേളന കാലം കഴിഞ്ഞാല്‍ പിന്നെ അത് ലോകം മറക്കും. വാസ്തവത്തില്‍ ഈ വിഷയത്തില്‍ ആര്‍ക്കാണ് എതിര്‍പ്പുള്ളത്. നമ്മുടെ ഭരണാധികാരികള്‍ക്ക് ഈ ഭീമന്മാരെ തടഞ്ഞു നിര്‍ത്താന്‍ ധൈര്യം ഉണ്ടെന്നു നാം കരുതുന്നില്ല. മുന്നൂറ്റി ഇരുപതു ( ശരിയാണോ എന്നറിയില്ല) കോടീശ്വരന്‍മാര്‍ കൂടിയിരുന്നാല്‍ പിന്നെ സാധാരണക്കാരന്റെ വിഷയം എങ്ങിനെ പൊന്തി വരാന്‍. ജനാധിപത്യം ആണ് നമ്മുടെ ശക്തി എന്ന് പറയുന്നു. ഒരു വേള അത് തന്നെയല്ലേ നമ്മുടെ ദൌര്‍ബല്യവും. വിദേശ കമ്പനികള്‍ക്ക് ചെറുകിട മേഖലയില്‍ അനുവാദം നല്‍കുന്നതിനെ എതിര്‍ക്കുന്നവരാണ് നമ്മുടെ നാട്ടിലെ അധികം ആളുകളും. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഒരു റഫറണ്ടം നടത്താന്‍ തയ്യാറായാല്‍ വിവരം അറിയുന്നതാണ്. നമ്മുടെ നാടിന്റെ വളര്‍ച്ചയില്‍ ഒരു വഴിത്തിരിവാണ് ഈ നിയമം. പക്ഷെ പണക്കാരെ മാത്രം അറിയുന്ന അധിക എം പി മാറും ഒന്നിച്ചു കൈപോക്കിയാല്‍ ജനങളുടെ അഭിപ്രായം എന്ന ജനാധിപത്യ രീതി എവിടെ എന്ന് കൂടി ചിന്തിക്കുക. ഇത് കേവലം പാര്‍ലിമെന്റ് ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ട ഒന്നല്ല. പകരം ഓരോ ഇന്ത്യക്കാരനും ഈ വിഷയത്തില്‍ നിലപാട് സ്വീകരിക്കാന്‍ അവസരം നല്‍കണം. ഇത് മാത്രമല്ല ഇത്തരം സുപ്രധാന വിഷയങ്ങള്‍ ജനങളുടെ അഭിപ്രായം നേരില്‍ അറിയാനുള്ള റഫറണ്ടം എന്നതു ഭരണ ഘടനയില്‍ എഴുതി ചേര്‍ക്കുകയും വേണം. അപ്പോള്‍ ഇപ്പോള്‍ നടക്കുന്ന ഈ വാക്കൌട്ടും കൂക്കുവിളിയും അസ്താനതാവും. അതാണ്‌ ജനാധിപത്യം. നമ്മുടെ ഭരണാധികാരികളും പ്രതിപക്ഷവും പാര്‍ലിമെന്റില്‍ ഒരു കെ ജി ജോര്‍ജ്‌ സിനിമ ആവര്‍ത്തിചു കൊണ്ടിരിക്കെ ഏറ്റവും ചുരുങ്ങിയത് സിനിമയിലെ മണ്ടന്‍ പ്രസിഡണ്ട്‌ അല്ല പൊതു ജനം എന്ന് കൂടി മനസ്സിലാക്കി കൊടുക്കാന്‍ പൊതു ജനത്തിന് അവകാശമുണ്ടെന്ന് നാം മറക്കാതിരിക്കുക.

No comments:

Post a Comment