Friday, December 14, 2012

മഴയുടെ രീതിശാസ്ത്രം


മലയാള സാഹിത്യത്തില്‍ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് മഴ. മഴയുടെ സൌന്ദര്യം ആവോളം നമ്മുടെ കവികളും കതാകൃതുക്കളും നമുക്ക് മുന്നില്‍ വരച്ചു കാണിച്ചിട്ടുണ്ട്. രണ്ടു പതിറ്റാണ്ട് മുന്‍പ് ഞാന്‍ കണ്ട ആ മഴയെ ഇന്ന് നാട്ടില്‍ ഞാന്‍ കണ്ടില്ല. മഴയുടെ സൌന്ദര്യം ഇന്ന് പഴയ കടലാസില്‍ മാത്രം ബാക്കിയാകുന്നു. ആരോടോ കലിതീര്‍ക്കുന്ന പ്രതീതിയാണു ഇന്ന് മഴയ്ക്ക്. ലോകം ഒന്നിച്ചു തകര്‍ക്കാന്‍ പോന്ന ഇടി ശബ്ദം. മഴയുടെ സമയവും രീതിയ
 ും മാറിയിരിക്കുന്നു. കോലായില്‍ ചാരിയിരുന്നു ചെടികളോടും മരങ്ങളോടും പൂകളോടും കിന്നാരം പറഞ്ഞു പെയ്യുന്ന മഴയെയാണ് ഞാന്‍ പ്രതീക്ഷിച്ചത്. തുടക്കം തന്നെ ഒരു അപ്രതീക്ഷമായ ഇടി മുഴക്കം. പിന്നെ ശീല്ക്കാരതോടെ വെള്ളം ചീറ്റി മഴയും. എന്തോ കണ്ടു പെടിച്ചപോലെ മരങ്ങളും ചെടിക്കളും അട്ടഹസിച്ചു. ഒരു ബഹളത്തോടെ മഴ അവസാനിച്ചപ്പോലും ആദ്യം വന്ന ഇടി മുഴക്കം വിട്ടു മാരിയിട്ടുണ്ടായിരുന്നില്ല. മനുഷ്യന്‍ പോലെ മൃഗങ്ങള്‍ പോലെ മരങ്ങള്‍ പോലെ വായുപോലെ പ്രകൃതിയുടെ ഭാഗമാണ് മഴയും എന്നതു നാം മറക്കുന്നു. രണ്ടു പതിറ്റാണ്ട് മുമ്പുള്ള ഭൂമിയല്ല ഇന്ന് എന്റെ ചുറ്റുമുള്ളത്. പരിഷ്കാരം മൂത് മൂത് നാം പ്രകൃതി നല്‍കിയ പലതും വേണ്ടെന്നു വെച്ച്. അങ്ങിനെ കുളങ്ങളും കായലുകളും കാടുകളും തോടുകളും നാം വേണ്ടെന്നു വെച്ച്. നമ്മുടെ പുരോഗതിയില്‍ കൃഷിക്ക് സ്ഥാനം കിട്ടിയില്ല. നമ്മുടെ ജീവിതം നിലനിക്കുന്നത് മറ്റുള്ളവരുടെ കാരുന്യതിലായത് ആരെയും വേദനിപ്പിക്കുന്നില്ല. എല്ലാവരും ഉള്ള ഭൂമി വില്‍ക്കാനും വാങ്ങാനും ദൃതി കൂട്ടുന്നു. അങ്ങിനെ ഭൂമി വെറും ഒരു കച്ചവട ചരക്കായി. എല്ലാവരും മാറിയാല്‍ പിന്നെ പ്രകൃതി മാത്രം മാറരുത് എന്നത് നമ്മുടെ സ്വാര്തതയാണ്. പണ്ട് തൃശൂര്‍ യാത്ര വളരെ പച്ചയുല്ലതായിരുന്നു. ചുറ്റു ഭാഗത്തും പച്ച പിടിച്ചു നിന്നിരുന്ന പാഠങ്ങള്‍, പക്ഷെ അവിടം ഇന്ന് ഒന്നുകില്‍ ചതുപ്പാനു അല്ലെങ്കില്‍ ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങളും. ഇരുക്കുന്ന കൊമ്പാണ് നാം മുറിക്കുന്നത് എന്ന് അറിയാതെയാണ് പലരും ഭൂമിയെ കൈകാര്യം ചെയ്യുന്നത്. നാടിന്‍ പുറവും പട്ടണവും തമ്മിലുള്ള അന്തരം കുറഞ്ഞു വരുന്നു. നല്ല വായു എന്നത് ഇന്ന് ഒരു അനുഗ്രഹമാണ്. ഓരോ മഴയും നമുക്ക് തരുന്നത് ഓരോ ദുരന്തമാണ്. വെള്ളം ഒഴിഞ്ഞു പോകാന്‍ പ്രകൃതി തന്നെ ഉണ്ടാക്കിയ സംവിധാനം നാം തകര്‍ത്തു. അപ്പോള്‍ വഴി അറിയാതെ മഴവെള്ളം നമ്മോട് പ്രതികാരം ചെയ്യുന്നു. നാം കുഴിച്ച കുഴിയില്‍ നാം തന്നെ. മഴയുടെ സൌന്ദര്യം നമുക്ക് ഏടുകളില്‍ നിന്ന് വായിച്ചു രസിക്കാം. ക്രൂരത നമുക്ക് അനുഭവിക്കുകയും ചെയ്യാം.

No comments:

Post a Comment