Friday, December 14, 2012

പാവം നീറോ.........റോം നഗരം കത്തിയെരിയുമ്പോള്‍ നീറോ ചക്രവര്‍ത്തി വീണ വായിച്ചു എന്നത് പണ്ട് മുതലേ കേള്‍ക്കുന്ന ഒന്നാണ്. ചരിത്ര വിദ്യാര്‍ഥി എന്ന നിലയില്‍ അപ്പറഞ്ഞത് അപ്പടി വിഴുങ്ങാന്‍ സാധ്യമല്ല. ചില ചോദ്യങ്ങള്‍ അവിടെയും ഉയരുന്നു. ഒന്നാമത്തെ വിഷയം കത്തുന്നതിനു മുമ്പ് തന്നെ അദ്ദേഹം വീണ വായന തുടങ്ങിയോ?. അതോ കത്തി തുടങ്ങിയതിനു ശേഷമോ?. ഈ ചോദ്യം ഈ വിഷയത്തില്‍ പ്രസക്തമാണ് എന്നാണെന്റെ പക്ഷം. ഒരു പക്ഷെ നഗരം കത്തി തുടങ്ങിയപ്പോള്‍ അദ്ദേഹം ആദ്യം തീ കെടുത്താന്‍ ശ്രമിച്ചു. പക്ഷെ തന്റെ നിയന്ത്രണത്തില്‍ വരില്ല എന്ന് വരികെ പിന്നെ ഒന്നും ചെയ്യാനില്ല എന്ന തിരിച്ചറിവില്‍ TITANIC സിനിമയില്‍ കണ്ടതുപോലെ മരണത്തെ സംഗീതം കൊണ്ട് നേരിട്ടതാനെന്കിലോ?. ഈ വിഷയത്തില്‍ ഒരു അവസാന വാക്ക് പറയാന്‍ ഞാന്‍ ആളല്ല. പക്ഷേ ഇങ്ങിനെ ഒരു വായന കൂടി ഈ വിഷയത്തിനു സാധ്യമാണ് എന്നതാണ് എന്റെ മതം. പക്ഷെ നമ്മുടെ പുതിയ ഭരണാധികാരികള്‍ പല വിഷയത്തിലും നീറോയെ കവച്ചു വെക്കുന്നു എന്ന് പറയാനാണ് ഇതൊക്കെ പറഞ്ഞത്. മലയാളി കുറച്ചു കാലം കൊണ്ട് തുറിച്ചു നോക്കുന്ന ഒന്നാണ് ജീവിതം. ചുരുക്കത്തില്‍ അന്നം. അരിക്ക് വേണ്ടി വടക്കോട്ടും തെക്കോട്ടും വാ പൊളിചിരിക്കാന്‍ വിധിക്കപ്പെട്ടവരായി നാം മാറി കഴിഞ്ഞു. എന്നും നമ്മുടെ പ്രാര്‍ത്ഥന ദൈവമേ കേരളത്തില്‍ മഴ പെയ്തില്ലെന്കിലും അടുത്ത സംസ്ഥാനങ്ങളില്‍ നല്ല മഴയും നല്ല അവസ്ഥയും ഉണ്ടാകണമെ എന്നാണല്ലോ?. തമിഴ്നാടില്‍ വെള്ളം പൊങ്ങിയാല്‍ നമ്മുടെ അടുപ്പിലും വെള്ളം കയറും. ആന്ധ്രക്കാരന് പനി പിടിച്ചാല്‍ നമ്മുടെ കുട്ടികളും അരി കിട്ടാതെ കരയും. എന്തൊരു സഹവാസം. അപ്പോഴാണ്‌ നമ്മുടെ ആധുനിക നീരോകള്‍ രംഗ പ്രവേശനം ചെയ്യുന്നത്. അവര്‍ ഇതൊന്നും അറിഞ്ഞ മട്ടില്ല. ഇല്ല എന്ന് പറയുത്. ഉള്ളത് വാക്കിലും കടലാസിലും മാത്രം. അവര്‍ അടുത്തിടെ ഒരു പാട് തവണ വടക്കോട്ട് പോയി. ഒറ്റക്കും കൂട്ടായും, നാം കരുതി നമുക്ക് വേണ്ടി പോയതാണെന്ന്. പിന്നെ അല്ലെ അറിയുന്നത് കണ്ണൂരിലെ പ്രസിഡണ്ട്‌ എന്നത് കേരളക്കാരന് അറിയേക്കാള്‍ പ്രാധാന്യമുള്ളതാണെന്ന്. തൃശൂര്‍ പാലക്കാട് തുടങ്ങിയവും മുഖ്യ വിഷയമായി. ചര്‍ച്ചകളോടെ ചര്‍ച്ച. ചിലപ്പോള്‍ ഉമ്മന്റെ മുഖം വെളുക്കും, ചിലപ്പോള്‍ “ചെന്നിത്തല” കറുക്കും. മറ്റൊരിക്കല്‍ ചിരി നമ്മുടെ “ പേര്‍ഷ്യന്‍ മന്ത്രി” യുടെ മുഖതാകും. ഇടയ്ക്കു മുരളി ഒന്ന് ചിനുങ്ങും, ഒപ്പം പെങ്ങളും, അപ്പോഴാണ്‌ അങിനെ ഒരു അച്ഛന്‍ ജീവിച്ചിരുന്ന വിവരം മാലോകര്‍ ഓര്‍ക്കുന്നത്. പിന്നെ എല്ലാ “ സുധാകരാതി” അസുഖക്കാര്‍. ആദര്ശ മൂശയില്‍ ഇടയ്ക്കു നമ്മുടെ മനലൂര്‍ക്കാരന്‍. അങ്ങിനെ നമുക്ക് നല്ല കാലം വന്ന പ്രതീതി. അപ്പോള്‍ ആര്‍ക്കും ഭരിക്കാന്‍ സമയം പോരെന്നു വന്നു. കേന്ദ്രം പിന്നെ പറയരുത്. മന്മോഹന്‍ മോഹന സ്വപ്നം കണ്ടു. മായാവതി അതിനു വളം വെച്ചു. മുലായം മുയലിനെ പോലെ ഒളിച്ചു കളിച്ചു. നാട്ടില്‍ അരിയുടെ വില വാണത്തെ കവച്ചു വെച്ചു. ഇത് ഒരു ദിവസം കൊണ്ട് വന്ന മാറ്റമാണ് എന്ന് നാം ആരും ധരിക്കുന്നില്ല. റോം നഗരം കത്തിയത് പെട്ടെന്നായിരുന്നു. ഇന്നത്തെ പോലെ ഫയെര്‍ ഇന്ജനുകള്‍ അന്ന് സുലഭാമായിരുന്നില്ല എന്നതും കത്തിപ്പടരലിനു കാരമായിട്ടുണ്ടാകാം. പക്ഷെ നമ്മുടെ ആധുനിക നീറോകള്‍ ഇതൊന്നും അറിഞ്ഞില്ല. അവര്‍ വീണയുടെ കൂടെ ഗിത്താറും വായിച്ചു. അച്ചു മാമനെ ഉള്ളിലാക്കാന്‍ കാണിച്ച തിടുക്കതിന്റെ നൂറില്‍ ഒന്ന് കാണിച്ചിരുന്നെങ്കില്‍ ഇന്ന് അരിക്ക് അമ്പത് വരില്ലായിരുന്നു. നമുക്ക് ഒരു സിവില്‍ സപ്ലൈ മന്ത്രിയുന്ടെന്നാണ് വെപ്പ്. പക്ഷെ പുള്ളിക്കാരന്‍ ഇതൊന്നും അറിഞ്ഞ മട്ടില്ല. അവിടെ പ്രശ്നം കോഴിയാണോ മുട്ടയാണോ വലുത് എന്നിടത്താണ്. ലീഡരാണോ മന്ത്രിയാണോ വലുത് എന്ന ചര്‍ച്ച എവിടെയും എത്തിയിട്ടില്ല. അത് എത്തുമ്പോള്‍ പള്ളിക്കാര്‍ പറയും. പണ്ടാരോ പറഞ്ഞത് ഇപ്പോള്‍ ഞാനും പറയും “ നായക്ക് താടിയും മുടിയും ഉണ്ടായാല്‍ ബാര്‍ബര്‍ക്ക് എന്ത് കാര്യം” ആ പറഞ്ഞ പാവത്തിന് നാം മാപ്പ് കൊടുക്കുക. കാരണം ഇപ്പോള്‍ നായകള്‍ക്കും മുടി വെട്ടാനും താടി വടിക്കാനും ഇടമുണ്ട്. നമ്മുടെ ഈ ചോദ്യത്തിന് ആര്‍ക്കെങ്കിലും ഉത്തരമോണ്ടോ “ എട്ടു മഹാരടന്മാര്‍ അങ്ങ് വടക്ക് വാനരുളിയിട്ടും നമുക്കെന്തു കാര്യം. ഒരു മെട്രോയുടെ ചക്രം പോലും അവരെക്കൊണ്ട് ശരിയാക്കി വെക്കാന്‍ കഴിഞ്ഞില്ല” പാവം നീറോ , പരിശ്രമിച്ചു തളര്‍ന്നു വീണ വയിച്ചതാവാം. പാവം ആധുനിക നീറോകള്‍ “ വടക്കോട് ജില്ലാ പ്രസിഡണ്ട്‌മാരെ തിരഞ്ഞെടുക്കാന്‍ പോയി ക്ഷീനിചിരിക്കയാണ്” അവരൊന്നു വീണ വായിച്ചോട്ടെ?.

No comments:

Post a Comment