Friday, January 18, 2013

കണ്ടാല്‍ അറിയാത്തവര്‍............




പ്രവര്‍ത്തനങ്ങള്‍ നിലപാടുകളുടെ ബഹുസ്ഫുരനമാണ് എന്നതാണ് ലിഖിത നിയമം. ഒരാളുടെ പ്രവര്‍ത്തിയെ നാം അപഗ്രഥനം നടത്തുന്നതു ഇപ്പോഴും അയാളുടെ നിലപാട് നോക്കിയാണ്. അപ്പോള്‍ നാമിങ്ങിനെ ഒന്ന് വിലയിരുത്തുക. ലോകത് ഇന്ന് പല സമ്പത്തിന്റെ കാര്യത്തില്‍ പല രീതികളും നിലനില്‍ക്കുന്നു. ഒന്ന് മുതലാളിത രീതി മറ്റൊന്ന് സോസ്യളിസ്റ്റ്‌ രീതി. മറ്റൊന്ന് ഇസ്ലാമിക രീതി. നമ്മുടെ നാട്  കൃത്യമായി പറഞ്ഞാല്‍ രാജീവ് ഗാന്ധിയുടെ മരണം വരെ രണ്ടാമത്തെ രീതിയെ ആയിരുന്നു പിന്‍പറ്റിയിരുന്നത്.  ഇപ്പോഴത്തെ പ്രധാനമന്ത്രിയുടെ വരവോടെയാണ് നമ്മുടെ സാമ്പത്തിക രീതിയില്‍ കാര്യമായ മാറ്റം വന്നത്. അത് ഒരു ദിവസം കൊണ്ടുണ്ടായ മാറ്റമാണ് എന്ന് നാം ധരിക്കരുത്. ഒരു പാട് കാലം സാമ്പത്തിക മേഘലയില്‍ ഉന്നത സ്ഥാനങ്ങളില്‍ ജോലി ചെയ്തിരുന്ന വ്യക്തിയാണ് സിംഗ് അവര്‍കള്‍. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന്റെ മുഖ്യ ഇടങ്ങളില്‍ ഒന്ന് ലോക സാമ്പത്തിക ശ്രോതസ്സായ  IMF ഉം. ലോക രാഷ്ട്രങ്ങള്‍ക്ക് പണം കടം കൊടുക്കുക എന്ന വളരെ സ്വാതികമായ പ്രവര്‍ത്തനമാണ് അവര്‍ ചെയ്യുന്നത് എന്ന് നാം പറയുമെങ്കിലും അതില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികള്‍ നാം സൌകര്യത്തിനു മറക്കുന്നു. അവര്‍ കടം വാങ്ങിക്കുന്നവരോട് പറയുന്ന പല നിബന്ധനകളും ഉണ്ട്. കാലങ്ങളായി നമ്മുടെ നാടും അത് നടപ്പാക്കി കൊണ്ടിരിക്കുന്നു. അപ്പോള്‍ നമ്മുടെ നാട്ടില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന പരിഷ്കാരങ്ങള്‍ എന്നത് സിംഗ് അവര്‍കളുടെ മനസ്സില്‍ പണ്ട് മുതലേ ഉള്ള കാര്യങ്ങള്‍ എന്നര്‍ഥം. അദ്ധേഹത്തിന്റെ റോള്‍ മോഡല്‍ ഇക്കാര്യത്തില്‍ അമേരിക ആയത് കുറ്റമല്ല. കാരണം അദ്ദേഹം ജീവിതത്തില്‍ കുറെ കഴിച്ചു കൂട്ടിയത്‌ അവിടെയാണ്. ഇപ്പോഴും അദ്ധേഹത്തിനു വേരുകള്‍ അവിടെ ധാരാളം. അമേരിക എന്നത് മുതലാളിത്തത്തിന്റെ ഉദാഹരനമായി നാം പറയുന്നതു അവരോടുള്ള ദേഷ്യം കൊണ്ടല്ല. പകരം വസ്തുത അങ്ങിനെ ആയത് കൊണ്ടാണ്. അവിടെ എല്ലാം വ്യക്തികളുടെ കയ്യിലാണ്. സര്‍ക്കാരിന് വ്യക്തികളുടെ ജീവിതത്തില്‍ വളര കുറച്ചു വിഷയങ്ങലില്‍ മാത്രമേ ഇടപെടല്‍ സാധ്യമാകൂ.വ്യക്‌ വ്യക്തികളുടെ സുരക്ഷിതതം പോലും വ്യക്തികള്‍ വഹിക്കണം എന്നതിന്റെ മറവില്‍ അവിടെ ഉണ്ടായി കൊണ്ടിരിക്കുന്ന തോക്ക് ദുരന്തം നാം കേട്ടും കണ്ടും കൊണ്ടിരിക്കുന്നു.  പ്രത്യേകിച്ച് സാമ്പത്തിക മേഖല പൂര്‍ണമായും സ്വകാര്യ കാരുടെ കയ്യിലാണ്. കുറച്ചു മുമ്പ് അവിടുത്തെ ബാങ്കുകള്‍ മൂട്ട മരുന്ന് കാരുടെ പരസ്യം പോലെ “ തുരുതുരാ തുരുതുരാ” എന്ന് പോട്ടികൊണ്ടിരുന്നപ്പോള്‍ നാമത് മനസ്സിലാക്കിയതാണ്. അങ്ങിനെയുള്ള ഒരു സാമ്പത്തിക രീതിയാണ് നമ്മുടെ നാട്ടിലും ഉണ്ടാകേണ്ടത് എന്ന് നമ്മുടെ പ്രധാനമന്ത്രിയും കരുതുന്നു. അതൊരു നിലപാടാണ്. വിഷയം അതല്ല, അദ്ദേഹം ഇപ്പോള്‍ നില്‍ക്കുന്ന കൊണ്ഗ്രെസ്സ് പാര്‍ടി ഈ നിലപാടുകാര്‍ ആണ് എനിക്ക് വിശ്വാസമില്ല. അതില്‍ അധികവും ഈ നിലപാടിനെ എതിര്‍ക്കുന്നവരും. അതെ സമയം ഈ പാര്‍ട്ടിയെ  അദ്ദേഹവും മേല്‍ പറഞ്ഞ നിലപടുകാരും റാഞ്ചി എന്ന് പറയുന്നതാവും ശരി. മാഡതിനു ഈ വിഷയത്തില്‍ ഉള്ള നിലപാട് എന്ത് എന്നത് ഇനിയും മനസ്സിലായിട്ടു വേണം. ഓരോ തവണയും ഡീസലിന്റെയും പെട്രോളിന്റെയും വില വര്‍ധിക്കുമ്പോലും സബ്സിഡികള്‍ എടുത്തു കളയുംപോലും നാം  പിന്‍വലിക്കണം എന്ന് പറയുന്നത് കൊണ്ട് കാര്യമില്ല. കാരണം ഇതെല്ലാം ഇങ്ങിനെ ആക്കുക എന്നത് ഒരു വലിയ ഗൂഡ പദ്ധതിയുടെ ഭാഗമാണ്. അതില്‍ പാര്‍ട്ടിയെയും സംവിധാനങ്ങളെയും ചിലര്‍ കരുവാക്കുന്നു എന്ന് മാത്രം. വിദേശികള്‍ക്ക് നാടിന്റെ വാതില്‍ തുറന്നു കൊടുത്തത് അവര്‍ വന്നു നമ്മുടെ ആണ് നന്നാവുക എന്നതില്‍ അപ്പുറം നമ്മെ കൊണ്ടു അവര്‍ നന്നാകുക എന്നത് തന്നെയാണ്. വാസ്തവത്തില്‍ വ്യക്തികള്‍ ദാരിദ്രരാവുകയും നാട് സമ്പന്നമാകുകയും ചെയ്യുക എന്ന വിചിത്ര നിലപാട് എന്നര്‍ഥം.



അതെ സമയം ഇപ്പോഴുള്ള സാമ്പത്തിക പ്രശങ്ങള്‍ക്ക് പരിഹാരം എന്ത് എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കഴിയുന്ന വല്ല പദ്ധതികളും മറ്റു ആരുടെ പക്കലെന്കിലും ഉണ്ടോ എന്നു കൂടെ നമുക്ക് അന്വേഷിക്കാന്‍ സമയമായി എന്ന് തോന്നുന്നു. മുതലാളിത്തം എന്നതിന്റെ ദൂഷ്യ ഫലങ്ങള്‍ നാം അനുഭവിച്ചു കൊണ്ടിരിക്കുന്നു. സോഷ്യലിസം എന്നത് ആ നാട്ടില്‍ പോലും ഇന്ന് ആരും മുഖവിലക്ക് എടുക്കുന്നില്ല. പിന്നീട് ഇപ്പോള്‍ മൂന്നാമത്തെ ഒന്നു ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ എന്നതും. ഇസ്ലാം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കറുത്ത തുണി കൊണ്ട് മുഖം മറച്ച സ്ത്രീയും കറുത്ത മുറ്റിയ താടിയുള്ള ക്രൂരനായ പുരുഷനും എന്ന് മനക്കണക്ക് കൂട്ടി വെച്ച ലോകത് കൂടുതല്‍ ഭീകരം എന്ന് പറഞ്ഞു പരത്താന്‍ ആളുണ്ടാവുക എന്നത് സ്വാഭാവികം. പക്ഷെ വിഷയങ്ങള്‍ നടപ്പിലാക്കാന്‍ ഇച്ചാ ശക്തി കാണിക്കുന്ന നമ്മുടെ പ്രധാനമന്ത്രി തീര്‍ച്ചയായും ഈ വഴി കൂടി അറിഞ്ഞിരിക്കണം. അവിടെ സമ്പത്തിന്റെ ഉടമസ്ഥന്‍ സര്‍ക്കാരോ വ്യക്തികളോ അല്ല. പകരം സമ്പത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥനായ ദൈവം തന്നെ. വ്യക്തികളും സര്‍ക്കാരും അത് കൈകാര്യം ചെയ്യുന്നവര്‍ മാത്രം എന്ന് വരുന്നു. ലോകത്തിലെ എല്ലാ അറിയപ്പെടുന്ന ബാങ്കുകളും പേരിനെങ്കിലും ഒരു ഇസ്ലാമിക കൌണ്ടര്‍ തുറന്നിരിക്കുന്നു എന്നത് തന്നെ അതിന്റെ ഗൌരവം വര്‍ധിപ്പിക്കുന്നു. വിഷയം അതല്ല ഈ വിഷയം അധെഹതോട് നേരില്‍ പറയാന്‍ ആരുണ്ടു എന്നതാണ്. സമയം കിട്ടുമ്പോള്‍ നമ്മുടെ അഹ്മദ്‌ സാഹിബിനു ഇത് ചെയ്യാവുന്നതാണ്. ഒരുകാര്യം ഉറപ്പാണ്, വ്യഭിചാരം എന്ന സാമൂഹിക തിന്മക്കു കൊലയാണ് പരിഹാരം എന്ന മത ബോധനം ലോകതിനു തിരിയാന്‍ നമ്മുടെ തെരുവില്‍ ഒരു സഹോദരി ക്രൂരമായി മരിക്കേണ്ടി വന്നു. ഇനി എല്ലാ ഇന്ത്യക്കാരും മണ്ണിനടിയില്‍ പോയെ ഈ വശവും മനസ്സിലാവൂ എന്നാണോ?.