Sunday, December 16, 2012

വ്യാഖാനമില്ലാത്ത നിര്‍വചനം


തനിക്ക് ഹിതമാല്ലാതവരെ അപവാദത്തില്‍ പെടുത്തുക എന്നതിന് ചരിത്രത്തിന്റെ പഴക്കമുണ്ട്. പറഞ്ഞു വരുന്നത് പുതിയ കാലത്തെ ചില സാങ്കേതിക പദങ്ങളെ കുറിച്ചാണ്. അതില്‍ ഒന്നാണ് മത തീവ്രവാദം. വ്യക്തമായ ഒരു നിര്‍വചനം ഇല്ലാത്ത ഒന്നാണ് ഈ പദം. ചില ആളുകള്‍ അതിനെ മതം തന്നെ തീവ്രവാദം ആകുന്നു എന്ന് പറയും. ചിലര്‍ മതത്തില്‍ തന്നെ തീവ്രവാദം ഉണ്ടെന്നു പറയും. ചിലര്‍ അതിനെ തീവ്രമായി ഉപയോഗിക്കുന്നു എന്ന് പറയും. വാസ്തവത്തില്‍ വിശ്വാസികള്‍ പോലും അറിയാതെ പറഞ്ഞു വരുന്ന പ്രയോഗമാണ് മത മൌലികവാദം എന്നത്. വളരെ മോശമായ രീതിയിലാണ് അവരെ സമൂഹം നോക്കി കാണുക. തീവ്രവാദം എന്നതിന്റെ അര്‍ഥം ഞാന്‍ മനസ്സിലാക്കിയിടത്തോളം തന്നെ വാദം സ്ഥിരീകരിച്ചു കിട്ടാന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത അവസ്ഥ എന്നതാണ്. അത് മതത്തിലായാലും രാഷ്ട്രീയത്തില്‍ ആയാലും ആര്‍ക്കും സ്വീകാര്യമല്ല താനും. മതം എന്നത് ദൈവികമാണ് എന്ന് എല്ലാ മതകാരും വിശ്വസിക്കുന്നു. ദൈവീക മതത്തില്‍ വിശ്വസിക്കുക എന്നതിന്റെ ഒന്നാമത്തെ ഗുണം വ്യക്തികള്‍ക്ക് എന്നത് പോലെ സമൂഹത്തിനും ലഭിക്കേണ്ടതുണ്ട്. ദൈവത്തില്‍ വിശ്വസിക്കുക എന്നത് ദൈവം മനുഷ്യന് നല്‍കിയ സ്വാതന്ത്രമാണ്. ഇഷ്ടമുള്ളവന്‍ വിശ്വസിക്കട്ടെ ഇഷ്ടമുള്ളവന്‍ അവിസ്വസിക്കട്ടെ എന്നത് ഖുര്‍ആനിക വചനമാണ്. ദൈവം നല്‍കിയ കല്പനകള്‍ ഭൂമിയില്‍ നടപ്പിലാക്കുക എന്നതും വിശ്വാസിയുടെ ചുമതലയാണ്. പക്ഷെ അതിനു ദൈവം കാണിച്ച വഴികളും സ്വീകരിക്കണം എന്നതും ദൈവീക കല്പനയാണ്. ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കല്‍ വിശ്വാസികളുടെ രീതിയല്ല. യുദ്ധം പോലും മതത്തില്‍ ആവശ്യമായി വരുന്നത് ഭൂമിയില്‍ സ്വസ്ഥമായി ജീവിക്കാനുള്ള മാര്‍ഗമായി മതം കാണുന്നു. മതത്തില്‍ പൂര്‍ണമായി പ്രവേശിക്കുക എന്നതാണ് ഇസ്ലാമിന്റെ കല്പന. കപടത മതം സത്യ നിഷേധാതെക്കാള്‍ വലുതായി കാണുന്നു.  മത തീവ്രവാദം എന്നത് മറ്റൊരു കാപട്യമാണ്. വിശ്വാസികള്‍ മതത്തെ തീവ്രമാക്കുക ആദ്യം സ്വന്തം ജീവിതത്തിലാണ്. എന്താണ് വാസ്തവത്തില്‍ സാമൂഹിക ജീവിതത്തില്‍ ഉണ്ടാകേണ്ടത് അത് സ്വന്തം ജീവിതത്തില്‍ ഉണ്ടാകണമെന്ന് വിശ്വാസി ആഗ്രഹിക്കുന്നു. അവിഹിതമായി മനുഷ്യനെ എന്ന് മാത്രമല്ല ഒരു ജീവിയും കൊല്ലാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. അതെ സമയം ഇസ്ലാമിക തീവ്രവാദം എന്നത് ക്വട്ടേഷന്‍ സംഘത്തിന്റെ പേരാകുന്നത് എന്തിന്റെ പേരില്‍ എന്ന് കൂടെ നാം മനസ്സിലാകണം. മതം തീവ്രവാദമാകുക എന്ന ആരോപണം നേര്‍ക്ക്‌ വേറെ ചെന്ന് നില്‍ക്കുക ദൈവത്തിലാണ്. കാരണം അവനാണ് മതത്തിന്റെ ഉപജ്ഞാതാവ്. അവന്‍ പറയാത്ത എന്തെങ്കിലും ആരെങ്കിലും മതത്തില്‍ ചേര്‍ത്ത് പറഞ്ഞാല്‍ അത് ദൈവ നിന്ദയാണ്. വിശ്വാസികള്‍ മതത്തില്‍ മൌലികമായി വിശ്വസിക്കുന്നില്ല എന്നതാണ് തീവ്രവാദത്തിനു കാരണം. മത നിയമങ്ങള്‍ കൊണ്ട് നടക്കുന്നിടത്ത് മൌലികത നഷ്ടപ്പെടുന്നു എന്നതാണ് മറ്റൊരു ഭാഷയില്‍ തീവ്ര വാദത്തിനു ഹേതു. മതം തീവ്രമാണ് വിശ്വാസത്തില്‍, അത് പോലെ തീവ്രമാണ് മാനുഷിക അവകാശങ്ങളില്‍. അപ്പോള്‍ നാം അന്വേഷിക്കണം എവിടെയാണ് മതം തീവ്രമാകുന്നത് എന്ന്.  അന്വേഷണത്തില്‍ നാം കണ്ടെത്തും കുഴപ്പക്കാര്‍ മൌലിക വാടികളല്ല. കപട വാദികളാണ് എന്ന്.  ഇനി വ്യക്തമാക്കെട്നത് മതങ്ങളുടെ പേരില്‍ നില നിക്കുന്ന ഇതു സംഘങ്ങളാണ് മൌലികത എന്ന ഈ വിശേഷണം തകര്‍ത്തത് എന്നാണ്. അവരെ നാം ഒറ്റ പെടുത്തണം. അതിനു മുമ്പ് തീവ്രവാദം എന്തെന്ന് കൂടി വ്യാഖ്യാനിക്കാന്‍ നാം സമയം കണ്ടെത്തണം എന്ന് മാത്രം.  

Saturday, December 15, 2012

കടലില്‍ കായം കലക്കിയാല്‍


ചേക്കു ഹാജി മലേഷ്യയില്‍ നിന്നും വന്നപ്പോളാണ് ആ പോസ്റ്റ്‌ കാര്‍ഡ്‌ കിട്ടുന്നത്. ശുദ്ധ മലയാളത്തില്‍ വൃത്തിയായി എഴുതിയത് ഇങ്ങിനെ “ താങ്കളുടെ കൃഷി മഴ കാരണം നശിച്ചു പോയതിനു നഷ്ട പരിഹാരം കൃഷി ഭവനില്‍ നിന്നും ലഭിക്കുന്നതാണ്” ഹാജി ഉടനെ ഓട്ടോ വിളിച്ചു കൃഷി ഭവനിലെത്തി. അപ്പോള്‍ അവിടെ Revenue Stamp ഇല്ല. അത് വാങ്ങാന്‍ ഹാജി നേരെ ആല്‍ത്തറയിലേക്ക്. തിരിച്ചു വന്നപ്പോള്‍ കൃഷി ഓഫീസര്‍ പറഞ്ഞു “ ഇപ്രാവശ്യത്തെ സഹായം പൈസ അല്ല. പകരം തെങ്ങിന്‍ തയ്യാണ്” എങ്കില്‍ തന്നോളൂ എന്ന് ഹാജിയും “ പക്ഷെ ഞാന്‍ വന്നത് ഓട്ടോയിലാണ്. വലിയ വണ്ടിയുമായി വരാം” ഒരു പുഞ്ചിരിയോടെ കൃഷി ഓഫീസര്‍ മൊഴിഞ്ഞു “ രണ്ടു തെങ്ങിന്‍ തൈ കൊണ്ട് പോകാന്‍ എന്തിനാ വേറെ വണ്ടി” അവസാനം രണ്ടു തെങ്ങിന്‍ തയ്യും ബാക്കി പതിനച്ചു രൂപയും വാങ്ങി അവര്‍ ഹാജിയെ യാത്രയാക്കി. ഹാജി മൊത്തം കണക്ക് കൂട്ടി. ഓട്ടോ ചാര്‍ജ് അമ്പതു. മൊത്തം ചെലവ് എഴുപതു, വരവ് മുപ്പതു. സര്‍ക്കാര്‍ സബ്സിടിയെ കുറിച്ചും നഷ്ട പരിഹാരത്തെകുറിച്ചും കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ ആദ്യം എത്തുക ഈ സംഗതിയാണ്. ആളുകള്‍ക്ക് സര്‍ക്കാര്‍ സഹായം നേരിട്ട് എത്തുന്നു എന്നത് ഒരു പക്ഷെ ജനാധിപത്യ ഇന്ത്യയില്‍ ഒരു വലിയ കാല്‍വെപ്പ് തന്നെയാണ്. പക്ഷെ സര്‍ക്കാരുകളുടെ പല പദ്ധതികളും കേവലം വോട്ട് എന്നതില്‍ അപ്പുറം പോകുന്നില്ല. എന്റെ പക്കല്‍ ആയിരം രൂപയുണ്ട് ഞാന്‍ അത് ഇരുനൂറു പേര്‍ക്ക് അഞ്ചു രൂപ വെച്ച് നല്‍കുന്നു. എന്റെ ആയിരം പോയി എന്നല്ലാതെ അതിനു വല്ല ഗുണവും ഉണ്ടോ? അത് പോലെയാണ് പല സര്‍ക്കാര്‍ സഹായവും. കുറെ പൈസ ആ ഇനത്തില്‍ സര്‍ക്കാരുകള്‍ ചിലവഴിക്കുന്നു എന്നത് ശരിയാണ്. പക്ഷെ അത് കൊണ്ട് ആര്‍ക്കാണ് ഗുണം എന്ന് ചോദിച്ചാല്‍ നമ്മുടെ ഭാഷയില്‍ “ കടലില്‍ കായം കലക്കുക എന്നതാകും”. ആയിരങ്ങള്‍ മുടക്കി കൃഷി ചെയ്തവന് നഷ്ട പരിഹാം നൂറുകള്‍ ലഭിച്ചാല്‍ അവനും നല്കിയവനും എന്ത് ഗുണം. പലപ്പോഴും നഷ്ട പരിഹാരവും അനുബന്ധ സഹായങ്ങളും മൊത്തം നഷ്ടത്തിന്റെ ഒരു ശതമാനം പോലും വരാറില്ല. ആയിശുതയുടെ വീട് കത്തിയ സംഭവമാണ് ഒര്മവരിക. എല്ലാം കത്തി പോയി.. ആ വീട്ടില്‍ ആകെ അവശേഷിച്ചത് ആയിശുതയും അഞ്ചു രൂപയും മാത്രമാണ്. അവര്‍ ബാക്കി വന്ന അഞ്ചു രൂപ ജാരത്തിന്റെ പെട്ടിയിലും കൊണ്ടിട്ടു. എന്ന് വെച്ചാല്‍ ഉള്ളതും കളഞ്ഞു എന്നര്‍ഥം. പത്തു ആവശ്യമുള്ളവന് അന്ചെന്കിലും നല്‍കിയാലേ അതൊരു സഹായമാകൂ. ഒരിക്കല്‍ പഞ്ചായത്ത് വഴി പാവപ്പെട്ടവര്‍ക്ക് പശുവിനെ നല്‍കുന്ന ഒരു സ്കീം വന്നു. മൊത്തം വില പന്ത്രണ്ടായിരം. പകുതി സര്‍ക്കാര്‍ നല്‍കും. ബാക്കി വരുന്ന സംഖ്യ കര്‍ഷകന്‍ അടച്ചു തീര്‍ക്കണം. അവസാനം അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് ഒരു പാവപ്പെട്ടവന്റെ വീട്ടിലും ആ പശുക്കള്‍ ചാണകം ഇട്ടില്ല എന്നതാണ്. ഇത്തരം തട്ടിപ്പുകളെ തടയാന്‍ പുതിയ പദ്ധതി ഗുണകരമാകും എന്ന് കരുതുക. അത് പോലെ നാട്ടില്‍ പോയപ്പോള്‍ വിധവാ പെന്‍ഷന്‍ എന്നതിന് നാല് കാശുള്ളവനും അപേക്ഷിക്കുന്നു. അവര്‍ പറയുന്ന ന്യായം അത് നമ്മുടെ അവകാശം അല്ലെ എന്നാണു. വാസ്തവത്തില്‍ എല്ലാവര്ക്കും നല്‍കേണ്ടതാണോ ഇത്തരം സഹായങ്ങള്‍. വിധവ എന്നത് ഭര്‍ത്താവ്‌ മരിച്ച സ്ത്രീകള്‍ക്ക് പറയുന്ന പേരാണ് എങ്കിലും അതിനു സര്‍ക്കാര്‍ ഒരു പരിധി വെക്കണം. ഒരു ദിവസം ആയിരം രൂപയ്ക്കു മീന്‍ വാങ്ങിക്കുന്നവര്‍ സര്‍ക്കാരിന്റെ എഴുനൂറു രൂപയ്ക്കു കാത്തിരിക്കുന്നു എന്നത് പരിതാപകരം തന്നെ. ആളുകള്‍ക്ക് വര്‍ഷത്തില്‍ നൂറു ദിനം നിര്‍ബന്ധ ജോലി എന്നതാണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കാതല്‍. നല്ലത് തന്നെ. പക്ഷെ അതിന്റെ അവസ്ഥ കണ്ടാല്‍ ഞാനുന്‍ നിങ്ങളും കരയും. ചിലപ്പോളൊക്കെ വെറുത പൈസ കൊടുക്കുന്ന പ്രതീതി നമുക്ക് തോന്നും. നല്ല രീതിയില്‍ ഉപയോഗപ്പെടുത്താവുന്ന സംരംഭം ഒരു വഴിപാടു പോലെ ആയിത്തീരുന്നു എന്നത് പരയാതിരുന്നിട്ടു കാര്യമില്ല. കുറെ റോഡിലെ പുല്ലു പരിക്കുക എന്നതാണു ഇപ്പോള്‍ നടക്കുന്ന മുഖ്യ പണി. അതെ സമയം എന്ത് കൊണ്ട് ഈ സംരംഭം നല്ല രീതിയില്‍ തിരിച്ചു വിട്ടു കൂടാ. ഇന്ന് കേരളക്കാരന്റെ മുഖ്യ വിഷയം അരിയാണ്. അരി വിളയാതിരിക്കാന്‍ മുഖ്യ കാരണം കൂലി ചിലവും. അതെ സമയം നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ഉപയോഗ ശൂന്യമായി മാറുന്ന തൊഴിലുറപ്പ് കാരെ എന്തു കൊണ്ട് ഈ രീതിയില്‍ തിരിച്ചു വിട്ടു കൂടാ. ഇപ്പോള്‍ സര്‍ക്കാര്‍ കൊടുക്കുന്ന പൈസയുടെ പകുതി ഉടമയും നല്‍കട്ടെ. അപ്പോള്‍ രണ്ടു പേര്‍ക്കും ലാഭം. നമുക്ക് ഗുണവും ലഭിക്കുന്നു. അത് പോലെ ആര്‍ക്കും ഗുണം കിട്ടാത്ത സഹായങ്ങള്‍ നിര്തലാക്കട്ടെ. എന്നിട്ട് ആവശ്യമുള്ളവര്‍ക്ക് പരമാവധി നല്‍കട്ടെ. പക്ഷെ അതിനു സത്യ സന്ധമായ അന്വേഷണം ആവശ്യമാണ്‌. ആവശ്യക്കാരന്‍ മറ്റേ പാര്‍ട്ടിക്കാരന്‍ ആകും. നാം ചിലവഴിക്കുന്നത് തങ്ങളുടെ തറവാട് സ്വത്തല്ല എന്ന തിരിച്ചറിവ് അധികാരികള്‍ക്ക് ആദ്യം ഉണ്ടാകണം. അതിലപ്പുറം ഒരിക്കല്‍ ഇവക്ക് കണക്ക് പറയേണ്ടി വരും എന്ന ബോധവും. ഇപ്പോള്‍ നടക്കുന്നത് കാട്ടിലെ ആനയും തേവരരുടെ ആനയും വലിയെടാ വലി എന്ന മിക്കി മൗസ് കളിയും.

Friday, December 14, 2012

സംവാദം നടക്കേണ്ടത്വാദങ്ങള്‍ നമുക്ക് നല്‍കുന്നത് എന്താണ്, നമ്മുടെ അനുഭവത്തില്‍ പുതിയ ചില വാദങ്ങള്‍ മാത്രം. സംവാദം മതത്തിന്റെ ഒരു അടിസ്ഥാനമാണ്. നിങ്ങള്‍ സംവദിക്കുക എന്ന അര്‍ത്ഥത്തില്‍ വരുന്ന ജാദില്‍ എന്ന കല്പന ക്രിയയാണ് ഖുര്‍ആന്‍ ഉപയോഗിച്ചിട്ടുള്ളത്. പക്ഷെ അടുത്ത വാക്കില്‍ തന്നെ അതിനു ഒരു നിബന്ധന കൂടി പറഞ്ഞു അഹസന്‍അതായത് ഏറ്റവും നല്ലത് കൊണ്ട്. നല്ല രീതിയില്‍ അല്ലാതെ ഒരിക്കലും സംവാദം നടത്തരുത് എന്നതും ഖുര്‍ആനിന്റെ കല്പനയാണ്. രണ്ടു തരത്തില്‍ നമുക്ക് സംവാദങ്ങളെ കാണാം ഒന്ന് ബുദ്ധിയുമായി
സംവദിക്കുന്നത്, മറ്റൊന്ന് വൈകാരികമായി അനുഭവപ്പെടുന്നത്. ഒരു വിഷയത്തില്‍ യാതൊരു മുന്‍വിധിയും ഇല്ലാതെ ആകണം സംവാദങ്ങളെ കേള്‍വിക്കാര്‍ അല്ലെങ്കില്‍ വായനക്കാര്‍ സമീപിക്കേണ്ടത്. ചരിത്രത്തില്‍ നടന്ന കുറെ സംവാദങ്ങള്‍ നാം വായിക്കുന്നു, ഖുര്‍ആനില്‍
പറഞ്ഞ ആ സംവാദ ചരിത്രത്തില്‍ ഒരു ഭാഗത്ത്‌ നിലകൊണ്ടിരുന്നത് പ്രവാചകന്‍മാരായിരുന്നു. അവരുടെ മറുപക്ഷത് നാം കാണുന്നത്  സമൂഹം തിന്മകളുടെ അധിപന്മാരായി ഇന്നും കാണുന്ന ക്രൂരന്മാരെയാണ്. അവരോടു നടത്തിയ സംവാദത്തിനു അള്ളാഹു പറഞ്ഞ നിബന്ധനകള്‍ എന്തെല്ലാമായിരുന്നു. ഒന്നാമതായി നമുക്ക് മൂസാ നബിയുടെ (അ. സ) ചരിത്രം പരിശോടിക്കാം. 
നീയും സഹോദരനും എന്റെ ദൃഷ്ടാന്തങ്ങളുമായി പോവുക. ശ്രദ്ധിക്കുക: എന്നെസ്മരിക്കുന്നതില്‍ വീഴ്ച വരുത്തരുത്. ഇരുവരും ഫറവോന്റെ അടുക്കലേക്കു പോകുവിന്‍. അവന്‍ ധിക്കാരിയായിരിക്കുന്നു. അവനോട് മയത്തില്‍ സംസാരിക്കേണം. അവന്‍ ഉപദേശം സ്വീകരിക്കുകയോ ഭയപ്പെടുകയോ ചെയ്തെങ്കിലോ ഇബ്രാഹിം
നബിയുമായി (അ. സ) സംവദിച്ച നമ്രൂദ്‌, ഇവരുടെയൊക്കെ ചരിത്രം നമ്മുടെ മുമ്പില്‍ ഉണ്ട്. പക്ഷെ ഇന്ന് നമ്മുടെ ചില ആളുകള്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്ന സംവാദ രീതി നമുക്ക് എന്ത് ഗുണപാടമാണ് നമുക്ക് നല്‍കുന്നത്. ജനങ്ങളോട് സംസാരിക്കുമ്പോള്‍ നല്ല രീതിയില്‍ സംസാരിക്കണം എന്നതും നമ്മോടുള്ള കല്പനയാണ്. ആദ്യം പറഞ്ഞത് പോലെ പണ്ഡിതന്മാര്‍ സംവാദത്തെ രണ്ടായി തരം തിരിച്ചു. ഒന്നാമത്തേത് നിര്‍ബന്ധമായും ഉണ്ടാകേണ്ട സംവാദം, അത് സംവദിക്കുന്നത് മനുഷ്യന്റെ ബുധിയോടാണ്.. സംവാദം ആരോഗ്യമുള്ള സമൂഹത്തിന്റെ ലക്ഷണമാണ്. പരസ്പരം അറിയാനും അറിയിക്കാനും സംവാദം സഹായിക്കുന്നു. പക്ഷെ നമ്മുടെ മനസ്സില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ഒരു സംവാദന രീതി
ഇസ്ലാമുമായി തീരെ ബന്ധമില്ലാത്തതാണ്. അതിനു ഒരു യുദ്ധത്തിന്റെ രൂപ ഭാവമാണ്. നോട്ടീസുകളില്‍ തുടങ്ങും അനിസ്ലാമികത. പേടിസ്വപ്നം, വിരണ്ടോടിയവര്‍, പണ്ട് തോറ്റു തോപ്പിയിട്ടവര്‍ തുടങ്ങി മറുഭാഗത്തെ പരമാവധി അരിശം പിടിപ്പിക്കുന്ന രീതി ഇസ്ലാം അനിവധിച്ച സംവാദ സംസ്കാരത്തിന്റെ ഭാഗമല്ല. ഹജ്ജിനെ കുറിച്ച് പറഞ്ഞപ്പോള്‍ ഖുര്‍ആന്‍
പറഞ്ഞ ഒന്നാണ് 
ജിദാല്‍ പാടില്ല എന്നത്. ഈ വാക്കിനെ പണ്ഡിതന്മാര്‍ ഇങ്ങിനെ വിശദീകരിക്കുന്നു.   سألت ابن عباس عن
الجدال قال: المراء تماري صاحبك حتى تغضبه
  എന്താണ് ജിദാല്‍ എന്ന് ഇബ്നു അബ്ബാസ്‌ (റ.അ) വിനോട് ചോദിച്ചു, അദ്ദേഹം പറഞ്ഞു  തന്റെ സഹോദരനെ ദേഷ്യം പിടിപ്പിക്കുന്ന തരത്തില്‍ തര്‍ക്കിക്കലാണ്. ഇന്ന് നമ്മുടെ നാട്ടില്‍ നടക്കുന്ന സംവാദന രീതി മുന്‍കൂട്ടി കണ്ടു അധെഹം പറഞ്ഞതാണോ
എന്ന് നമുക്ക് തോന്നിപോകും. ഇസ്ലാം സംവാദമെന്നു പറയുന്നത് അമുസ്ലീംകളുമായാണ്.അതും ബുദ്ധിപരമായി മാത്രം. മുസ്ലിംകള്‍ തമ്മില്‍ ചരിത്രത്തില്‍ ഇത്തരം കോലാഹലങ്ങള്‍ നടന്നതായി നമുക്കറിയില്ല. പ്രബോധനത്തിന് ഇസ്ലാം വെച്ച മൂന്നു ഉപാധികലില്‍ ഒന്ന്
സംവാദമാണ്. ആ വചനത്തെ പണ്ഡിതന്മാര്‍ ഇങ്ങിനെ വിശദീകരിക്കുന്നു 
 പ്രസന്നമായ മുഖം മൃദുലമായ ഭാഷ, വശ്യമായ പെരുമാറ്റം, വാക്കുകള്‍ സത്യത്തില്‍ നിന്നും തെറ്റിപോകാതെ സൂക്ഷിക്കുക, നമ്മുടെ സംവാദ സദസ്സില്‍ നാം കാണുന്നത് പരസ്പരം കടിച്ചു കീറാന്‍ നില്‍ക്കുന്നവരെ പോലെയാണ്. പരസ്പരം പരിഹസിക്കാതിരിക്കുക എന്നതും സംവാദത്തിന്റെ ഒരു നിബന്ധനയാണ്. അണികളെ ചിരിപ്പിക്കാന്‍ ഇന്ന് ചെയ്തു കൂടാത്ത എന്ത് പരിഹാസമാണില്ലാത്തത്.
ചരിത്രത്തില്‍ ആദ്യത്തെ സംവാദം നാം കാണുന്നത് ഇമാം ഇബ്നു അബ്ബാസ്‌ (റ.അ) ഖവാരിജുകളുമായി നടത്തിയ സംവാദമാണ്, തുടക്കത്തില്‍ തന്നെ ഇബ്നു അബ്ബാസിനെ ദേഷ്യം പിടിപ്പിക്കാന്‍ ഉതകുന്ന ഒരു ചോദ്യം അവര്‍ ഉന്നയിക്കുന്നുണ്ട്. ഇബ്നു അബ്ബാസ്‌
അവര്‍കള്‍ ആ വിഷയത്തിനു നല്‍കിയ മറുപടിയും അദ്ദഹം നടത്തിയ സംവാദവും നമുക്ക് പടമാകേണ്ടാതാണ്. സംവാദം സത്യം മനസ്സിലാക്കാന്‍ എന്ന അര്‍ത്ഥത്തിലാണ്, പക്ഷേ പല സംവാദ സദസ്സും പിരിഞ്ഞുപോയാല്‍ കേള്‍വിക്കാര്‍ക്ക് ലഭിക്കുന്ന സത്യം എത്രമാത്രമായിരിക്കും. അടിസ്ഥാനങ്ങള്‍ വെച്ച് കൊണ്ടാണ് സംവാദം നടത്തേണ്ടത്. ഇന്ന്
നമ്മുടെ സംവാദ സദസ്സില്‍ നടക്കുന്നത് ഖുര്‍ആനും ഹദീസും വെച്ച് കൊണ്ടുള്ള സംവാദം അല്ല പകരം അതിനെ വളച്ചൊടിച്ചു കൊണ്ടുള്ള വാചക കസര്‍ത്ത്കളാണ്. പണ്ടില്ലാത്ത എത്ര വിചിത്ര വാദങ്ങള്‍ ഇന്ന് ഇസ്ലാമിന്റെ പേരില്‍ നാം കേള്‍ക്കുന്നു. സംവാദം എന്ന്
കേട്ടാല്‍ നമുക്ക് ഓര്മ വരിക രണ്ടു ചേരിയായി തിരിഞ്ഞു പരസ്പരം പോര്‍വിലിക്കുന്ന വിഭാഗങ്ങളാണ്. ഇതില്‍ ഏറ്റവും രസകരമായ കാര്യം പണ്ഡിതന്മാര്‍ തമ്മില്‍ സംവാദം നടത്തി പാമരന്മാര്‍ വിധി പറയുക എന്നതാണ്. കോപം വന്ന സമയത്ത് നടത്തുന്ന തലാഖ്‌ സാധുവല്ല എന്ന് പറയുംപോലെ വൈകാരികത അതിന്റെ ഉച്ചിയില്‍ എത്തിച്ച സംവാദവും
സാധുവാകില്ല. ഇരു വിഭാഗവും മുന്‍ ധാരണയോടെയാണ് കേള്‍വിക്കാരായി ഇരിക്കുന്നത്. മാത്രമല്ല തങ്ങളുടെ ആളുകളെ കൂടുതല്‍ വൈകരികമാക്കാന്‍ ഉതകുന്ന ചൊട്ടു വിദ്യകള്‍ ഓരോ വിഭാഗവും പുറത്തെടുക്കുന്നു. അപ്പോള്‍ ഒരു സത്യാന്യെഷിക്ക് കരണീയമായിട്ടുള്ളത്‌ തികച്ചും ശാന്തമായ രീതിയില്‍ കാര്യങ്ങള്‍ അന്വേഷിക്കുക എന്നതാണ്. അതിനു ഉത്തമം വായന എന്ന സംവാദന രീതിയാണ്. രണ്ടു വിഭാഗവും ഒരു വിഷയത്തെ ക്കുറിച്ച് അവരുടെ വീക്ഷണം ഉദ്ധരിച്ചു പുസ്തകം ഇറക്കുക. ഒരേ പുസ്തകത്തില്‍ തന്നെ ഇരു വിഭാഗവും അവരുടെ
തെളിവുകള്‍ നിരതട്ടെ. അനുവാചകന് ഒരു മറയുമില്ലാതെ കാര്യങ്ങള്‍ ശാന്ത മനസ്സോടെ മനസ്സിലാക്കാന്‍ അത് ഉപകരിക്കും. പൊതു സമൂഹത്തിനു മുമ്പില്‍ ഇസ്ലാം മാന്യത കൈവരിക്കാനും അത് കാരണമാകും. ഈ ബഹളമയം കൊണ്ട് ആര്‍ക്കാണ് ഗുണമുണ്ടാവുക. ഇസ്ലാമിനെ വിമര്‍ശിക്കാന്‍ പൊതു സമൂഹത്തിനു ഒരു കാരണം കൂടെ എന്നല്ലാതെ. നമുക്ക് കഴിഞ്ഞു പോയ സലഫുകളെ മാതൃകയാക്കാം. അവര്‍ എങ്ങിനെയാണ് സംവദിച്ചത്. ഈ തരത്തിലാണോ?. അവര്‍
നടത്തിയ സംവാദം പല പുസ്തക രൂപത്തില്‍ നമ്മുടെ മുമ്പില്‍ ഉണ്ട്. ആ രീതിയിലേക്ക് നമുക്ക് തിരിച്ചു പോകാം. പണ്ഡിതന്മാര്‍ സംവാദത്തെ രണ്ടായി തിരിച്ചു 
الجدال منه ما هو مذموم، ومنه ما هو
محمود
  നല്ലതും ചീത്തയും. സത്യം മാത്രം പുറത്തു വരുന്ന സംവാദം, അതില്‍ പരിഹാസം, ദുര്‍വ്യാഖ്യാനം, എന്നിവ തീര്‍ത്തും അന്യമായിരിക്കും. മറ്റു ചില സംവാദത്തെ ക്കുറിച്ചും ഖുര്‍ആന്‍ പറയുന്നുണ്ട്, പക്ഷേ അത് സത്യവിശ്വാസികളെ കുറിച്ച് അല്ല എന്ന് മാത്രം.  

നാം നേടിയോകാര്യങ്ങളെ അവലോകനം ചെയ്യുക എന്നത് ഇസ്ലാം ആകുന്നു. ഉമറുല്‍ ഫാറൂഖ് (റ.അ) പറഞ്ഞത് വളരെ പ്രസക്തം. വിചാരണ ചെയ്യപ്പെടുന്നതിന് മുമ്പ് സ്വയം വിചാരണ ചെയ്യുക. ഓരോ ദിനത്തെയും അന്ന് തന്നെ വിചാരണ ചെയ്യുക. തിരുതാനുള്ളത് അന്ന് തന്നെ തിരുത്തുക. ഇന്നത്തെ അബദ്ധം നാളെ വീണ്ടും ഉണ്ടാവാതെ സൂക്ഷിക്കുക. ഇന്നതെക്കാള്‍ കൂടുതല്‍ സൂക്ഷ്മത നാളേക്ക് നല്‍കുക. പക്ഷെ നമ്മില്‍ അധികം പേരും ഇത്തരം ഒരു വിചാരണ ചെയ്യാന്‍ മടിക്കുന്നവരാണ്. തന്റെ ഇന്നലെകള്‍ തന്നെ തന്നെ വേട്ടയാടും എന്നതാന് പലരെയും അതിനു പ്രേരിപ്പിക്കാത്തത്. മനുഷ്യനു ഉത്തരം നല്‍കാന്‍ ഏറ്റവും വിഷമം തന്റെ മനസ്സിനാണ്. അതിനാലാണ് പണ്ഡിതന്മാര്‍ ഇങ്ങിനെ പറഞ്ഞത്  ഒരായിരം മുഫ്തികള്‍ ഫതവ നല്‍കിയാലും നീ നിന്റെ മനസ്സിനോട് ചോദിക്കണം എന്ന് ഖുര്‍ആന്‍ ഈ അവലോകനത്തിനു നല്‍കിയ പ്രാധാന്യം ഒന്ന് നോക്കൂ. പ്രവാചകന്‍ (സ.അ) കടന്നു പോയ ഒട്ടു മിക്ക വിഷയങ്ങളും ഖുര്‍ആന്‍ അവലോകനം നടത്തുന്നുണ്ട്. അതില്‍ പ്രവാചകന്റെ കുട്ടികാലം മുതല്‍ തുടങ്ങി ജീവിതത്തിന്റെ അവസാനം വരെ ഉള്‍ക്കൊള്ളുന്നു. ബദറിന്റെ വിജയവും ഉഹടിന്റെ പരാജയവും എല്ലാം അത് വിചാരണ ചെയ്തു. കേവലം കഥാകഥനം നടത്തുക എന്ന രീതിയിലല്ല. പകരം അതിലെ മുന്നേറ്റങ്ങളും പിഴവുകളും ചൂണ്ടിക്കാട്ടി. ബദറില്‍ പ്രവാചകന്‍ നടത്തിയ പ്രാര്‍ത്ഥന. ഉഹുടില്‍ ചിലര്‍ നടത്തിയ അനുസരക്കേട്‌, അങ്ങിനെ ഒരു പാട് നമുക്ക് കാണാം.

നമുക്ക് ഇപ്പോള്‍ കഴിഞ്ഞു പോയത് ഒരു വിചാരണ മാസമാണ്.  പ്രവാചകന്‍ ഇങ്ങിനെ പറഞ്ഞതായി നമുക്ക് വായിക്കാം  ഒരാള്‍ ജീവിച്ചിരിക്കെ റമദാന്‍ ആഗതമായി, എന്നിട്ടും അയാള്‍ പപമുക്തനായില്ല. എങ്കില്‍ അവന്‍ മുഖം കുത്തി വീഴട്ടെ. അതി ഗൌരവമായ ഒരു വിഷയമാണ് ഇവിടെ പ്രതിപാതിക്കുന്നത്. നോമ്പ് അനുഷ്ട്ടിക്കാത്തവന്‍ എന്നതിന് പകരം നോമ്പ് കൊണ്ട് പാപം പോരുക്കപ്പെടാത്തവന്‍ എന്നാണു തിരുമേനി പറഞ്ഞത്. നാം ചിന്തിച്ചു നോക്കുക. കഴിഞ്ഞ റമദാന്‍ കൊണ്ട് നാം എത്ര മാത്രം മാറിയിട്ടുണ്ട്. ശഹബാന്‍ മുപ്പതിന്റെ രാത്രിയില്‍ നിന്നും ശവ്വാല്‍ ഒന്നില്‍ ഞാന്‍ എവിടെ നില്‍ക്കുന്നു. എന്റെ നിലപാടുകള്‍, ബന്ധങ്ങള്‍. ഇടപാടുകള്‍, സംസാരങ്ങള്‍, എന്തിലും ഉപരിയായി അല്ലാഹുവുമായുള്ള ബന്ധത്തില്‍ വൃതാനുഷ്ടാനം വല്ല മാറ്റവും എന്നില്‍ വരുത്തിയിട്ടുണ്ടോ. ചിലര്‍ പറയും റമദാന്‍ കൊണ്ട് ഭക്ഷണതിനു ഒരു ക്രമം വന്നു. അല്ലെങ്കില്‍ ഉറക്കത്തിനു ക്രമം വന്നു. അതിലപ്പുറം നമ്മുടെ ഏതു തലങ്ങല്‍ക്കാന് റമദാന്‍ നമുക്ക് മാറ്റമായത്. ഇവിടെ വകീലും ന്യായാധിപനും നിന്റെ മനസ്സാണ്. ഇതിനെ ക്കുറിച്ചാണ് നാമിങ്ങിനെ വായിക്കുന്നത് നിശ്ചയംആത്മാവിനെ സംസ്കരിച്ചവന്‍ വിജയം പ്രാപിച്ചു. അതിനെ ചവിട്ടിത്താഴ്ത്തിയവന്‍ പരാജയപ്പെട്ടു. റമദാന്‍ കൊണ്ട് നമുക്ക് അള്ളാഹു വാഗ്ദാനം ചെയ്തത് ഒന്ന് മാത്രം. അത് തഖ്‌വയാണ്. തഖ്‌വ നമ്മെ നന്മയിലേക്കും അവിടെ നിന്ന് സ്വര്‍ഗതിലെക്കും നയിക്കും. വിശ്വാസിയെ കുറിച്ച് ഇങ്ങിനെ പറയുന്നു  അവന്‍ ഭയത്തിന്റെയും പ്രതീക്ഷയുടെയും നടുവിലാണ് റമദാനിനു ശേഷം ആര് മാസം അവന്‍ ആശന്കാകുലനാണ്. തന്റെ കര്‍മം അള്ളാഹു സ്വീകരിച്ചുവോ എന്നതാണ് ഈ ആശങ്കയ്ക്ക് നിദാനം, പിനീട് ആര് മാസം അവന്‍ അടുത്ത റമദാനിന്റെ പ്രതീക്ഷയിലാണ്. അലി (റ.അ) പറഞ്ഞത് ഇവിടെ പ്രസക്തമാണ്‌  നിങ്ങള്‍ അടിയുറച്ചു നില്‍ക്കുന്നവരാകനം, തഖവയില്‍,   കാരണം മുത്തഖികളില്‍ നിന്ന് മാത്രമേ അല്ലാഹു കര്‍മം സ്വീകരിക്കുയോല്ലോ. അപ്പോള്‍ നമ്മുടെ കര്‍മം സ്വീകരിക്കാന്‍ ഉണ്ടാവേണ്ട ഒന്നാമത്തെ ഗുണം മുത്തഖി ( സൂക്ഷ്മാലു) ആവുക എന്നതാണ്. ഇസ്ലാം ഉപകാരപ്പെടുന്നത് അവര്‍ക്ക് മാത്രമാകുന്നു. ഖുര്‍ആന്‍ സന്മാര്‍ഗം നല്‍കുക മുത്തഖികള്‍ക്ക് എന്ന് നാം എന്നും പാരായണം ചെയ്യുന്ന വചനങ്ങളാണ്.

ഒരിക്കല്‍ പ്രവാചകന്‍ ഇങ്ങിനെ പാരായണം ചെയ്തുനിശ്ചയം റബ്ബിനോടുള്ള ഭക്തിയാല്‍ ചകിതരാകുന്നവര്‍,റബ്ബിന്റെ ദൃഷ്ടാന്തങ്ങളില്‍ ഉറച്ച വിശ്വാസമുള്ളവര്‍, റബ്ബിന്നു പങ്കാളികളാരെയും കല്‍പിക്കാത്തവര്‍, റബ്ബിങ്കലേക്കുമടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന വിചാരത്താല്‍ മനസ്സു വിറച്ചുകൊണ്ട് ദാനം ചെയ്യുന്നവര്‍, അങ്ങനെയുള്ളവര്‍ മാത്രമാകുന്നു നന്മകളില്‍ ജാഗ്രതയുള്ളവരും അവയെ പ്രാപിക്കുന്നതില്‍ മുന്നേറുന്നവരും അപ്പോള്‍ ആയിഷ (റ. അ) ചോദിച്ചു  പ്രവാചകരെ അത് അവര്‍ പണ്ട് കാലത്ത് ചെയ്ത തെറ്റുകള്‍ ഓര്‍ത്തു കൊണ്ടാണോ ഇങ്ങിനെ ഭയപ്പെടുന്നത്തിരുമേനി പറഞ്ഞു  തങ്ങളുടെ കര്‍മങ്ങള്‍ അള്ളാഹു സ്വീകരിക്കാതിരിക്കുമോ എന്നതാണ് അവരുടെ ഭയം. പണ്ഡിതന്മാര്‍ അതിനെ ഇങ്ങിനെ വിശദീകരിച്ചു  ഇബ്രാഹിം നബി (അ) ചെയ്തത് അതി മഹത്തരമായ കാര്യമാണ്. അതും അല്ലാഹുവിന്റെ കല്പനയില്‍ കഅബ നിര്‍മാണം. പക്ഷെ അപ്പോഴും ആ പ്രവാചകന്മാര്‍ ആശങ്കാകുലരായിരുന്നു. അവരുടെ പ്രാര്‍ത്ഥന നമുക്ക് ഇങ്ങിനെ വായിക്കാം ഓര്‍ക്കുക,ഈ മന്ദിരത്തിന്റെ ഭിത്തികള്‍ പടുത്തുയര്‍ത്തവെ ഇബ്റാഹീമും ഇസ്മാഈലും  പ്രാര്‍ഥിച്ചിരുന്നു: `ഞങ്ങളുടെ നാഥാഞങ്ങളില്‍നിന്ന് ഈ എളിയ കര്‍മം കൈക്കൊള്ളേണമേഅപ്പോള്‍ കര്‍മം സ്വീകരിക്കപ്പെടുക എന്നതാന് അതിപ്രധാനം. അതിനു റമദാനില്‍ നാമുണ്ടാക്കിയ സൂക്ഷ്മത കൈമോശം വരാതെ സൂക്ഷിക്കുക.

റമദാനില്‍ നമ്മുടെ ശരീരത്തിന് മൊത്തം നോമ്പായിരുന്നു. കണ്ണുകള്‍ അരുതാത്തത് കണ്ടില്ല. കാതുകള്‍ കേട്ടില്ല. നാവ് ഉച്ചരിച്ചില്ല, മനസ്സ് ചിന്തിച്ചില്ല. കാലുകള്‍ അങ്ങോട്ട്‌ നടന്നില്ല. കൈകള്‍ അത് ചെയ്തില്ല. പിന്നെ എപ്പോഴോ പടിഞ്ഞാറേ മാനത്ത് ബാലചന്ദ്രന്‍ വന്നപ്പോള്‍ നമ്മില്‍ പലരും ആ കെട്ടുകളില്‍ നിന്നും സ്വയം മോചനം പ്രഖ്യാപിച്ചു. തഖ്‌വ എന്ന പദം ഖുര്‍ആന്‍ പ്രയോഗിച്ചത് മനുഷ്യന്റെ പരസ്പരമുള്ള ഇടപാടുകള്‍ പറയുന്നിടത്താണ്. നമസ്കാരത്തില്‍ തഖ്‌വ ഉള്ളവരാകുക എന്നോ നോമ്പില്‍ തഖ്‌വ ഉള്ളവരാകുക എന്നോ ഒരു വചനവും നാം കാണില്ല. പകരം ഈ ആരാധന കര്‍മങ്ങള്‍ നിങ്ങള്ക്ക് തഖ്‌വ ജനിപ്പിക്കാനുള്ള മാര്‍ഗങ്ങളാണ്. ഇവിടെ നിന്നും സ്വായത്തമാക്കുന്ന തഖ്‌വ ജീവിതത്തിന്റെ പ്രായോഗികതയില്‍ ചിലവഴിക്കുക. അപ്പോള്‍ നിങ്ങള്‍ നാഥന്റെ തൃപ്തിക്ക് പാത്രഭൂതരാകും. അപ്പോള്‍ നമ്മുടെ പ്രാര്‍ത്ഥന അര്‍ത്ഥവത്തായി തീരും   അല്ലാഹുവേ ഞാന്‍ നിന്നോട് നിന്റെ തൃപ്തിയും സ്വര്‍ഗ്ഗവും ചോദിക്കുന്നു, നിന്റെ കോപത്തില്‍ നിന്നും നരകത്തില്‍ നിന്നും ശരണം തേടുകയും ചെയ്യുന്നു നോമ്പ് അത് പരിചയാണ്, തിന്മയോടുള്ള യുദ്ധത്തില്‍ കൈയില്‍ ഉണ്ടാകേണ്ട പരിച പാകപ്പെടുതിയെടുതവരാന് നാം. നമ്മെ വഴികേടിലാക്കാന്‍ ആര്‍ക്കും കഴിയില്ല. പിശാചു നമ്മുടെ മുന്നില്‍ തോറ്റു പോകും, കാരണം ഞാന്‍ അല്ലാഹുവിന്റെ അടിമയാണ്. എന്റെ സംരക്ഷണം അവന്റെ കയ്യിലാണ്. ഈ ബോധം നമുക്ക് കൊണ്ട് നടക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെ റമദാന്‍ ഗുണകരമായിരുന്നു എന്ന് കരുതാം. അതല്ല എന്റെ മനസ്സിന്റെ പരിപൂര്‍ണ കടിഞ്ഞാണ്‍ എനിക്ക് ലഭിച്ചിട്ടില്ല എന്നാണു മനസ്സ് പറയുന്നതെങ്കില്‍................അല്ലാഹുവില്‍ ശരണം. നാളെ കോടിക്കണക്കിനു മനുഷ്യരുടെ മുമ്പില്‍ മുഖം കുത്തി വീഴുന്നവന്‍ ഞാന്‍ ആയിതീരുമോ?. പോട്ടിപ്പിളരാന്‍ മാത്രം ശക്തിയില്‍ കത്തി ജ്വലിക്കുന്ന അഗ്നി.......... എന്റെ മനസ്സ് അസ്വസ്ഥമാണ്. നിങ്ങളുടെതോ?.............  

നാം ചെരിപ്പിന് വേണ്ടി കാല്‍ മുറിക്കുന്നുവോമൂസ (അ) അന്വേഷണത്തിലാണ്. എവിടെയാണ് ആ അടിമയെ കണ്ടെത്തുക. അല്ലഹിവിന്റെ കല്പനയാണ്. എന്റെ അടിമ എന്നാണു അല്ലാവ് അദ്ധേഹത്തെ വിശേഷിപ്പിച്ചത്. ഇനിയും കുറെ അറിവുകള്‍ നെടാനുണ്ടെന്നു പറയുന്നു. പ്രവാചകര്‍ അല്ലാഹുവില്‍ നിന്നും നേരിട്ട് വിഷയം പടിക്കുന്നവരാണ്. ആ കാലഘട്ടത്തിലെ ഏറ്റവും വലിയ അറിവിന്റെ അവസാന വാക്കും അവര്‍ തെന്നെ. മാത്രമല്ല, അല്ലാഹു നേരിട്ട് സംസാരിച്ച പ്രവാചകന്‍. എന്നിട്ടും വിജ്ഞാന പൂര്‍ത്തീകരണത്തിന് മറ്റൊരാളെ കാണണം. അദേഹം ഇങ്ങിനെയുള്ള ആളാകും. മൂസ (അ) ആശങ്കാകുലനാണ്. ഒരടയാളം പറഞ്ഞു കൊടുത്തിട്ടുണ്ട്‌. ഒപ്പം ഭൃത്യനും. ആള്‍ കൂട്ടത്തിലെ ഒരു ചോദ്യവും ഉത്തരവും ഇങ്ങിനെ കലാശിക്കുമെന്ന് കരുതിയതല്ല.. ആരാണ് മൂസ ഇപ്പോള്‍ ഏറ്റവും വിവരമുള്ള ആള്‍ പ്രവാചകന്‍ നിസ്സങ്കോചം പ്രതവചിച്ചു. അത് ഞാന്‍ തന്നെ. ഞാന്‍ മാത്രമാകുന്നു ഇപ്പോള്‍ പ്രവാചകന്‍. പക്ഷെ പ്രവാചകന്‍ എന്ന രീതിയില്‍ കൊടുത്ത മറുപടി പക്ഷെ അത് നാഥന് ഇഷ്ടമായിട്ടില്ല. പിന്നീട് ഉണ്ടായ സംഭവങ്ങള്‍ നാം സൂറത്ത് കഹ്ഫില്‍ വായിക്കാം. അറിയുക ഈ സംഭവത്തില്‍ നമുക്ക് വല്ല പാടങ്ങളുമുണ്ടോ?. എന്റെ അറിവിനെ ചോദ്യം ചെയ്യാന്‍ ആരും മുതിരുന്നത് എനിക്ക് അസഹ്യമാണ്. എന്റെ വിവരം അതാണ്‌ അവസാനത്തെ വിവരം എന്ന മൌധ്യതിലാണ് അധികം പേരും. തെളിവുകള്‍ പരതുന്നത് യഥാര്‍ത്ഥ വിവരത്തിലേക്ക് ചെന്ന് ചേരാനല്ല പകരം എന്റെ വിവരക്കെടിലേക്ക് വിവരത്തെ അടുപ്പിക്കാന്‍. ഞാന്‍ ചോദിച്ച ചോദ്യത്തിന് കിട്ടേണ്ടത് ഞാന്‍ ഉദ്ദേശിച്ച മറുപടി. അതെല്ലാത്ത എല്ലാം തെറ്റാണ്. നമ്മുടെ മുന്തലമുറ നവ ഗ്രഹങ്ങളെ ക്കുറിച്ച് പഠിച്ചു. എന്റെ മകന്‍ പഠിക്കുന്നത് എട്ടു ഗ്രഹങ്ങളെ ക്കുറിച്ച് മാത്രം. അറിവിന്റെ വികാസത്തില്‍ ഒരു ഗ്രഹം പുറത്താകുന്നു. നാളെ വീണ്ടും  പത്ത് എന്ന് പറയാം. അല്ലെങ്കില്‍ ഏഴു എന്ന് വരാം. പണ്ടൊരിക്കല്‍ ഒരു മഹാന്‍ പറഞ്ഞത്രേ  നിങ്ങള്‍ വിവരം ഉള്ളവരുമായി സംസാരിക്കുക. അപ്പോള്‍ നിങ്ങള്ക്ക് നിങ്ങളുടെ വിവരക്കേട് മനസ്സിലാകുംപക്ഷെ ഞാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നത് എന്നേക്കാള്‍ ജ്ഞാനം കുറഞ്ഞവരുമായി സംവദിക്കാന്‍. അപ്പോള്‍ എക്കാലവും ഞാന്‍ പണ്ടിതനായി അംഗീകരിക്കപ്പെടുന്നു. അറിവ് അത് അനന്തമാണ്. ആപെക്ഷികവും. നമ്മുടെ സംവാദങ്ങള്‍ പോലും വഴിമുട്ടി പോകുന്നത് അവിടെയാണ്. ചിലരുടെ വാക്കുകള്‍ക്കു അഹന്തയുടെ ലാഞ്ചന നാം കാണുന്നു. അഹന്തയുടെ ഇസ്ലാമിക മാനം പ്രവാചകന്‍ ഇങ്ങിനെ വിശദീകരിച്ചു  സത്യത്തെ അവഗണിക്കുക, ജനങ്ങളെ നിസ്സാരമാക്കുക ഇത് രണ്ടും നാം അറിഞ്ഞോ അറിയാതയോ കൊണ്ട് നടക്കുന്നു. അവസാന സത്യം അല്ലാഹുവിന്റെ വാക്കുകളാണ്, അവന്റെ പ്രവാചകന്‍റെ വചനങ്ങളും. പക്ഷെ നമ്മുടെ എല്ലാം ചിന്ത ഒരു പോലെ ആകുക എന്നത് അസംഭവ്യവും, ചരിത്രത്തില്‍ ഒരിക്കലും സംഭാവിചിട്ടില്ലാത്തത്, ഇനി ഒരിക്കലും സംഭവിക്കാന്‍ ഇടയില്ലാത്തത്. പ്രവാചകന്റെ അനുചരന്മാര്‍ പോലും കാര്യങ്ങളെ മനസ്സിലാക്കുന്നിടത് ഭിന്ന വീക്ഷണം പുലര്‍ത്തി. അതിനു ശേഷം വന്നവരും, പക്ഷെ ദീനിന്റെ വിശാലത അവരെയൊക്കെ ഉള്‍ക്കൊണ്ടു. അടിസ്ഥാനങ്ങളില്‍ അവര്‍ ഒന്നും ഭിന്നിച്ചില്ല. കാരണം ആ ഭിന്നത കൊണ്ടെത്തിക്കുക ഇസ്ലാമിന്റെ വാതില്‍ പുറത്താണ്. എന്റെ ജ്ഞാനം അത് വികസിക്കുന്നത് കാര്യ കാരണ ബന്ധത്തിലാണ്. വായിക്കുക എന്നതാണ് അറിവിന്റെ ഒന്നാമത്തെ മാര്‍ഗം. അടുത്തത് കേള്‍ക്കുക. മൂന്നാമാത്തത് വായനയുടെയും കേള്‍വിയുടെയും അടിസ്ഥാനത്തില്‍ കാര്യങ്ങളെ മനനം ചെയ്യുക എന്നതും. സത്യസന്ധത കൈവെടിഞ്ഞുള്ള വായന തീര്‍ത്തും ഗുണകരമല്ല. അധ്യാപകന്റെ മുന്നിലെ വിധ്യാര്തിയെ പോലെ ആകണം നാം വായനയുടെ മുന്നിലും. ഒരു പക്ഷെ നാം വായിക്കുന്നത് നമ്മുടെ മുന്‍ ധാരണകള്‍ക്ക് തീര്‍ത്തും വിഭിന്നമാകാം. പലരും വായന അവിടെ അവസാനിപ്പിക്കുന്നു. തന്റെ ധാരണ തിരുത്താന്‍ തയ്യാറല്ല എന്നതാന് അതിനു കാരണം. യഥാര്‍ത്ഥ ജ്ഞാനതിന്റെ അഭാവം നമുക്ക് നല്‍കുക ധാരണകള്‍ മാത്രം. ഇസ്ലാം ജ്ഞാനത്തിന്റെയും അതിനനുസരിച്ചുള്ള പ്രവര്‍ത്തനത്തിന്റെയും മതമാണ്‌. വിവമില്ലാതവനും ഉള്ളവനും സമമാകില്ല, രാത്രിയും പകലും സമമല്ലാത്തത് പോലെ, ഇരുട്ടും വെളിച്ചവും സമമല്ലാത്തത് പോലെ. ഖുര്‍ആനുമായി വിശ്വാസിക്ക് ഉണ്ടാവേണ്ട നിലപ്പാട് രണ്ടാണ്. ഒന്ന് പഠിതാവ് മറ്റൊന്ന് അദ്ധ്യാപകന്‍. നമ്മില്‍ അധികപേരും ഈ രണ്ടു വിഭാഗത്തിലും പെടാതവരാന്. പ്രവാചകന്‍ ആകരുത് എന്ന് പറഞ്ഞ വിഭാഗത്തില്‍ പെടുന്നു മുസ്ലിം സമുദായത്തിലെ വലിയ വിഭാഗം എന്ന് വന്നാല്‍ ഒരു സമൂഹത്തിന്റെ മൊത്തം അവസ്ഥ നമുക്ക് മനസ്സിലാവും. ഓരോ വചനതിനും തന്‍റെ നിലപാട് പറയാനാണ് നമുക്ക് താല്പര്യം. അത് കൊണ്ട് അതിറക്കിയവന്‍ എന്തുധേഷിച്ചു എന്നന്വേഷിക്കല്‍ നമ്മുടെ ജോലിയല്ല. ഖുര്‍ആനിന്റെ മൊത്തം നിലപാട് നന്മ മാത്രമാണ്. നമുക്കത് മനസ്സിലാകാതെ പോകുന്നത് നമ്മുടെ ബുദ്ധിയുടെ പരിമിതി കൊണ്ടാണ്. ഒരു കാര്യം നാം ആത്യന്തികമായി മനസ്സിലാക്കേണ്ടതുണ്ട്. ഖുര്‍ആന്‍ മാത്രമാണ് ആത്യന്തിക സത്യം. അതിലപ്പുറം ഒരു സത്യം ഇല്ല. പക്ഷെ നമ്മില്‍ അധികം പേരും ചെരുപ്പിന് വേണ്ടി കാല്‍ മുരിക്കുകയല്ലേ?.  

പ്രവാചകനെ അവഹേളിക്കരുത്പ്രവാചകന്‍ തന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് കൊണ്ടിരുന്നു. അല്ലാഹുവിനെ അവര്‍ അംഗീകരിക്കുന്നു. പക്ഷെ അത് ഇസ്ലാമിന്റെ രൂപത്തിലല്ല. ദൈവം മറ്റു പല കെട്ടുപാടുകളില്‍ കുടുങ്ങി കെടുന്നു. പരലോകം അവര്‍ക്ക് തീര്‍ത്തും പരിഹാസം. അവര്‍ ചോദിച്ചു കൊണ്ടിരുന്നു. ഞങ്ങള്‍ക്ക് മുമ്പ് മരിച്ചു പോയ പൂര്‍വ പിതാക്കളെയും ഇനിയും ജീവിപ്പിക്കുമോ. അവരുടെ മറ്റൊരു ചോദ്യം ഇങ്ങിനെ  നിന്റെ അല്ലാഹുവിന്റെ തറവാട്‌?. ആരാണ് ആ ദൈവത്തിന്റെ പിതാവ്‌ പ്രവാചകന്‍ അതിനൊക്കെ മറുപടി പറഞ്ഞു. പക്ഷെ അവര്‍ ചോദ്യം ചോദിച്ചു കൊണ്ടേയിരുന്നു. അപ്പോള്‍ തിരുമേനി മറ്റൊരു ചോദ്യം അവരുടെ മുന്നിലിട്ടുഇതിനുമുമ്പ് കുറെ കൊല്ലങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കിടയില്‍ കഴിച്ചുകൂട്ടിയിട്ടുണ്ടല്ലോ ആ ചോദ്യത്തിന് മുന്നില്‍ അവര്‍ നിശബ്ദരായി. അവിടെയാണ് ആ പ്രവാചകന്റെ മുന്നില്‍ അവര്‍ ആദ്യം തോല്‍ക്കുന്നത്. താന്‍ ജീവിക്കുന്ന സമൂഹത്തില്‍ പ്രവാചകന്‍ തന്റെ ആദര്‍ശത്തെ എതിര്‍ത്തവരോട് തന്റെ വ്യക്തിത്വം കൊണ്ട് സംവദിച്ചു. നമുക്ക് പറ്റാത്തതും ഇത് തന്നെ. നമ്മുടെ സ്വന്തം നാട്ടില്‍ ഈ ചോദ്യം ചോദിയ്ക്കാന്‍ കഴിയുന്ന എത്ര പ്രവാചക അനുയായികള്‍ ഉണ്ട്. മാത്രമല്ല പലപ്പോഴും നമ്മുടെ ഇടയില്‍ ഈ മതം മോശമായി ചിത്രീകരിക്കാന്‍ പോലും നാം കാരണമാകുന്നില്ലേ?. ഇസ്ലാം മൈക്ക് കെട്ടി പ്രസംഗിച്ചു ഉണ്ടായ ഒന്നല്ല. അതിന്റെ ഒന്നാമത്തെ പ്രചരണം അതിന്റെ അനുയായികള്‍ തന്നെ. അവരിലൂടെ ലോകം ഇസ്ലാം അറിഞ്ഞു. മനസ്സിലാക്കി. ലോകം ഇസ്ലാമിനെ പുല്‍കി. പ്രവാചകന്‍ അവരുടെ മനസ്സില്‍ ഒരു ബിംബമായി നില കൊണ്ടില്ല. അവര്‍ക്ക് വഴികാട്ടിയായി തിരുമേനി നിലകൊണ്ടു. മാനുഷിക ഗുണങ്ങള്‍ ആ പ്രവാചകനില്‍ ഹിമാലയത്തെക്കാള്‍  ഉന്നതമായിരുന്നു. അതിന്റെ പരപ്പ് ആമസോണിനെ കടത്തി വെട്ടും. പ്രവാചകന്‍ ലോകത്തിനു അനുഗ്രഹമായത് അവിടുത്തെ ഉന്നത സ്വഭാവ ഗുണം കൊണ്ട്. അന്തകാരത്തില്‍ ആണ്ട് പോയ സമൂഹത്തെ വെളിച്ചത്തിലേയ്ക്കു നയിച്ചത് ആ സ്വഭാവ മഹിമ. എന്നിട്ട് നമ്മോട് പറഞ്ഞു. നിങ്ങള്‍ ഈ പ്രവാചകനെ പിന്തുടരുക. അത് മാത്രമാണ് നിങ്ങളുടെ വിജയ മാര്‍ഗം. പക്ഷെ നാം പ്രവാചകനെ പിന്തുടര്‍ന്നു. പാഥേയം മറന്നു പോയ യാത്രക്കാരനെ പോലെ. പ്രവാചകന്റെ വിശ്വാസം, കരുണ, സത്യസന്ധത, അനുകമ്പ, എന്നിവ നമ്മില്‍ പലരുടെ അടുത്ത് കൂടെ പോലും പോയില്ല. ആ പ്രവാചകന് വേണ്ടി എന്ന പേരില്‍ നാം പരസ്പരം കൊലവിളി നടത്തി. തന്റെ ശത്രുവിനെ പോലും സ്നേഹത്തോടെ പരിചരിച്ച ആ പ്രവാചകന്റെ പേരില്‍ ഒരേ ആദര്‍ശക്കാര്‍ പോലും ചേരി തിരിഞ്ഞു തെറി വിളിച്ചു. പ്രവാചക ജീവിതം ലോകത്തിനു അല്ഭുതമാകുന്നത് ആ പ്രവാചകന്റെ ചരിത്രം കൂടി നോക്കിയാണ്. അവിടുത്തെ എന്തിനും പിന്പലമുണ്ട്. പ്രവാചകന്റെ ബാക്കിയിരിപ്പുകള്‍ ചരിത്രപരമായി തെളിയിക്കുക എന്നത് ആ പ്രവാചകനോട് ചെയ്യേണ്ട നീതിയാണ്. മുസ്ലിം ലോകം ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഇമാം മാലിക്‌ (റ) വിന്‍റെ മുവത്വ എന്ന ഹദീസ്‌ ഗ്രന്ഥം പ്രഥമ പരിഗണന ലഭിക്കാതെ പോയത് അതില്‍ മുര്സലായ ( സഹാബിയുടെ നാമം വിട്ടു പോകുക) ഹദീസ്‌ ഉണ്ട് എന്ന കാരണത്താലാണ്. അപ്പോള്‍ പ്രവാചകനുമായി അടുത്ത കാലം പങ്കിടുന്ന മഹാന്മാര്‍ പോലും തെളിവുകള്‍ സമര്തിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ അമ്ഗീകരിക്കാതിരിക്കുക എന്നത് മുസ്ലിം ലോകം അംഗീകരിച്ച വസ്തുതയാണ്. മറ്റൊരു കാര്യം കുറ്റമറ്റ രീതിയില്‍ പ്രവാചകന്‍റെതു എന്ന് പറയാന്‍ കെല്‍പ്പുള്ള ഒരു തിരുശേഷിപ്പും എവിടെയും ഇല്ല എന്നതാണ് സത്യം.  ഉണ്ടായിരുന്ന അവസാനത്തെ അടയാളം താര്‍താരികള്‍ ദമാസ്കസ് കീഴടക്കിയപ്പോള്‍ കത്തിച്ചു എന്നാണു മനസ്സിലാക്കപ്പെടുന്നത്. അപ്പോള്‍ ഈ മുടി തെളിവുകള്‍ വരാത്ത കാലത്തോളം സമുദായത്തിന്റെ കാലില്‍ ചുറ്റിപ്പിടിച്ച ഒന്നാണ്. അത് നമ്മുടെ ചലന ശേഷി ഇല്ലാതാക്കും. ലോകത് പ്രവാചകന്റെ പേരില്‍ ഒരു പള്ളി മാത്രമേ ഉള്ളൂ. അത് പുന്യത്തില്‍ രണ്ടാം സ്ഥാനത് നില്‍ക്കുന്ന പള്ളി. പ്രവാചകന് വേണ്ടി നാം പള്ളികള്‍ നിര്‍മിക്കേണ്ട. പള്ളികള്‍ അല്ലാഹുവിന്റെ ഭവനമാണ്. അത് മുസ്ലിം ഉമ്മത്തിന്റെ സംസ്കാരിക കേന്ദ്രവും. പ്രവാചകന്‍ ഓരോ വിസ്വാസിയിലൂടെയും ജീവിക്കണം. അപ്പോള്‍ ലോകത് വെളിച്ചം ഉണ്ടാകും. പക്ഷെ നാം നമ്മിലൂടെ ആ പ്രവാചകനെ കൊല്ലുകയല്ലേ ചെയ്യുന്നത്.  

സംവാദം തുടരുക

സംവാദം എന്നത് ഇസ്ലാം പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ്. “ജാഹിദൂ” എന്നത് ഒരു കല്പന ക്രിയയും ആണ്. നേരിട്ട് കല്പന എന്ന അര്‍ത്ഥത്തില്‍ പറയുന്ന “അമ്ര് ഹാളിര്‍” എന്ന് പറഞ്ഞു വരുന്നു. നമ്മുടെ നാട്ടിലെ ചില സംഘടനകളുടെ അവസ്ഥ കാണുമ്പോള്‍ ഈ കല്പന എടുത്തു കളയണം എന്ന് പോലും തോന്നിപോകുന്നു. ഒരിക്കല്‍ ഒന്നിച്ചു സംവാദം നടത്തിയിരുന്നവര്‍ ഇന്ന് പരസ്പരം വെല്ലു വിളിക്കുന്നു. സമുദായത്തിന്റെ സമയവും കഴിവും ആ രീതിയില്‍ കുറെ കളഞ്ഞു പോകുന്നു എന്നതും ശരിയാണ്. മാന്യമായ സംവാദ രീതികള്‍ എന്നതില്‍ അപ്പുറം വിഷയത്തില്‍ നിന്നും തെറ്റി വ്യക്തികളിലേക്ക് കാര്യങ്ങള്‍ പോകുന്നു. ഒരിക്കല്‍ കേരളത്തില്‍ കണ്ടു കൊണ്ടിരുന്നത് സമസ്ത മുജാഹിദ്‌ സംവാടങ്ങലായിരുന്നു. അങ്ങിനെ ആദ്യമായി സമസ്ത പിളര്‍ന്നു. പിന്നെ അവര്‍ തമ്മില്‍ കുറെ സംവാദങ്ങള്‍ നാം കണ്ടു. ശേഷം മുജാഹിദും മൂന്നും നാലുമായി. ഇപ്പോള്‍ കേരളത്തില്‍ മുഖ്യ വിഷയം അരിക്ക് വില കൂടുന്നതോ മദ്യപാന ശ
ീലം കൂടി വരുന്നതോ അല്ല. പകരം വിഷയം ജിന്നാണ്. പാവം മനുഷ്യര്‍ കാരണം അവര്‍ക്കും ജീവിക്കാന്‍ കഴിയാത്ത അവസ്ഥ. എല്ലാ മൌലവിമാരും കേരളത്തില്‍ തലങ്ങും വിലങ്ങും ഓടി കൊണ്ടിരിക്കുന്നു. അവസാനം ഉള്ളി തൊലി പൊളിച്ച അവസ്ഥയും. ഇപ്പോള്‍ വിഷയം അവിടെ നിന്നും ചുരുങ്ങി വന്നിരിക്കുന്നു. ഏതോ ഒരു അസീസിനോട് സ്വലാഹി പറഞ്ഞതാണ് ഇപ്പോഴാതെ തെളിവ്. കുളക്കടവിലെ ജിന്നിലേക്ക് വിഷയം ചുരുങ്ങി എന്നര്‍ത്ഥം. അതെ സമയം കാലങ്ങള്‍ കുറെ സംവാദം നടത്തിയ അല്ലാഹു അല്ലാത്തവരോടുള്ള സഹായ തേട്ടം ഇപ്പോഴും തീരുമാനമാകാതെ അവിടെ തന്നെ ഉണ്ട്. അതിനിടയില്‍ പുതിയ സംഗതികള്‍ കയറി വരുന്നു എന്ന് വന്നാല്‍ ഇസ്ലാമില്‍ ഒന്നിനും പരിഹാരമില്ല എന്ന് വരും. അത് ശരിയുമല്ല താനും. ഇസ്ലാം മനുഷ്യന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്. പുതിയ പ്രശ്നങ്ങള്‍ ഉണ്ടാവുക എന്നത് കൊണ്ട് ഉദ്ദേശം ദീനില്‍ ഉണ്ടാക്കുന്ന പുതിയ സംഗതികള്‍ എന്നല്ല. മനുഷ്യ ജീവിതത്തില്‍ പുതിയ കാലത്ത് ഉണ്ടാക്കുന നൂതന പ്രശ്നങ്ങള്‍ എന്നതാണ്. പ്രാര്‍ത്ഥന സഹായ അഭ്യര്‍ത്ഥന എന്നിവ മുസ്ലിം ലോകത്തിനു വിശദീകരണം കിട്ടിയിട്ട് പതിനാലു നൂറ്റാണ്ടിനു മുകളിലായി. ഇപ്പോഴും മുസ്ലിംകള്‍ തമ്മില്‍ ആ ആ വിഷയം ചര്‍ച്ച ചെയ്യുക എന്നത് മതത്തിനു കുറവാണ്. പല സംവാദങ്ങളും മാന്യതയുടെ എല്ലാ സീമകളും ലംഘിക്കപെടുന്നു. ദീന്‍ എന്നത് വിരാചിക്കപ്പെടുന്നത് ഖുര്‍ആന്‍ എന്ത് പറയുന്നു, പ്രവാചകന്‍ എന്ത് കല്‍പ്പിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. ആ അടിസ്ഥാനം നമ്മുടെ മുന്നില്‍ അന്നത്തെ പോലെ ഇന്നും ലഭ്യമാണ്. “ഇതൊരിക്കലും അഭിശപ്തനായ ചെകുത്താന്റെ വചനമല്ല. ഇനിയും നിങ്ങള്‍ എങ്ങോട്ടാണ് പോയ്ക്കൊണ്ടിരിക്കുന്നത്? ഇത് ലോകര്‍ക്കൊക്കെയുമുള്ള ഉദ്ബോധനമാകുന്നു. നിങ്ങളില്‍ നേര്‍വഴിക്ക് നടക്കണമെന്നുദ്ദേശിക്കുന്നവര്‍ക്ക്.” (ത്കവീര്‍) നേര്‍വഴി ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത് അവിടെയും ഇവിടെയും പറയുന്നതല്ല പകരം ഈ ഗ്രന്ഥം പഠിക്കട്ടെ.. എല്ലാവരും പരസ്പരം ആരോപിക്കുന്ന ഒന്ന് മറു വിഭാഗം ഖുറാന്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നു എന്നാണു. നാം പാമാരന്മാര്‍ ഇവര്‍ പറയുന്നതു അപ്പടി വിഴുങ്ങി സായൂജ്യം അടയുന്നു. കള്ള നോട്ടു എന്നത് അറിയുക നല്ല നോട്ടു അറിയുന്നവര്‍ക്ക് മാത്രമാണ്. ഒരിക്കലും നാം ഇന്ന് കാണുന്ന സംവാദം ഇസ്ലാം അനുവദിക്കുന്നില്ല നാദാപുരം സംവാദത്തിനു കരാര്‍ പോലും എഴുതാന്‍ കഴിഞ്ഞില്ലത്രേ!. അത്ര വരെ എത്തി കാര്യങ്ങളുടെ അവസ്ഥ. ഇസ്ലാമിന്റെ കരാര്‍ എന്തൊക്കെ എന്നത് കൃത്യമാണ്. പക്ഷെ നമ്മുടെ സംഘടനള്‍ക്ക് അല്ലാഹുവിന്റെ കരാര്‍ ഇപ്പോഴും തിരിഞ്ഞില്ല എന്നത് നമ്മുടെ ഗതികേടും.

ഈജിപ്തുകള്‍ ഉണ്ടാകുന്നതുലോകം ഒരു അവസ്ഥയില്‍ നിന്നും മറ്റൊരു അവസ്ഥയിലേക്ക് മാറുന്ന സമയം വളരെ പ്രയാസമുള്ളതാകും. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ലോകത് നാം കണ്ടത് കോളനി രാജ്യങ്ങളുടെ വിമോച്ചനമായിരുന്നു. നാം ഇന്ത്യക്കാര്‍ അതിനു സാക്ഷിയുമാണ്. ഇപ്പോള്‍ ഇതാ വീണ്ടും ഈ നൂറ്റാണ്ട് പുതിയ വിമോച്ചനവുമായി വീണ്ടും രംഗത്ത്‌ വന്നിരിക്കുന്നു. പക്ഷെ ഇപ്രാവശ്യം ഒരു വ്യത്യാസമുള്ളത് സംഗതി നടക്കുന്നത് മധ്യെഷയില്‍ ആകുന്നു എന്നതാണ്. മറ്റൊരു പ്രധാന കാര്യം ഈ മാറ്റത്തില്‍ എവിടെയോ ഇസ്ലാം ഒരു വിഷയമാകുന്നു എന്നിടതുമാണ്. ഇസ്ലാം എന്നത് മുസ്ലിംകള്‍ മനസ്സിലാക്കിയതില്‍ കൂടുതല്‍ അതിനു പുറത്തുള്ളവര്‍ മനസ്സിലാക്കിയിട്ടുണ്ട് എന്നതാണ് മുസ്ലിംകളെ അലട്ടുന്ന പ്രശ്നം. ഇസ്ലാമിനെ കേവല മതമായി മനസ്സിലാക്കാന്‍ ലോകം തയ്യാറില്ല എന്നിടത്താണ് പുതിയ വിഷയങ്ങള്‍ നാം ചര്‍ച്ച ചെയ്യേണ്ടത്. മതം എന്നതിന് ആധുനിക ലോകം നല്‍കിയ ഒരു നിര്‍വചനം ഉണ്ട്. അത് മനുഷ്യനും ദൈവവും ( ഉണ്ടെങ്കില്‍) തമ്മിലുള്ള ഒരു സ്വകാര്യ ഇടപാട് മാത്രം. മനുഷ്യന്റെ സാമൂഹിക രാഷ്ട്രീയ ജീവിതതിനു നിങ്ങളുടെ മതം ഒരു മാറ്റവും വരുത്താന്‍ പാടില്ല. അതെ സമയം വ്യക്തി എന്ന നിലയില്‍ നിങ്ങള്ക്ക് ദൈവത്തോട് ചേര്‍ന്ന് നില്‍ക്കാം. പക്ഷെ നിങ്ങളുടെ വീട്ടില്‍ നിന്നും ആരാധനാലയങ്ങളില്‍ നിന്നും പുറത്തിറങ്ങിയാല്‍ പിന്നീട് നിങ്ങളെ നിയന്ത്രിക്കാന്‍ ദൈവത്തിനു അധികാരമില്ല. മതം പഠിപ്പിക്കുന്നത്‌ ദൈവം മനുഷ്യന് നല്‍കുന്ന പരിതികളും പരിമിതികളും ഉത്തരവാധിതങ്ങളുമാണ്. ആധുനിക മനുഷ്യന്‍ ആദ്യമായി ചെയ്തത് ദൈവത്തിനു പരിതി നിശ്ചയിച്ചു എന്നതാണ്. ദൈവം പള്ളികളിലും ചര്ച്ചുകളിലും അമ്പലങ്ങളിലും സ്വതന്ത്രനാനല്ലോ എന്ന ആശ്വാസത്തില്‍ വിശ്വാസികള്‍ സമാധാനം കൊണ്ടു. ഇവിടെയാണ്‌ വിഷയത്തിന്റെ കാതല്‍ ആരംഭിക്കുന്നത് തന്നെ. ദൈവത്തിനു അതിര്‍ വരമ്പ് നിശ്ചയിക്കാന്‍ ഇസ്ലാം ഒരിടത്തും മനുഷ്യന് അധികാരം നല്‍കുന്നില്ല. ഇസ്ലാമിലെ ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം അടിമയും ഉടമയും തമ്മിലുള്ള ബന്ധമാണ്. അടിമ ഉടമയെ അനുസരിപ്പിക്കുക എന്നത് നാം കേള്‍ക്കാത്ത വിഷയവും. ഇസ്ലാം മനുഷ്യന് നല്‍കുന്ന പാടം ജീവിതം അവനു സമര്‍പ്പിക്കുക എന്ന അര്‍ത്ഥത്തിലാണ്. മനുഷ്യന്റെ മുഴുവന്‍ ജീവിതവും അപ്പോള്‍ ദൈവത്തിന്റെ കല്പനയിലെ നടക്കാവൂ എന്ന് ബോധ്യമാകും. ഈ ബോധ്യം ഇസ്ലാമിന്റെ അപ്പുറത്ത്‌ നില്‍ക്കുന്നവര്‍ മനസ്സിലാക്കി എന്നതാണ് ഈജിപ്തിലെ റഫറണ്ടം പോലും ലോക ശ്രദ്ധ ആകര്‍ഷിക്കുന്നത്. മുര്സിയും കൂട്ടരും എന്തോ മഹാ പാതകം ചെയ്യുന്നു എന്ന രീതിയില്‍ ലോക മീഡിയകളും നമ്മുടെ നാട്ടിലെ മതേതര വാദികളും കരഞ്ഞു കൊണ്ടിരിക്കുന്നു. ഒരു വിവരമുള്ള ഒരു വിവേകശാലി പറഞ്ഞതു “ വിവരമിലാത്ത ആളുകളാണ് ഈജിപ്തില്‍ കൂടുതല്‍. അവര്‍ വോട്ട് ചെയ്‌താല്‍ എങ്ങിനെ അത് നമുക്ക് അംഗീകരിക്കാന്‍ കഴിയും എന്നാണ്”. അങ്ങിനെ എങ്കില്‍ നമ്മുടെ ജനാധിപത്യം എന്നാണു വാസ്തവമാകുക എന്ന് കൂടി നാം ചേര്‍ത്ത് വായിക്കണം. ആരാധകളിലെ അടക്ക ഒതുക്കവും രീതികളും കൊണ്ടു ദൈവം സംപ്രീതനാണ് എന്ന തിരിച്ചറിവില്‍ കഴിയുന്നവര്‍ ഈ മതത്തെ മനസ്സിലാക്കിയിട്ടില്ല എന്ന് വേണം പറയാന്‍. ഈ മതം മനുഷ്യനെ ജനനം മുതല്‍ മരണം വരെ നിയന്ത്രിക്കുന്നു. മതത്തിന്റെ നന്മ അത് വ്യക്തികള്‍ക്ക് മാത്രം പോര സമൂഹത്തിനും രാഷ്ട്രത്തിനും കൂടി വേണം എന്ന് ആ മതം പറയുന്നു. ദൈവീക വ്യവസ്ഥയെ നിര്‍ബന്ധപൂര്‍വം എല്ലാവും അംഗീകരിക്കുന്നു. അതെ സമയം ദൈവം മനുഷ്യന് സ്വാതത്രം നല്‍കിയിട്ടുള്ള മേഖലയില്‍ കൂടി അവനു കീഴ്പെടുക എന്നതാണ് നേര്‍ക്ക്‌ നേരെ ഇസ്ലാം എന്നത് കൊണ്ടു വിവക്ഷിക്കുന്നതും. നിധി കാക്കുന്ന പാമ്പിനെ കൊല്ലാന്‍ നമുക്ക് കാരണങ്ങള്‍ ഉണ്ട്. പക്ഷെ കാവലിരിക്കുന്ന പാമ്പിനു ഇപ്പോഴും നിധി എന്നത് തിരിഞ്ഞിട്ടില്ല എന്ന് സാരം.

വിശ്വാസം എന്നാല്‍

ഹജ്ജു ക്ലാസ്സ്‌ നടന്നു കൊണ്ടിരിക്കെ ഉസ്താദ്‌ മുഹമ്മദ്‌ കുട്ടിയോട് ഒരു ചോദ്യം “ അറഫയില്‍ ഒരു മരമുണ്ട്. അതിന്റെ കൊമ്പ് അരഫയുടെ പുറത്താണ്. തടി അകത്തും. അങ്ങിനെ എങ്കില്‍ ആ മരത്തിന്റെ കൊമ്പില്‍ കയറി ഇരുന്നാല്‍ അറഫ ശരിയാകുമോ?” മുഹമെദ്‌ കുട്ടി പറഞ്ഞു “ എന്തിനാ ഉസ്താടെ ഇത്ര വിശാലമായ അറഫയില്‍ പോയി മരത്തില്‍ കയറുന്നത്. താഴത് തന്നെ സ്ഥലം ഇഷ്ടം പോലുണ്ടല്ലോ” . നമുക്ക് നഷ്ടമായത് ഈ മുഹമെദ്‌ കുട്ടിമാരെയാണ്. തിരിച്ചു ചോദിക്കാന്‍ ആരും ഇല്ലാത്ത അവസ്ഥ പലരെയും പലതും പറയിക്കാന്‍ പ്രാപ്തരാക്കുന്നു.കഴിഞ്ഞ ദിവസങ്ങളില്‍ നാം ആഘോഷിച്ചു. മസ്ജിദു നബവിയില്‍ ഒരു രൂപത്തെ കണ്ടെന്നു പറഞ്ഞു. എല്ലാവരും അത് കൂടുതല്‍ പേരിലേക്ക് എത്തിച്ചു. അത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത് എന്നാരും പറഞ്ഞില്ല. ഇസ്ലാം കേട്ട് കേള്‍വിയുടെ മതമല്ല. പകരം തികഞ്ഞ പ്രമാണങ്ങളുടെ മതമാണ്‌. ഒരാള്‍ എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ അത് യാതൊരു സങ്കോചവും കൂടാതെ വിഴുങ്ങാല്‍ മാത്രം വിശ്വാസി അതപധിക്കുന്നു എന്ന് പറയേണ്ടി വരുന്നു. കാമറയില്‍ പതിയുന്ന രൂപം തീര്‍ച്ചയായും മനുഷ്യര്‍ക്കും ദൃശ്യമാകണം. ജിന്നുകളും മലക്കുകളും സത്യമാണ് എന്നാണു ഇസ്ലാമിക വിശ്വാസം. പക്ഷെ ഒരു കാമറയും അവരെ പകര്തിയതായി നമുക്കറിയില്ല. അതിനാല്‍ നാം ഒരു മുഹമെദ്‌ കുട്ടി ആകുക. ചോദിച്ചതിനു ശേഷം മാത്രം വിശ്വസിക്കുക

ഇന്നലെയുടെ നാളെകള്‍

പെട്ടെന്നാണ് അവര്‍ക്ക് ജോലി പോയത്. കുറെ കാലം അബുദാബി ദിഫന്സിലായിരുന്നു അവര്‍ പണി ചെയ്തിരുന്നത്. അങ്ങിനെ അവര്‍ ആലോചിച്ചു, എന്ത് ചെയ്യും. അവസാനം തീരുമാനിച്ചു. എ സി Maintenance തുടങ്ങാം. എല്ലാം കഴിഞ്ഞു അവസാനം അല്‍ ഐന്‍ Municipality യില്‍ അവര്‍ Interview നു പോയി. ചോദ്യം “ എങ്ങിനെയാണ് എ സി തണക്കുന്നത്” ഉടനെ അവര്‍ ഉത്തരവും നല്‍കി “ സ്വിച്ചിട്ടാല്‍”. പിന്നീട് അവര്‍ ആ സംരംഭം തുടങ്ങിയിട്ടില്ല എന്നാണു അറിവ്. നമ്മുടെ നിയമ നിര്‍മാണ സഭയില്‍ നടക്കുന്ന കൂത്തുകള്‍ കണ്ടപ്പോഴാണ് ഈ സംഗതി ഞാന്‍ വീണ്ടും ഓര്‍ത്തതു. ചില്ലറ വ്യാപാര മേഘലയില്‍ വിദേശ കുത്തകകളെ അനുവദിക്കാന്‍ പണം ചിലവാക്കിയ വിവരം കൊടുത്തവര്‍ തന്നെ പറഞ്ഞു. അവിടെ അത് പറയാം കാരണം ആ നാട്ടില്‍ ഈ കൊടുപ്പ് നിയമപരമാണ്. പക്ഷെ നമ്മുടെ നാട്ടില്‍ ഈ കൊടുപ്പ് പാടില്ലാത്തതും. കഴിഞ്ഞ നാല് കൊല്ലം കൊണ്ട് നൂറ്റി ഇരുപത്തിയഞ്ച് കോടിയാണ് അവര്‍ പൊടിച്ചത്. എന്തായാലും ഈ കോടിക
ള്‍ ദൈവത്തില്‍ നിന്നും പുണ്യം നേടാന്‍ ദാനം ചെയ്തതാകാന്‍ തരമില്ല. അല്ലെങ്കില്‍ ഇന്ത്യക്കാരുടെ മനസ്സ് മാറാന്‍ നേര്ച്ച നേര്ന്നതാകാനും ഇടയില്ല. കാരണം അവരെ സംബന്ധിച്ചിടത്തോളം ദൈവം അവര്‍ക്ക് താഴെയാണ്. ദൈവം എന്തൊക്കെ ചെയ്യണം പാടില്ല എന്നത് അവരാണ് നിശ്ചയിക്കുന്നത്. അപ്പോള്‍ അവര്‍ ദൈവത്തിനു വല്ലതും നല്‍കുമോ?. പിന്നെ ആര് കൊണ്ട് പോയി ഈ പണം. അപ്പോഴാണ്‌ നാം കഴിഞ്ഞ ആഴ്ച നടന്ന പൊറാട്ട് നാടകങ്ങളെ ഓര്‍ക്കുന്നത്. നാം വിഡ്ഢികള്‍ വിഡ്ഢിപെട്ടിയില്‍ സാകൂതം നോക്കിയിരുന്നു. മൊത്തം ഇത്ര. അനുകൂലം ഇത്ര, ഇറങ്ങിപോക്ക് ഇത്ര, എതിര് ഇത്ര. അങ്ങിനെ ഒരു ലോട്ടറി മനസ്സോടെ നാമത് കണ്ടു. അങ്ങിനെ നാല് ദിവസത്തെ പൊറാട്ട് നാടകം അവസാനിച്ചു. അപ്പോഴാണ്‌ സ്വിച്ചിട്ടാല്‍ എ സി തണക്കും എന്ന് പറഞ്ഞ കഥ വീണ്ടും കടന്നു വരുന്നത്. നമുക്ക് അനുഭവപ്പെടുനത് അവര്‍ പറഞ്ഞു. അതിനിടയില്‍ നടക്കുന്ന വിഷയങ്ങളെ കുറിച്ച് അവര്‍ അജ്ഞരായിരുന്നു. അത് പോലെ നാം തീര്‍ത്തും അജ്ഞരാണ്. അവര്‍ വിരലമാര്തുംപോള്‍ നിറം തെളിയുന്നത് മാത്രമേ നാം കണ്ടുള്ളൂ. ആ അമര്തലിനു മുന്‍പ് ഉണ്ടായ സംഗതികള്‍ നമുക്ക് ലഭിക്കുന്നത് ഏഴാം കടലിന്‍ അക്കെരെനിന്നും. പണ്ട് നാം ആണവായുധം വാങ്ങാന്‍ ഇത് പോലെ ഒന്ന് സ്വിച്ചിട്ടു. നാട് നന്നായില്ലെങ്കിലും നാട്ടുകാര്‍ കുറെ നന്നായി. ഇന്നലകളെ നാളെകള്‍ മറപ്പിക്കും എന്നത് സത്യമാണ്. അത് പോലെ സത്യമാണ് നാളെകളുടെ ഉറക്കം കിടത്താന്‍ ഇന്നെലെകള്‍ക്ക് കഴിയും എന്നതും.

ഭാഷ മാറ്റി പറഞ്ഞാല്‍

വീട്ടില്‍ വന്ന ഭിക്ഷക്കാരനോട് ഇവിടെ ഒന്നുമില്ല എന്ന് പറഞ്ഞ മരുമകളെ തിരുത്തിയ അമ്മായിയുടെ കഥ മുമ്പ് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. ആ അമ്മായി ഇപ്പോഴും മരിച്ചിട്ടില്ല എന്നാണു ഇന്നലത്തെ വാര്‍ത്ത‍ കനപ്പോള്‍ തോന്നിയത്. സി പി എം പിന്നോക്ക വിഭാഗത്തിന് വേണ്ടി സംഘടന രൂപീകരിച്ചു. അപ്പോള്‍ ഈയുള്ളവന് ഒരു ചിത്തം. സ്വത്വം എന്നത് ആ വാക്ക് മാറ്റി പറഞ്ഞാല്‍ ശരിയാകുമോ?. സ്വത്വ രാഷ്ട്രീയത്തെ എതിര്‍ക്കണം എന്ന് പറഞ്ഞാല്‍ അത് നമുക്ക് മനസ്സിലാക്കാം. കാരണം സ്വത്വം എന്നത് മനുഷ്യനെ വീണ്ടും വര്‍ഗമാക്കും എന്നത് ശരിയാണ്. കമ്മ്യുണിസ്റ്റ്‌ dictionary യില്‍ ഉള്ളവന്‍ ഇല്ലാത്തവന്‍ എന്ന വര്‍ഗമാല്ലാതെ മറ്റൊരു വര്‍ഗം ഇല്ല എന്നതിനാല്‍ മറ്റുള്ള എല്ലാ ദ്രുവീകരണവും നിരാകരിക്കപ്പെടെണ്ടാതാണ്. ( ഇപ്പോള്‍ ഈ വര്‍ഗ്ഗവും ഇല്ല എന്നതാണ് വര്‍ത്തമാന സത്യം). അതെ സമയം നാം പണ്ട് മുതലേ പറഞ്ഞു വരുന്നത് ഇന്ത്യയിലെ പിന്നോക്ക മോന്നോക്ക വര്‍ഗം എന്നത് ഒരു സത്യമാണ് എന്നാണു. ആ സത്യത്തില്‍ നിന്ന് കൊണ്ടാണ് പണ്ട് മുതലേ സാമൂഹിക സംവരണം എന്ന ആവശ്യം പോലും ഉയര്‍ത്തുന്നത്. അതെ സമയം അന്നും ഇടതു പക്ഷത്തിനു പഥ്യം സാമ്പത്തിക സംവരനതോടും. അപ്പോള്‍ ഇപ്പോള്‍ എങ്ങിനെ ഒരു വീണ്ടു വിചാരം ഉണ്ടായി എന്ന് ചോദിച്ചാല്‍ സഖാവ് ഇംഗ്ലീഷ് ഭാഷയിലെ മറുപടി പറയൂ. ഒരിക്കല്‍ കാണില്ലെന്ന് പറഞ്ഞ പൂരം ആദ്യം ഏഴു വട്ടം കാണും എന്ന് പറഞ്ഞത് [പോലെ ഒരു പടി കടന്നു സാമൂഹിക സംവരണം സ്വകാര്യ മേഖലയിലും വേണം എന്ന് അവര്‍ പറയുന്നു. അപ്പോള്‍ ചോദ്യം ബാക്കി. പണ്ട് പോക്കര്‍ സാറും കുഞ്ഞി മുഹമ്മദ്‌ സാറും പറഞ്ഞത്‌ തന്നെയല്ലേ സഖാവും ഭാഷ മാറ്റി പറയുന്നത്.

അന്നത്തിനും പഞ്ഞമില്ലഅന്നത്തിനും പഞ്ഞമില്ല സ്വർണ്ണത്തിനും പഞ്ഞമില്ല
മന്നിതിൽ കരുണക്കാണു പഞ്ഞം സഹോദരരേ
മന്നിതിൽ കരുണക്കാണു പഞ്ഞം
അരുപതുകളില്‍ ഇറങ്ങിയ ഒരു മലയാള സിനിമാ ഗാനത്തിന്റെ വരികളാണിത്. നാം ജീവിക്കുന്ന കാലത്തില്‍ നിന്നും കൃത്യം അര നൂറ്റാണ്ടു മുമ്പ്. അന്നും വിഷയം കരുണ തന്നെ. വ്യത്യാസം അന്നവും സ്വര്‍ണവും അന്ന് ധാരാളമായിരുന്നു. ഇന്ന് എല്ലാത്തിനും പഞ്ഞമായി എന്ന് മാത്രം. കരുണ ലോകത് അനുദിനം കുറഞ്ഞു കൊണ്ടിരിക്കുന്ന ഒരു അനുഗ്രഹമാണ്. ദൈവത്തെ വിശ്വാസികള്‍ കൂടുതല്‍ തവണ ഓര്‍ക്കുന്നത് കാരുന്യവാന്‍ എന്ന നാമത്തിലാണ്. വിശ്വാസി അംഗീകരിക്കുകയും സഹായം അര്തിക്കുകയും ചെയ്യുന്ന ദൈവം കാരുന്യവാന്‍ എങ്കില്‍ ആ കാരുന്യവാനില്‍ അഭയം കൊള്ളുന്ന വിസ്വാസിയില്‍ നിന്നും എന്തെ ഈ ഗുണം ഇല്ലാതെ പോകുന്നു. പൈതമക്കള്‍ വരളുന്നത് നമ്മുടെ കരുണയുടെ ഫലമാണ്. എല്ലാ വിഷമങ്ങളും സഹിക്കാന്‍ മാതാവിന് കരുണ കാരണമാകുന്നു. തിരിച്
ചും മാതാപിതാക്കളോട് മക്കളുടെ കടമയും ഈ കരുണ തിരിച്ചു കൊടുക്കലാണ്. “ കാരുണ്യത്തിന്റെ ചിറകു” എന്നാണു ആ വിഷയത്തെ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. ഇന്ന് മനുഷ്യാവാശ ദിനമാണ്. നമ്മില്‍ നിന്നും കരുണ വറ്റുന്നു എന്നതിന്റെ തെളിവാണ് ഇത്തരം ദിനങ്ങള്‍. ലോകത് മനുഷ്യാവകാശം വിലക്കപ്പെട്ട ആയിരങ്ങള്‍ ഉണ്ടെന്ന അറിവ് എന്നെ ഖിന്നനാക്കുന്നു. ഏറ്റവും വലിയ പ്രശ്നം പലപ്പോഴും ഈ നീതി നിഷേധത്തിന്റെ മറു തലക്കല്‍ ജനതയെ സംരക്ഷിക്കേണ്ട ഭരണ കൂടങ്ങള്‍ ആകുന്നു എന്നതാണ്. ഒബാമയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ “ഗോണ്ടിനാമോ” തടവറ അടച്ചു പൂട്ടല്‍ ഇന്നും അക്ഷരങ്ങളില്‍ അവസാനിക്കുന്നു. താലിബാന്‍ എന്ന പേരില്‍ അഫ്ഗാനില്‍ എത്ര ആളുകളെ വേണമെങ്കിലും ആര്‍ക്കും എപ്പോഴും കൊല്ലാം. നമ്മുടെ നാട്ടിലും അവസ്ഥ വ്യത്യസ്തമല്ല. വൈകിയുള്ള നീതി നീതി നിഷേധത്തിനു തുല്യമാണ് എന്നാണു പ്രമാണം. കുറ്റവാളികളെ മാതൃക പരമായി തന്നെ ശിക്ഷിക്കണം എന്നതും കരുണയുടെ ഭാഗകമാണ്. പക്ഷെ പുല്ലു പറിക്കുന്നു എന്ന രൂപത്തില്‍ നെല്ലും കൂടി പറിച്ചു കളയാന്‍ നാം മുതിര്‍ന്നാല്‍ പിന്നീട് തഴച്ചു വളരുക പുല്ലുകള്‍ മാത്രമാണ് എന്ന ഓര്മ നമ്മുടെ ഭരണ കൂടങ്ങള്‍ക്ക് പലപ്പോഴും നഷ്ടമാകുന്നു. എല്ലാവരും പണക്കാരാവുന്ന അവസ്തയെയല്ല നാം സുഭിക്ഷം എന്ന് പറയുക. എല്ലാവര്ക്കും നീതി ലഭിക്കുന്ന അവസ്ഥയെയാണ്. അത് തന്നെ തന്നെയാണ് പുരോഗതിയും. “ എല്ലാ മനുഷ്യരുടെയും സമ്പത്തും അഭിമാനവും രക്തവും പരിശുദ്ധമാണ്” ഇതാവട്ടെ നമ്മുടെ ഇന്നത്തെ മുദ്രാവാക്യം.

നീതിയെ ഹനിക്കുന്നവര്‍

“നിശ്ചയം ആദം സന്തതികളെ നാം ബഹുമാനിചിരിക്കുന്നു” മനുഷ്യനെ സൃഷ്ടിച്ചവന്റെ വാക്കുകളാണിത്. പക്ഷെ ആ മനുഷ്യന്‍ തന്നെ ഭൂമിയിലെ ഏറ്റവും വിലയില്ലാത്ത വസ്തുവായി മാറുന്ന അവസ്ഥ, ലോക മനുഷ്യാവകാശ ദിനം അത് കൊണ്ട് തന്നെ നമുക്ക് മുന്നില്‍ പ്രസക്തമാകുന്നു. ലോകത്തില്‍ ജയിലുകളില്‍ നാല്പതു ശതമാനം നിരപരാധികളാണ് എന്ന് എവിടെയോ വായിച്ചത് ഓര്മ വരുന്നു. മലയാളിക്ക് ഈ ദിനം പ്രസക്തമാകുന്നത് നമ്മുടെ ഇടയില്‍ നിന്നും ഒരാള്‍ നേരിടുന്ന പീഡനം കണ്ടു കൊണ്ടാണ്. ഞാന്‍ ജയിലില്‍ അടക്കപ്പെടാത്തത് എന്റെ ഗുണം കൊണ്ടല്ല. ദൈവത്തിന്റെ കൃപ കൊണ്ട് മാത്രം. എപ്പോള്‍ വേണമെങ്കിലും എന്നെ കൊടും കുട്ടവാളിയാക്കാന്‍ അവക്ക് കഴിയും. കാശി കൊടുത്തു യാത്ര ചെയ്യുടതെക്ക് കൊണ്ട് പോകണം എന്ന് പറഞ്ഞാല്‍ നമ്മുടെ നാട്ടില്‍ അയാള്‍ ഭീകരനാണ്. നമ്മുടെ ഭവനം വികസനത്തിന്റെ പേരില്‍ കയ്യെരുമ്പോള്‍ അരുത് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ ഭീകരനാണ്. ഭരണ കൂടതിനു അരുതാത്തത് പറഞ്ഞാല്‍ നിങ്ങള്‍ ഭീകരനാണ്. മനുഷ്യാവകാശം അത് തകര്‍ക്കപ്പെടരുത്. അതിനു നാം കൂട്ട് നില്‍ക്കുകയും ചെയ്യരുത്. നീതി എന്നത് എന്റെ മാനസിക നിലയുടെ പേരല്ല. അത് നിര്നയിക്കപ്പെട്ടതാണ്. എനിക്കെന്തെല്ലാം ഞാന്‍ ആഗ്രഹിക്കുന്നുവോ അത് ലോകത്തിനു മുഴുവന്‍ ഉണ്ടാകണം. എന്റെ കണ്ണിലൂടെയല്ല ഞാന്‍ നീതിയെ കാണേണ്ടത് പകരം നീതിയുടെ കണ്ണിലൂടെ ഞാന്‍ ലോകത്തെ കാണണം. മഅദനീ ഒരു പ്രതീകം മാത്രം. നീതി കേടിന്റെ പ്രതീകം. നാം കണ്ടില്ലെന്നു നടിക്കുന്ന പ്രതീകം. ഒരു കാര്യം നാം ഓര്‍ക്കാതെ പോകുന്നു. കാര്‍മേഘം സൂര്യനെ മറക്കുന്നില്ല പകരം മറക്കുന്നത് നമ്മിടെ കണ്ണുകളെ മാത്രമാണ്

പാവം നീറോ.........റോം നഗരം കത്തിയെരിയുമ്പോള്‍ നീറോ ചക്രവര്‍ത്തി വീണ വായിച്ചു എന്നത് പണ്ട് മുതലേ കേള്‍ക്കുന്ന ഒന്നാണ്. ചരിത്ര വിദ്യാര്‍ഥി എന്ന നിലയില്‍ അപ്പറഞ്ഞത് അപ്പടി വിഴുങ്ങാന്‍ സാധ്യമല്ല. ചില ചോദ്യങ്ങള്‍ അവിടെയും ഉയരുന്നു. ഒന്നാമത്തെ വിഷയം കത്തുന്നതിനു മുമ്പ് തന്നെ അദ്ദേഹം വീണ വായന തുടങ്ങിയോ?. അതോ കത്തി തുടങ്ങിയതിനു ശേഷമോ?. ഈ ചോദ്യം ഈ വിഷയത്തില്‍ പ്രസക്തമാണ് എന്നാണെന്റെ പക്ഷം. ഒരു പക്ഷെ നഗരം കത്തി തുടങ്ങിയപ്പോള്‍ അദ്ദേഹം ആദ്യം തീ കെടുത്താന്‍ ശ്രമിച്ചു. പക്ഷെ തന്റെ നിയന്ത്രണത്തില്‍ വരില്ല എന്ന് വരികെ പിന്നെ ഒന്നും ചെയ്യാനില്ല എന്ന തിരിച്ചറിവില്‍ TITANIC സിനിമയില്‍ കണ്ടതുപോലെ മരണത്തെ സംഗീതം കൊണ്ട് നേരിട്ടതാനെന്കിലോ?. ഈ വിഷയത്തില്‍ ഒരു അവസാന വാക്ക് പറയാന്‍ ഞാന്‍ ആളല്ല. പക്ഷേ ഇങ്ങിനെ ഒരു വായന കൂടി ഈ വിഷയത്തിനു സാധ്യമാണ് എന്നതാണ് എന്റെ മതം. പക്ഷെ നമ്മുടെ പുതിയ ഭരണാധികാരികള്‍ പല വിഷയത്തിലും നീറോയെ കവച്ചു വെക്കുന്നു എന്ന് പറയാനാണ് ഇതൊക്കെ പറഞ്ഞത്. മലയാളി കുറച്ചു കാലം കൊണ്ട് തുറിച്ചു നോക്കുന്ന ഒന്നാണ് ജീവിതം. ചുരുക്കത്തില്‍ അന്നം. അരിക്ക് വേണ്ടി വടക്കോട്ടും തെക്കോട്ടും വാ പൊളിചിരിക്കാന്‍ വിധിക്കപ്പെട്ടവരായി നാം മാറി കഴിഞ്ഞു. എന്നും നമ്മുടെ പ്രാര്‍ത്ഥന ദൈവമേ കേരളത്തില്‍ മഴ പെയ്തില്ലെന്കിലും അടുത്ത സംസ്ഥാനങ്ങളില്‍ നല്ല മഴയും നല്ല അവസ്ഥയും ഉണ്ടാകണമെ എന്നാണല്ലോ?. തമിഴ്നാടില്‍ വെള്ളം പൊങ്ങിയാല്‍ നമ്മുടെ അടുപ്പിലും വെള്ളം കയറും. ആന്ധ്രക്കാരന് പനി പിടിച്ചാല്‍ നമ്മുടെ കുട്ടികളും അരി കിട്ടാതെ കരയും. എന്തൊരു സഹവാസം. അപ്പോഴാണ്‌ നമ്മുടെ ആധുനിക നീരോകള്‍ രംഗ പ്രവേശനം ചെയ്യുന്നത്. അവര്‍ ഇതൊന്നും അറിഞ്ഞ മട്ടില്ല. ഇല്ല എന്ന് പറയുത്. ഉള്ളത് വാക്കിലും കടലാസിലും മാത്രം. അവര്‍ അടുത്തിടെ ഒരു പാട് തവണ വടക്കോട്ട് പോയി. ഒറ്റക്കും കൂട്ടായും, നാം കരുതി നമുക്ക് വേണ്ടി പോയതാണെന്ന്. പിന്നെ അല്ലെ അറിയുന്നത് കണ്ണൂരിലെ പ്രസിഡണ്ട്‌ എന്നത് കേരളക്കാരന് അറിയേക്കാള്‍ പ്രാധാന്യമുള്ളതാണെന്ന്. തൃശൂര്‍ പാലക്കാട് തുടങ്ങിയവും മുഖ്യ വിഷയമായി. ചര്‍ച്ചകളോടെ ചര്‍ച്ച. ചിലപ്പോള്‍ ഉമ്മന്റെ മുഖം വെളുക്കും, ചിലപ്പോള്‍ “ചെന്നിത്തല” കറുക്കും. മറ്റൊരിക്കല്‍ ചിരി നമ്മുടെ “ പേര്‍ഷ്യന്‍ മന്ത്രി” യുടെ മുഖതാകും. ഇടയ്ക്കു മുരളി ഒന്ന് ചിനുങ്ങും, ഒപ്പം പെങ്ങളും, അപ്പോഴാണ്‌ അങിനെ ഒരു അച്ഛന്‍ ജീവിച്ചിരുന്ന വിവരം മാലോകര്‍ ഓര്‍ക്കുന്നത്. പിന്നെ എല്ലാ “ സുധാകരാതി” അസുഖക്കാര്‍. ആദര്ശ മൂശയില്‍ ഇടയ്ക്കു നമ്മുടെ മനലൂര്‍ക്കാരന്‍. അങ്ങിനെ നമുക്ക് നല്ല കാലം വന്ന പ്രതീതി. അപ്പോള്‍ ആര്‍ക്കും ഭരിക്കാന്‍ സമയം പോരെന്നു വന്നു. കേന്ദ്രം പിന്നെ പറയരുത്. മന്മോഹന്‍ മോഹന സ്വപ്നം കണ്ടു. മായാവതി അതിനു വളം വെച്ചു. മുലായം മുയലിനെ പോലെ ഒളിച്ചു കളിച്ചു. നാട്ടില്‍ അരിയുടെ വില വാണത്തെ കവച്ചു വെച്ചു. ഇത് ഒരു ദിവസം കൊണ്ട് വന്ന മാറ്റമാണ് എന്ന് നാം ആരും ധരിക്കുന്നില്ല. റോം നഗരം കത്തിയത് പെട്ടെന്നായിരുന്നു. ഇന്നത്തെ പോലെ ഫയെര്‍ ഇന്ജനുകള്‍ അന്ന് സുലഭാമായിരുന്നില്ല എന്നതും കത്തിപ്പടരലിനു കാരമായിട്ടുണ്ടാകാം. പക്ഷെ നമ്മുടെ ആധുനിക നീറോകള്‍ ഇതൊന്നും അറിഞ്ഞില്ല. അവര്‍ വീണയുടെ കൂടെ ഗിത്താറും വായിച്ചു. അച്ചു മാമനെ ഉള്ളിലാക്കാന്‍ കാണിച്ച തിടുക്കതിന്റെ നൂറില്‍ ഒന്ന് കാണിച്ചിരുന്നെങ്കില്‍ ഇന്ന് അരിക്ക് അമ്പത് വരില്ലായിരുന്നു. നമുക്ക് ഒരു സിവില്‍ സപ്ലൈ മന്ത്രിയുന്ടെന്നാണ് വെപ്പ്. പക്ഷെ പുള്ളിക്കാരന്‍ ഇതൊന്നും അറിഞ്ഞ മട്ടില്ല. അവിടെ പ്രശ്നം കോഴിയാണോ മുട്ടയാണോ വലുത് എന്നിടത്താണ്. ലീഡരാണോ മന്ത്രിയാണോ വലുത് എന്ന ചര്‍ച്ച എവിടെയും എത്തിയിട്ടില്ല. അത് എത്തുമ്പോള്‍ പള്ളിക്കാര്‍ പറയും. പണ്ടാരോ പറഞ്ഞത് ഇപ്പോള്‍ ഞാനും പറയും “ നായക്ക് താടിയും മുടിയും ഉണ്ടായാല്‍ ബാര്‍ബര്‍ക്ക് എന്ത് കാര്യം” ആ പറഞ്ഞ പാവത്തിന് നാം മാപ്പ് കൊടുക്കുക. കാരണം ഇപ്പോള്‍ നായകള്‍ക്കും മുടി വെട്ടാനും താടി വടിക്കാനും ഇടമുണ്ട്. നമ്മുടെ ഈ ചോദ്യത്തിന് ആര്‍ക്കെങ്കിലും ഉത്തരമോണ്ടോ “ എട്ടു മഹാരടന്മാര്‍ അങ്ങ് വടക്ക് വാനരുളിയിട്ടും നമുക്കെന്തു കാര്യം. ഒരു മെട്രോയുടെ ചക്രം പോലും അവരെക്കൊണ്ട് ശരിയാക്കി വെക്കാന്‍ കഴിഞ്ഞില്ല” പാവം നീറോ , പരിശ്രമിച്ചു തളര്‍ന്നു വീണ വയിച്ചതാവാം. പാവം ആധുനിക നീറോകള്‍ “ വടക്കോട് ജില്ലാ പ്രസിഡണ്ട്‌മാരെ തിരഞ്ഞെടുക്കാന്‍ പോയി ക്ഷീനിചിരിക്കയാണ്” അവരൊന്നു വീണ വായിച്ചോട്ടെ?.

നമ്മുടെ നീതി


ഒരു പാട് പ്രതീക്ഷകള്‍ നമുക്ക് നഷ്ടമായത് അന്നാണ്. നമ്മുടെ മതേതരത്വം, നിയവാഴ്ച, ഭരണാധികാരികളുടെ സത്യസന്തത, ഏറ്റവും മുകളിലായി ജനങ്ങളുടെ സുരക്ഷിതാ ബോധം, പക്ഷെ അതൊന്നും പിന്നെ ആരും ചര്‍ച്ച ചെയ്തില്ല. ഒരു പള്ളിയുടെ കുറവ് കൊണ്ടല്ല ലോകം അത് പുതുക്കി പണിയണം എന്ന് പറഞ്ഞത്. പകരം നമ്മുടെ നാട്ടില്‍ നീതിയുണ്ട് എന്ന് ലോകത്തെ അറിയിക്കാനായിരുന്നു.

ഒരു പെരുമഴക്കാല ഓര്‍മ്മകള്‍ഒഴിവു ദിനങ്ങള്‍ നാട്ടില്‍ പ്രതേകിച്ചു ഒന്നും നല്‍കില്ല, നാട്ടിലുണ്ടാകുന്ന ദിവസങ്ങളില്‍ കാര്യമായി നടക്കുക കാലത്തെ ഉറക്കമാണ്, പക്ഷെ അത് എട്ടു മണിക്ക് മുകളില്‍ പോകാന്‍ സബീന സമ്മതിക്കില്ല. വീട്ടില്‍ ആരും പകല്‍ കൂടുതല്‍ ഉറങ്ങരുത് എന്ന് ഒരു നിയമം വനിതാ പര്ളിമെന്റ്റ്‌ പാസാക്കിയിട്ടുണ്ട്, ഉമ്മയുടെ പൂര്‍ണ പിന്തുണ എല്ലാ കാര്യത്തിലും അവള്‍ നേടിയെടുക്കുന്നു എന്നതാണ് എന്നെ കുഴയ്ക്കുന്ന പ്രശ്നം. സ്നേഹം കൊണ്ട് അവര്‍ പരസ്പരം കീഴടക്കി. ഹസീനയ്ക്ക് പോലും ഇത്ര സ്നേഹം ഉമ്മ നല്‍കിയിട്ടുണ്ടോ എന്ന് സംശയം തോന്നും. മഴയുടെ നേര്‍ത്ത ശബ്ദത്തില്‍ പുതപ്പുമൂടി കിടക്കാന്‍ ഒരു സുഖം തന്നെ, പുറത്തു ചെറിയ കാറ്റും കൂടിയുണ്ട്. മഴയുടെ ആനന്തത്തില്‍ മുറ്റത്തെ ചെടികള്‍ ചാടിക്കളിക്കുന്ന പ്രതീതി, ബിലാലും ആമിനയും ഉറക്കത്തിലാണ്. ഏതു സമയത്തും ഞാന്‍ ഒരു യുദ്ധം പ്രതീക്ഷിക്കുന്നു, ഉമ്മയും മക്കളും തമ്മില്‍, ആ കരയുദ്ധതില്‍ ഞാനും ആക്രമിക്കപ്പെടും, പുറത്തു മഴയുടെ ശക്തി വര്‍ദ്ധിക്കുന്നു, ഈ കുട്ടികള്‍ക്ക് മഴ ഒരു വികാരവും ഉണ്ടാക്കുന്നില്ലേ, മഴക്കാലം എന്ത് ആനന്തമായിരുന്നു, സ്കൂള്‍ തുറക്കുമ്പോള്‍ മഴ നനയുക എന്നത് ഒരു വഴിപാടായിരുന്നു. പുതിയ ചെരുപ്പ്, കുട, എന്നിവ എല്ലാവര്ക്കും വാങ്ങണമെന്ന് ഉപ്പയ്ക്ക് നിര്‍ബന്ധമായിരുന്നു, മാന്‍ മാര്‍ക്ക്‌ കുടകളായിരുന്നു അന്നത്തെ മുഖ്യ ഉല്പന്നം, ശക്തമായ മഴ വന്നാല്‍ കുട കൊണ്ടെന്നും കാര്യമില്ല, സ്കൂള്‍ വിട്ടു വീട്ടിലെത്തിയാല്‍ പിന്നെ ഉമ്മയുടെ വകയൊരു തോര്തലുണ്ട്, മുടി പറിഞ്ഞു പോകുന്ന വേദന, പക്ഷെ ആ സ്നേഹത്തിനും കാരുണ്യത്തിനും മുമ്പില്‍ ആ വേദനകള്‍ അലിഞ്ഞു ഇല്ലാതാകും, ഉപ്പ നാട്ടിലുള്ളപ്പോള്‍ ഈ പണി ഉപ്പ ഏറ്റെടുക്കും, മഴ വെള്ളം ഒഴുകി പോകുന്നത് കാണാന്‍ വലിയ ചന്തമാണ്, കടലാസ് തോണികള്‍ എല്ലാവര്ക്കും ഉപ്പ ഉണ്ടാക്കിത്തരും, ഉമ്മ കാണരുതെന്നു ഉപ്പക്കു നിര്‍ബന്ധമാന്, കടലാസ് വഞ്ചി വെള്ളത്തിലിട്ടു ആരുടെ വഞ്ചി മുന്നിലെത്തുമെന്ന് വെല്ലിക്കയുമായി മല്‍സരമാണ്, എന്നും എന്റെ വഞ്ചി തന്നെ പിന്നില്‍, കുറച്ചു മഴ കൊള്ളുന്നത്‌ കൊണ്ട് ഉപ്പാക്ക് എതിര്‍പ്പില്ല, മഴയിലേക്ക് പോലും നോക്കെരുതെന്നാണ് ഉമ്മയുടെ കല്പന, ഉമ്മയുടെ ഉലുവ കഞ്ഞി മഴക്കാലതിന്റെ പ്രത്യേകതയാണ്, ഉപ്പയെകൊണ്ട് നിരബന്ധിപ്പിച്ചു കുടിപ്പിക്കുന്നതിന്റെ തല്‍സമയ പ്രക്ഷേപണം ഒന്ന് കാണേണ്ടത് തന്നെയാണ്. മുതിര മറ്റൊരു വിഭവം, പുല്കഞ്ഞി അയില കൂട്ടാന്‍ ചേര്‍ത്ത് കഴിക്കാന്‍ ഇന്നും കൊതിയാവുന്നു, ഉമ്മ ഇപ്പോഴും ആ ചര്യകള്‍ നിലനിര്‍ത്തുന്നു, മഴക്കാലം കനോലി കനാല്‍ നിറഞ്ഞു കവിയും, അത് ഒന്ന് കാണേണ്ട കാഴ്ച തന്നെ, പാടവും തോടും തൊടിയും എല്ലാം ഒരുപോലെ തോന്നും, ചെറായി സ്കൂളില്‍ പോകുമ്പോള്‍ രണ്ടു സ്ഥലത്ത് വെള്ളം കടന്നു വേണം പോകാന്‍, അരക്കെട്ടിനു മുകളില്‍ വെള്ളം നില്‍ക്കും മദ്രസയുടെ അവിടെയും രഖീബിന്റെ വീടിന്റെ അടുത്തും, രണ്ടു ദിവസം സ്കൂലില്‍ പോകേണ്ട, അതൊരു ചന്തം തന്നെ, ഇക്കൊല്ലവും വെള്ളം കയറും, പക്ഷെ അതിനു പഴയ ചന്തമില്ല, അഴി പൊട്ടുക എന്ന പ്രയോഗം ഞങ്ങള്‍ക്ക് സുപരിചിതമാണ്, പൊന്നാനിയില്‍ കടലും കനാലും ചേരുന്നിടത്ത് ചെറിയ ചാല്‍ ഉണ്ടാക്കി വെള്ളം കടലിലേക്ക്‌ ഒഴുക്കുന്നതിനെയാണ് അഴി പൊട്ടുക എന്ന് പറയുക, രണ്ടു ദിവസം കൊണ്ട് തന്നെ വെള്ളം എല്ലാം പോയിരിക്കും, കാറ്റിനു വീഴുന്ന മാങ്ങ പറക്കാന്‍ ഞങ്ങള്‍ മത്സരിക്കും, വലിയ തെങ്ങുകള്‍ ഇപ്പോള്‍ വീഴുമെന്നു തോന്നുന്ന കാറ്റ്, ഇടിയും മിന്നലും എനിക്ക് പേടിയാണ്, സബീന അക്കാര്യത്തില്‍ എന്നെക്കാള്‍ ദൈര്യവതിയാണ്, ഇടി വെട്ടി തുടങ്ങിയാല്‍ ഉപ്പ എല്ലാവരെയും വിളിച്ചു തുടങ്ങും, ഉമ്മയുടെ ഉറക്കെയുള്ള പ്രാര്‍ഥനകള്‍, തുലാം മാസത്തില്‍ ഇടി വെട്ടുന്നതിന്റെ ശാസ്ത്രം ഉമ്മാക്കറിയാം, പാമ്പിന്‍റെ മുട്ടകള്‍ കെട്ടുപോകാനാനു. പക്ഷെ അന്നത്തെ മഴക്കാലം ഇത്ര ക്രൂരമായിരുന്നില്ല, ഇന്ന് മഴക്ക് വല്ലാത്ത ഒരു പ്രതികാര ദാഹം, കാറ്റും ഇടിയും അങ്ങിനെ തന്നെ, ആരെയാണ് അവര്‍ പ്രതി സ്ഥാനത് കാണുന്നത്, ബിലാലിന്റെ സംശയം, നമ്മളെ തന്നെ, നാം പ്രകൃതിയോട് ചെയ്യുന്ന ക്രൂരത പിന്നെ എങ്ങിനെയാണ് പ്രതിഫലിക്കുക, കുഞ്ഞിപ്പയുടെ മുറ്റത്തു വലിയ കുളം ഉണ്ടായിരുന്നു, മഴക്കാലത്ത് വെള്ളം വീടിന്റെ കൊലായിലെക്കെത്തും, തവളകള്‍ ചിലപ്പോള്‍ കൊലായിലിരുന്നു ഒച്ചവെക്കും, പള്ളിക്കുളം അന്ന് ഞങ്ങളുടെ വലിയ അത്ഭുതമായിരുന്നു, വെള്ളം നിറഞ്ഞാല്‍ ഞങ്ങളില്‍ ഏറ്റവും വലിയ സാഹസികന്‍ പള്ളികുളം നീന്തി കടക്കുന്നവനാണ്, പള്ളിയിലെ വിദ്യാര്‍ത്ഥികള്‍ ചിലര്‍ നീന്താന്‍ മിടുക്കരായിരുന്നു, ജേഷ്ടന്‍ വളരെ അനായാസം നീന്തി ക്കടക്കും, ഇപ്പോള്‍ പള്ളിക്കുളം ഒരു പരിഗണിക്കപ്പെടുന്ന ഒന്നല്ല, ഇന്ന് എല്ലാം വീടിന്റെ അകത്തു തന്നെ ആയതിനാല്‍ കുളങ്ങള്‍ അന്യം നിന്ന് പോയ കലാപരിപടികളായി തീര്‍ന്നു, മുറി മരുന്ന് വില്‍ക്കാന്‍ പാലക്കാട്ട് നിന്നും ആളുകള്‍ എത്തുമായിരുന്നു, ഒരു കാലഘട്ടം മാറിയത് ഞാന്‍ അറിഞ്ഞില്ല, സബീനയുടെ കാലൊച്ച അടുത്ത് വരുന്നു, ബിലാലും ആമിനയും എന്നെ തലയണ ആക്കിരിക്കയാണ്, യാതൊരു എതിര്‍പ്പുമില്ലാതെ കുട്ടികള്‍ എഴുന്നേറ്റു, നല്ല പാതിയായ ഞാന്‍ പിന്നെ എങ്ങിനെ തടസ്സം പറയും, പുറത്തു മഴക്കാര്‍ കൂടി വരുന്നു, തണുത്ത കാറ്റ് ഉന്മേഷം നല്‍കി കടന്നു പോയി. കടലാസു വഞ്ചി ഉണ്ടാക്കാന്‍ എന്റെ കൂടെ ഉപ്പയില്ല, ഞാന്‍ അത് പറഞ്ഞാല്‍ അവസാനിക്കുക ഉമ്മയുടെ കന്നുനീരിലാവും, ഉപ്പയെ ഞാന്‍ ഉമ്മയുടെ മുമ്പില്‍ ഓര്‍ക്കാറില്ല, അവര്‍ക്ക് സ്നേഹിച്ചു കൊതി തീര്‍ന്നിട്ടില്ല, ബാക്കി സ്നേഹം സ്വര്‍ഗത്തിലേക്ക് മാറ്റിയതാകാം, എന്റെ മാതൃകാ ദമ്പതികള്‍ എന്റെ മാതാപിതാക്കള്‍ തന്നെ, മഴ കനക്കുകയാണ്, റോഡിലൂടെ കലങ്ങിവെള്ളം മുറ്റത്ത്‌ കെട്ടി നില്‍ക്കുന്നു, റോഡ്‌ ടാര്‍ ചെയ്യും എന്നത് ഇക്കൊല്ലം പുതിയ മെമ്പര്‍ നല്‍കിയ വാഗ്ദാനമാന്, ഒരു കടലാസു വഞ്ചി പോലും ഈ വെള്ളപ്പാച്ചിലില്‍ ഞാന്‍ കാണുന്നില്ല, അവരുടെ ലോകം ഈ ചെറിയ മുറിയില്‍ ഈ ചെറിയ സ്ക്രീനിനു മുമ്പില്‍ അവസാനിക്കുന്നു, മഴക്കാലം അവര്‍ക്ക് ശല്യമാണ്, അവരുടെ വിനോദം നഷ്ടപ്പെടുന്നു, ഇടയ്ക്കിടെ വൈദുതി നഷ്ടപ്പെടുമ്പോള്‍, കടലാസു വഞ്ചിയുമായി എന്റെ ഉപ്പ എന്നെ കാത്തിരികായാവും, ഉയര്‍ന്നു നില്‍ക്കുന്ന ആ മീസാന്‍ കല്ലുകള്‍ക്ക് കീഴെ, മനസ്സില്‍ നിറയെ സ്നേഹവുമായി

എന്റെ സുഖം അവരുടെയും


എന്റെ സമാധാനത്തിന്റെ ഒരു ഘടകം എന്റെ അയല്‍വാസിയാകുന്നു. അയല്‍വാസിയെ സ്നേഹിക്കുക ബഹുമാനിക്കുക എന്നതും എന്റെ സുഖത്തിന്റെ ഭാഗമാണ്. ഞാന്‍ മനസ്സിലാക്കുന്നു ലോകത്തില്‍ ഏതു കോണില്‍ എന്ത് അക്രമം നടന്നാലും ആര്‍ എന്നെ ആക്രമിക്കാന്‍ വന്നാലും എന്നെ സംരക്ഷിക്കാന്‍ എന്റെ അയല്‍വാസി ഉണ്ടാകും. ഞാന്‍ അത് വെറുതെ പറയുന്നതല്ല. കാരണം എന്നെ കുറിച്ച് എന്റെ അയല്‍വാസിക്ക് നല്ല ധാരണയാണ്. എന്റെ വിശ്വാസവും നിലപാടും അദ്ധേഹത്തിന
 ു അറിയാം. അത് പോലെ അയാളെയും ഞാന്‍ അറിയും. ഞങ്ങള്‍ക്കിടയില്‍ ഒരു ഒളി അജണ്ടയുമില്ല. എന്റെ അയല്‍വാസി എന്റെ അടുത്ത വീടാണ്. എന്റെ ഗ്രാമതിന്റെത് അടുത്ത ഗ്രാമമാണ്. എന്റെ ജില്ലയുടെത് അടുത്ത ജില്ലയാണ്. എന്റെ നാടിന്റെത് അടുത്ത നാടാണ്. എന്റെ മതതിന്റെത് അടുത്ത മതമാണ്‌. ഈ അയല്‍വാസികള്‍ നന്നായാല്‍ പിന്നെ ഈ ലോകം സുന്ദരമാണ്. അതെ സമയം നിങ്ങള്ക്ക് ഒരു ശല്യക്കാരന്നായ അയല്‍വാസി ഉണ്ടെന്നു വെക്കുക. പിന്നീടെ നിങ്ങളുടെ ദിനത്തിന്റെ വലിയ സമയവും നിങ്ങളുടെ ചിന്തയില്‍ അയല്‍വാസിയാകും. നല്ല അവസ്ഥയില്‍ നമുക്ക് പരസ്പരം പലതും ചര്‍ച്ച ചെയ്യാം. സമാധാനം അതാണ്‌ എല്ലാവരും ആഗ്രഹിക്കുന്നതും. മതങ്ങള്‍ പരസ്പരം അറിയുന്നില്ല എന്നത് വര്‍ത്തമാന കാലത്തു ഒരു പ്രശനം തന്നെയാണ്. ഞാന്‍ എന്റെ അടുത്ത കൂട്ടുകാരനോടും അയല്‍വാസിയോടും ലോകത്തുള്ള എല്ലാം സംസാരിക്കും പക്ഷെ പരമ പ്രധാനമായ എന്റെ വിശ്വാസത്തെ കുറിച്ച് ഞങ്ങള്‍ ഒന്നും പറയാറില്ല എന്ന് വരികില്‍ പരസ്പരം മനസ്സില്‍ ഉണ്ടാകുക ആരോ പറഞ്ഞു പറ്റിച്ച അസ്ത്യങ്ങലാകും. രണ്ടു പേരുടെയും മതകാര്‍ തമ്മില്‍ ഏറ്റ് മുട്ടിയാല്‍ ആ മതക്കാരന്‍ ആയതിന്റെ പേരില്‍ ഞാന്‍ അയല്‍വാസിയെ ഭയക്കാതിരിക്കനമെന്കില്‍ അയല്‍വാസിയുടെ വിശ്വാസം എന്ത് എന്ന് ഞാന്‍ അറിയണം. യഥാര്‍ത്ഥ മതം അത് സമാധാനമാണ്. സ്നേഹമാണ്. നമ്മുടെ നാട്ടില്‍ മതങ്ങള്‍ തമ്മില്‍ യഥാര്‍ത്ഥ സംവാദം നടക്കണം. അതായത് പരസ്പരം വെല്ലുവിളിച്ചു കൊണ്ടല്ല. സ്നേഹത്തിന്റെ ഭാഷയില്‍. വിഷയങ്ങളെ കുറിച്ച് അവര്‍ പരസ്പരം പറയട്ടെ. എന്റെ കയ്യിലുള്ള വിശ്വാസതോന്റെ മേന്മ ഞാന്‍ അറിയേണ്ടത് എന്റെ ആവശ്യമാണ്‌. മതം എന്നത് ദൈവവുമായി ബന്ധപ്പെട്ടതാണ്. ദൈവം എല്ലാവരുടെയും സൃഷ്ടാവായി നാം അംഗീകരിക്കുന്നു. യഥാര്‍ത്ഥ ദൈവത്തെ അറിയുക എന്നതാണ് മതം. പക്ഷെ മതക്കാര്‍ പലപ്പോഴും ദൈവത്തെ അറിയുന്നത് മത പ്രമാണങ്ങളില്‍ നിന്നാവണം എന്നില്ല. പകരം മറ്റുള്ളവരുടെ വാക്കുകളില്‍ നിന്നാകാം. അതാണ്‌ നാം നമ്മുടെ വിശ്വാസത്തോട് ചെയ്യുന്ന വലിയ അപരാധവും. മതങ്ങള്‍ പരസ്പരം ബഹുമാനിക്കാന്‍ ശ്രമിക്കണം എന്നത് വാക്കിലും കടലാസിലും മാത്രം പോര. കര്മതിലും വേണം. എന്റേത് പൂര്‍ണ ശരി എന്ന് വിശ്വസിക്കാന്‍ എനിക്ക് അധികാരമുണ്ട്. പക്ഷെ നിങ്ങള്‍ക്കും നിങ്ങള്‍ ശരിയെന്നു വിശ്വസിക്കുന്നത് പറയാനും ആചരിക്കാനും അവകാശമുണ് എന്നതും കൂടി അറിയണം. എന്റെ അയല്‍വാസി എന്നെ പോലെ നല്ലവനാകണം എന്ന ചിന്ത നമ്മില്‍ ഉണ്ടായാല്‍ ഞാനും ലോകവും നന്നാവും.

കാലം തെറ്റിയ മഴ

Politics എന്നത് പോലെ അര്‍ത്ഥ ലോഭം വന്ന മറ്റൊരു പദം ഉണ്ടി എന്ന് സംശയമാണ്. ലോക പ്രശസ്ത Oxford Dictionary അതിനു നല്‍കുന്ന അര്‍ഥം “the activities associated with the governance of a country or area, especially the debate between parties having power” ഒരു രാജ്യത്തിന്‍റെ ഭരണവുമായി വികനസനവുമായി ബന്ധപ്പെട്ടു നടക്കുന്ന കാര്യങ്ങളെയാണ് വാസ്തവത്തില്‍ പൊളിറ്റിക്സ് എന്ന് അര്‍ത്ഥമാക്കുന്നത്. അതെ സമയം നാം അതിനെ നമ്മുടെ ഭാഷയില്‍ രാഷ്ട്രീയം എന്ന് വിളിക്കുന്നു. അതിനെയും നമുക്ക് മേല്‍ പറഞ്ഞ വിശദീകരണിത് അടിയില്‍ ചേര്‍ക്കാം. പക്ഷെ നമ്മില്‍ പലര്‍ക്കും രാഷ്ട്രീയം എന്നത് അലര്‍ജി ആകുന്നതു എന്ത് കൊണ്ട്. കാരണം വ്യക്തം നമ്മുടെ ഇതുമായ വിജ്ഞാനം തുലോം വിളരലമാണ് എന്നതു തന്നെ. Politics എന്ന തലക്കെട്ടില്‍ നടക്കുന്ന ചര്‍ച്ചകളില്‍ വ്യക്തി എന്നതിനേക്കാള്‍ പ്രാധാന്യം വിഷയങ്ങള്‍ക്കാണ്. പക്ഷെ നമ്മുടെ രാഷ്ട്രീയം പലപ്പോഴും ചുഴിയില്‍ പെട്ട വഞ്ചിയെപോലെ വ്യക്തികളില്‍ കിടന്നു കറങ്ങുന്നു. രാഷ്ട്രീയത്തിന്റെ ഒന്നാം ഘടകം എന്നത് ജനാധിപത്യമാണ്. അത് എന്നെ പോലെ മറ്റുള്ളവര്‍ക്കും എന്റെ എല്ലാ അവകാശവുമുണ്ട് എന്ന അംഗീകാരവും. ആ ബോധം നഷ്ടപ്പെടുന്നിടതാണ് രാഷ്ട്രീയ ചര്‍ച്ച അപകടകരമാകുന്നത്. ഈ ആമുഖം വായിച്ചു മാത്രമേ ഇനി പറയുന്ന കാര്യങള്‍ വായിക്കാവൂ. 

നമുക്കരിയുന്ന ചില പ്രകൃതി സത്യങ്ങള്‍ ഇങ്ങിനെയാകും . ആകാശത്ത് നിന്നു ഭൂമിയിലേക്ക്‌ മഴ പെയ്യുന്നു. ഭൂമിയില്‍ നിന്നും സസ്യങ്ങള്‍ ആകാശത്തേക്ക് തല ഉയര്‍ത്തി നില്‍ക്കുന്നു എന്നിങ്ങനെ. കുറെ അത് പോലുള്ള സംഗതികള്‍ ധാരാളം. പക്ഷെ ചില സമയങ്ങളില്‍ ഭൂമിയില്‍ നിന്നും ആകാശത്തേക്ക് മഴ പെയ്യാറുണ്ട് എന്നതാണ് നമ്മുടെ ചില രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകള്‍ നമ്മോട് പറയുന്നത്. ദേശീയം എന്ന ഏകകത്തിനു താഴെയാണ് സംസ്ഥാനം എന്ന ഫെടരലിസം എന്നതാണ് നമ്മുടെ ഭരണഘടനയുടെ കാതല്‍. പക്ഷെ മുസ്ലിം ലീഗിന് മാത്രം ആ വിഷയത്തില്‍ ഭൂമിയില്‍ നിന്നും ആകാശത്തേക്ക് മഴ പെയ്യുകയാണ്. ദേശീയ അധ്യക്ഷന്‍ സംസ്ഥാന അധ്യക്ഷന്റെ താഴെ എന്നത് ആ പാര്‍ട്ടിയിലെ ഒരു എഴുതാത്ത സത്യമാണ്. ദേശീയ അധ്യക്ഷന് സീറ്റിനു വേണ്ടി സംസ്ഥാനത്തിന്റെ വാതിലില്‍ മുട്ടുന്ന പ്രതിഭാസവും നമുക് അവിടെ കാണാം. വാസ്തവത്തില്‍ ഇന്ത്യയിലെ ന്യൂനപക്ഷ പാര്‍ട്ടി എന്ന നിലയില്‍ അവരുടെ ഒത്തു ചേരല്‍ ഒരു വാര്‍ത്ത ആകേണ്ടതാണ്. പക്ഷെ നമ്മുടെ മാധ്യമങ്ങള്‍ അതിനു കാര്യമായ പ്രാധാന്യം കൊടുത്തില്ല. അവരുടെ ചര്‍ച്ചയും തീരുമാനവും കേട്ടപ്പോള്‍ മല എലിയെ പ്രസവിച്ചു എന്ന ചൊല്ലിനെ അത് അര്‍ത്ഥമുല്ലതാക്കി. ഒരു കാര്യം സത്യമാണ് രാജ്യത് തടവില്‍ കഴിയുന്ന എല്ലാ വിചാരണ തടവുകാര്‍ക്കും നീതി വേണം എന്നത്. അതെ സമയം കേരള സാമൂഹിക രാഷ്ട്രീയ മണ്ഡലത്തില്‍ വലിയ ചര്‍ച്ചയാണ് മഅദനി. ആര്‍ക്കും അത് അവഗണിക്കാന്‍ കഴിയില്ല. ഓരോ ആളുകളും എന്ത് നിലപാട് സ്വീകരിക്കുന്നു എന്തു അവരുടെ മാത്രം പ്രശ്നമാണ്. ഒരു പൊതു സമൂഹത്തില്‍ ആരൊക്കെ എവിടെ ഒക്കെ നില്‍ക്കുന്നു എന്നറിയാന്‍ ഇത്തരം വാക്കുകള്‍ ധാരാളമാണ് താനും. ലീഗ് പോലുള്ള ഒരു സംഘത്തില്‍ നിന്നും ലോകം പ്രതീക്ഷിക്കുന്നത് കുറച്ചു കൂടി ഉയര്‍ന്ന നിലപാടാണ്. വിചാരണ തടവുകാര്‍ എന്നത് എന്നെത്തെയും പ്രശ്നമാണ്. അതിലും വലിയ പ്രശ്നമാണ് മഅദാനി. കേരളത്തിലെ ഏറ്റവും വലിയ മുസ്ലിം പ്രാതിനിത്യം ഉള്ള സംഘടന എടുക്കുന്ന നിലപാട് എന്തായാലും കര്‍ണാടകത്തിലെ അധികാരികളെ സ്വാദീനിക്കാതിരിക്കില്ല. ഇതൊരു മുസ്ലിം പ്രശനം അല്ല എങ്കിലും പ്രതിയുടെ മതവും ഇതിലെ ഒരു ഘകടമാണ് എന്നത് ആര്‍ക്കാണ് അവഗണിക്കാന്‍ കഴിയുക. ഏറ്റവും ചുരുങ്ങിയത് ബഹുമാന്യനായ തങ്ങള്‍ എങ്കിലും ഇത് തിരുത്തനമായിരുന്നു. ദേശീയ കൌന്സലിന്റെ അഭിപ്രായം വന്നിട്ട് രണ്ടു നാളായിട്ടും ആരും തിരുത്തി കണ്ടില്ല. അതുപോലെ ചില്ലറ വ്യാപാര രംഗത്തും അവര്‍ നില്‍ക്കുന്ന അവസ്ഥ നാം കണ്ടു. മന്മോഹന് പൂര്‍ണ പിന്തുണ. യാതൊരു ഭേദഗതിയും ഇല്ലാതെ. മതവും രാഷ്ട്രീയവും ഒന്നിച്ചു കൈകാര്യം ചെയ്യുന്നവരാണ് ലീഗ് നേതാക്കള്‍. മതത്തിന്റെ നല്ല വശങ്ങള്‍ രാഷ്ട്രീയത്തില്‍ വരണം എന്നതാവനം ചുരുങ്ങിയ അജണ്ട. ഇന്ത്യ പോലുള്ള രാജ്യത് വരാനിരിക്കുന്ന കാലത്തിന്റെ ഗതി നിയന്ത്രിക്കുവാന്‍ പര്യാപ്തമാണ് ഈ നിലപാടുകള്‍. അതിനു വരും വരായ്ക നോക്കാതെ പിന്തുണക്കുക എന്നതിന്റെ മത പരമായ്‌ വശങ്ങള്‍ കൂടി ഇവര്‍ ചര്‍ച്ച ചെയ്തിട്ടുണ്ടാകും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

മഴയുടെ രീതിശാസ്ത്രം


മലയാള സാഹിത്യത്തില്‍ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് മഴ. മഴയുടെ സൌന്ദര്യം ആവോളം നമ്മുടെ കവികളും കതാകൃതുക്കളും നമുക്ക് മുന്നില്‍ വരച്ചു കാണിച്ചിട്ടുണ്ട്. രണ്ടു പതിറ്റാണ്ട് മുന്‍പ് ഞാന്‍ കണ്ട ആ മഴയെ ഇന്ന് നാട്ടില്‍ ഞാന്‍ കണ്ടില്ല. മഴയുടെ സൌന്ദര്യം ഇന്ന് പഴയ കടലാസില്‍ മാത്രം ബാക്കിയാകുന്നു. ആരോടോ കലിതീര്‍ക്കുന്ന പ്രതീതിയാണു ഇന്ന് മഴയ്ക്ക്. ലോകം ഒന്നിച്ചു തകര്‍ക്കാന്‍ പോന്ന ഇടി ശബ്ദം. മഴയുടെ സമയവും രീതിയ
 ും മാറിയിരിക്കുന്നു. കോലായില്‍ ചാരിയിരുന്നു ചെടികളോടും മരങ്ങളോടും പൂകളോടും കിന്നാരം പറഞ്ഞു പെയ്യുന്ന മഴയെയാണ് ഞാന്‍ പ്രതീക്ഷിച്ചത്. തുടക്കം തന്നെ ഒരു അപ്രതീക്ഷമായ ഇടി മുഴക്കം. പിന്നെ ശീല്ക്കാരതോടെ വെള്ളം ചീറ്റി മഴയും. എന്തോ കണ്ടു പെടിച്ചപോലെ മരങ്ങളും ചെടിക്കളും അട്ടഹസിച്ചു. ഒരു ബഹളത്തോടെ മഴ അവസാനിച്ചപ്പോലും ആദ്യം വന്ന ഇടി മുഴക്കം വിട്ടു മാരിയിട്ടുണ്ടായിരുന്നില്ല. മനുഷ്യന്‍ പോലെ മൃഗങ്ങള്‍ പോലെ മരങ്ങള്‍ പോലെ വായുപോലെ പ്രകൃതിയുടെ ഭാഗമാണ് മഴയും എന്നതു നാം മറക്കുന്നു. രണ്ടു പതിറ്റാണ്ട് മുമ്പുള്ള ഭൂമിയല്ല ഇന്ന് എന്റെ ചുറ്റുമുള്ളത്. പരിഷ്കാരം മൂത് മൂത് നാം പ്രകൃതി നല്‍കിയ പലതും വേണ്ടെന്നു വെച്ച്. അങ്ങിനെ കുളങ്ങളും കായലുകളും കാടുകളും തോടുകളും നാം വേണ്ടെന്നു വെച്ച്. നമ്മുടെ പുരോഗതിയില്‍ കൃഷിക്ക് സ്ഥാനം കിട്ടിയില്ല. നമ്മുടെ ജീവിതം നിലനിക്കുന്നത് മറ്റുള്ളവരുടെ കാരുന്യതിലായത് ആരെയും വേദനിപ്പിക്കുന്നില്ല. എല്ലാവരും ഉള്ള ഭൂമി വില്‍ക്കാനും വാങ്ങാനും ദൃതി കൂട്ടുന്നു. അങ്ങിനെ ഭൂമി വെറും ഒരു കച്ചവട ചരക്കായി. എല്ലാവരും മാറിയാല്‍ പിന്നെ പ്രകൃതി മാത്രം മാറരുത് എന്നത് നമ്മുടെ സ്വാര്തതയാണ്. പണ്ട് തൃശൂര്‍ യാത്ര വളരെ പച്ചയുല്ലതായിരുന്നു. ചുറ്റു ഭാഗത്തും പച്ച പിടിച്ചു നിന്നിരുന്ന പാഠങ്ങള്‍, പക്ഷെ അവിടം ഇന്ന് ഒന്നുകില്‍ ചതുപ്പാനു അല്ലെങ്കില്‍ ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങളും. ഇരുക്കുന്ന കൊമ്പാണ് നാം മുറിക്കുന്നത് എന്ന് അറിയാതെയാണ് പലരും ഭൂമിയെ കൈകാര്യം ചെയ്യുന്നത്. നാടിന്‍ പുറവും പട്ടണവും തമ്മിലുള്ള അന്തരം കുറഞ്ഞു വരുന്നു. നല്ല വായു എന്നത് ഇന്ന് ഒരു അനുഗ്രഹമാണ്. ഓരോ മഴയും നമുക്ക് തരുന്നത് ഓരോ ദുരന്തമാണ്. വെള്ളം ഒഴിഞ്ഞു പോകാന്‍ പ്രകൃതി തന്നെ ഉണ്ടാക്കിയ സംവിധാനം നാം തകര്‍ത്തു. അപ്പോള്‍ വഴി അറിയാതെ മഴവെള്ളം നമ്മോട് പ്രതികാരം ചെയ്യുന്നു. നാം കുഴിച്ച കുഴിയില്‍ നാം തന്നെ. മഴയുടെ സൌന്ദര്യം നമുക്ക് ഏടുകളില്‍ നിന്ന് വായിച്ചു രസിക്കാം. ക്രൂരത നമുക്ക് അനുഭവിക്കുകയും ചെയ്യാം.

കോലം കെട്ടിയ കാലം


1962 കാലഘട്ടത്തില്‍ ഇറങ്ങിയ ഒരു മലയാള ഗാനമുണ്ട്. നായികയുടെ വിഷയം “ എന്‍ പ്രാണ നായകനെ എന്ത് വിളിക്കും, എങ്ങിനെ ഞാന്‍ മുഖത്ത് നോക്കി പേര് വിളിക്കും എന്നതായിരുന്നു. കാലത്തിന്റെ കറക്കത്തില്‍ മലയാളിയു അവന്റെ ഭാഷയും വളര്‍ന്നു. അപ്പോള്‍ നായിക നായകന്‍റെ മുഖത്ത് നോക്കി പറഞ്ഞതിങ്ങനെ “ ഇഷ്ടമല്ലട എനിക്കിഷ്ടമാല്ലട” ഒരു സമൂഹത്തിന്റെ സംസ്കാരവും നാഗരികതയും വിളിച്ചരിയിക്കുന്നതാണ് അവരുടെ ഭാഷ. ഭാഷയുടെ സന
്താനമാണ് സാഹിത്യം എന്നതിനാല്‍ ആ മാറ്റം നമുക്ക് ദര്‍ശിക്കാന്‍ കഴിയുക കാലഘട്ടത്തിലെ രചനകളിലാണ്. അപ്രകാരം മലയാളികള്‍ കുറെ കാലം കൊണ്ടു നടന്ന രണ്ടു കഥാപാത്രങ്ങള്‍ നുക്കുണ്ടായിരുന്നു. ബോബനും മോളിയും. ശുദ്ധ ഹാസ്യത്തിന്റെ പ്രതീകങ്ങളായി നാം അവരെ സ്വീകരിച്ചു. ആര്‍ക്കും മനസ്സിലാവുന്ന ആരോടും കലഹിക്കാതെ അനുസരണക്കേട്‌ കാണിക്കാതെ അവര്‍ കടന്നു പോയി. പകരം ഇപ്പോള്‍ നമ്മുടെ മുന്നില്‍ നില്‍ക്കുന്ന ടിന്റുമോന്‍ നമുക്ക് തരുന്നത് അനുസരക്കെട്നിറെ ഉധാഹരനമാണ് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ സ്വീകരിക്കുമോ?. തര്‍ക്കുത്തരം മാത്രം പറയുക എന്നതാണ് ഈ കഥാപാത്രത്തിന്റെ സ്വഭാവം എന്ന് വേണം മനസ്സിലാക്കാന്‍. കുട്ടികള്‍ കുട്ടികളുടെ ഭാഷ സംസാരിക്കണം എന്നതാണ് നിയമം. അത് പോലെ കുട്ടികളുടെ നിഷ്കളങ്കതയും ചേര്‍ത്ത് വരുമ്പോഴേ അത് കുസൃതിയായി നമുക്ക് അനുഭവപ്പെടു. മാറി വരുന്ന കേരള സമൂഹത്തിന്റെ മാനസിക നിലയാണ് ഈ കഥാപാത്രം എന്ന് നാം പറയേണ്ടി വരുന്നു. അപ്പോള്‍ മറുപടി വരുനത് ഈ ടിന്റു മോന്‍ കഥാപാത്രത്തിന് വയസ്സിന്റെ പരിധിയില്ല എന്നാകും. പക്ഷെ നമ്മുടെ കുട്ടികളുടെ ഹീറോ ആകാന്‍ മാത്രം ടിന്റുമോന്‍ വളര്‍ന്നു എന്നതിനാല്‍ നാമൊന്നു ശ്രദ്ധിക്കുന്നത് നല്ലതാന്ന് എന്ന് മാത്രം.

തല തിരിഞ്ഞ കാലം


പാച്ചുവും കിച്ചുവും അയല്‍ക്കാരന്. ഒരിക്കല്‍ പാച്ചു കിച്ചുവില്‍ നിന്നും ആയിരം രൂപ കടം വാങ്ങിച്ചു. പാച്ചു പറഞ്ഞ സമയത്ത് പൈസ തിരിച്ചു കൊടുത്തില്ല. കിച്ചു കേസ് കൊടുത്തു. വാദങ്ങളും പ്രതി വാദങ്ങളും നടന്നു. അവസാനം വിധി വന്നു. വാദിയെയും പ്രതിയെയും തൂക്കി കൊല്ലുക. ഇതൊരു കഥയാണ് എന്നായിരുന്നു എന്റെ വിശ്വാസം. താക്കറെ മരിക്കുന്നത് വരെ. പക്ഷെ ഇപ്പോള്‍ ഇതൊരു സത്യമായി വിശ്വസിക്കാനാണ് എനിക്ക് താല്പര്യം. നമ്മുടേത് 
ജനാധിപത്യ മതേതര രാഷ്ട്രമാണ്. ഒരു ജനാധിപത്യ വ്യവസ്ഥയില്‍ അമ്ഗീരിക്കപെടെണ്ട ചില യാഥാര്‍ത്യങ്ങള്‍ ഉണ്ട്. അതില്‍ മുഖ്യമാണ് തുല്യ നീതി എന്നത്. എല്ലാ പ്രജകളും നീതിയുടെയും ഭരണകൂടത്തിന്റെയും മുന്നില്‍ തുല്യരാണ്. ആരുടേയും അഭിമാനമോ രക്തമോ സമ്പത്തോ മറ്റൊരാള്‍ക്ക് കൈയേറാന്‍ അനുവടിക്കപ്പെടുകയില്ല. അത് ഏതു രൂപത്തില്‍ ആയാലും എതിര്‍ക്കപ്പെടണം എന്ന് മാത്രമല്ല അവര്‍ക് നിയമത്തില്‍ സാധ്യമായ ശിക്ഷ നല്‍കുകയും വേണം. ഇത് മുന്നില്‍ വെച്ച് ചിന്തിച്ചാല്‍ എന്തിനു ആ പെണ്‍കുട്ടികളെ അറസ്റ്റു ചെയ്തു എന്ന് ചിന്തിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല. കാരണം അവര്‍ ഒരിക്കലും താകരെ എന്ന വ്യക്തിയെ അപമാനിചിട്ടില്ല. അല്ലെങ്കില്‍ താക്കറെ ഉള്‍കൊള്ളുന്ന മതത്തെ ഭാല്സിച്ചിട്ടില്ല. ആരുടേയും സ്വകാര്യത ചോദ്യം ചെയ്തില്ല. പകരം അവര്‍ മുന്നോട്ടു വെച്ചതാകട്ടെ ഒരു സാമൂഹിക പ്രശ്നവും. താക്കരെയെപോലെ ഉള്ള ഒരാള്‍ മരിച്ചാല്‍ ഹര്‍ത്താല്‍ ആചരിക്കുക എന്നത് ബോംബെക്കാരുടെ മാത്രം പ്രശ്നമാണ്. ഒരാള്‍ മരിച്ചാല്‍ അങ്ങിനെ ഹര്‍ത്താല്‍ നടത്തണം എന്ന വ്യവസ്ഥിതിയെ ചോദ്യം ചെയ്യാന്‍ പൌരന്‍ എന്ന നിലയില്‍ ആര്‍ക്കും അവകാശം ഉണ്ട്. പക്ഷെ നമ്മുടെ ഭരണകൂടവും നീതി പീടങ്ങളും ആ വിഷയത്തെ കൊണ്ടെത്തിച്ചത് മത വിദ്വെഷ്വം എന്ന തലക്കെട്ടിലും. താക്കറെ ഒരു മത നേതാവായി ആരും ഇന്ന് വരെ പറഞ്ഞു കേട്ടിട്ടില്ല. പകരം അധെഹം ഒരു രാഷ്ട്രീയ നേതാവായിരുന്നു എന്നത് ശരിയുമാണ്. ശക്തമായ പ്രതികരണം അവസാനം തെറ്റ് തിരുത്താന്‍ കാരണമായി. പക്ഷെ മറ്റൊരു അറസ്റ്റോടെ ആ തെറ്റിനെ വീണ്ടും ന്യായീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന് സാരം. നമ്മുടെ സാമൂഹിക മണ്ഡലം പതുകെ വ്യക്തി പൂജയിലേക്ക് കടന്നു വരുന്നു എന്നത് സത്യമാണ്. ശുദ്ധ മതേതര പാര്‍ട്ടികളിലും നടക്കുന്നത് അത് തന്നെ. എന്റെ അറിവ് വെച്ച് പറഞ്ഞാല്‍ ഇന്ത്യന്‍ സമൂഹത്തില്‍ അത്തരം ഒരു പ്രവണതക്ക് തുടക്കം കുറിച്ചത് ഇന്ദിരാഗാന്ധിയാണ്. ഭക്തി മൂത് ചില ഭക്തന്മാര്‍ ഇന്ത്യ എന്നാല്‍ ഇന്ദിര എന്ന് വരെ പറഞു പോയി. ആ ശാപം ഇപ്പോഴും ആ പാര്‍ട്ടിയെ വിട്ടു മാറിയിട്ടില്ല. സോണിയയുടെ രാഷ്ട്രീയ ജ്ഞാനമല്ല പകരം അവരുടെ കുടുമ്പ പാരപര്യമാണ് ആളുകളെ അനുസരിപ്പിക്കുന്നത് എന്ന് സാരം. ലീഗിലും കേരള കൊണ്ഗ്രസ്സുകളിലും അത് പണ്ട് മുതലേ നാം ഇത് കണ്ടു വരുന്നു. ഇത്തരം ഒരു അഭിനിവേശം തന്നെയാണ് താകരെ എന്ന വ്യക്തിയോടും അവരുടെ പാര്‍ട്ടിക്കാര്‍ കാണിച്ചത്. പക്ഷെ അതിനനുസരിച്ച് നമ്മുടെ പോലീസും കോടതിയും ചലിച്ചാല്‍ എവിടെയാകും നമ്മുടെ നാട് എത്തിച്ചേരുക എന്നത് എന്നെ ഖിന്നനാക്കുന്നു. അഭിപ്രായം പറയല്‍ അത് നിന്ദ്യയല്ല. കാരണം നാം വെറുക്കുന്നത് രോഗിയെയല്ല പകരം റോഗതെയാണ് എന്നതിനാല്‍. പക്ഷെ അത് രോഗിയുടെ നേരെയാകുംപുല്‍ അത് നിന്ദ്യയാണ്. മാന്യമായി അഭിപ്രായം പറയാനുള്ള അവകാശം ദൈവീകമാണ്. പണ്ടൊരിക്കല്‍ ചിലിയുടെ ഏകാധിപതിയായ പ്രസിടന്റ്റ്‌ പിന്യാസോ തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചു. എന്നിട്ടധേഹം പറഞ്ഞ വാക്കുകള്‍ ഇങ്ങിനെ “ നിങ്ങള്‍ എനിക്ക് വോട്ടു ചെയ്‌താല്‍ ഞാന്‍ വിജയിക്കും. അല്ലെകില്‍ നിങ്ങള്‍ തോല്‍ക്കും” നമ്മുടെ പല നേതാക്കളും പ്രസ്ഥാനങ്ങളും ഇത് തന്നെയല്ലേ പറയാതെ പറയുന്നത്.

ഇതാണോ ജനാധിപത്യംകെ ജി ജോര്‍ജ് അവര്‍കളുടെ മനോഹരമായ ഒരു സിനിമയാണ് പഞ്ചവടിപ്പാലം. വികസനം എന്നത് എങ്ങിനെ ഓരോരുത്തര്‍ക്കും ഗുനകരമാക്കി മാറ്റാം എന്നതിന്റെ നേര്‍ രേഖയായിരുന്നു ആ ചിത്രം. ഒരു കേടുമില്ലാത്ത പാലം പൊളിച്ചു പുതിയ പാലം പണിയുന്ന സംഗതി കൃത്യമായി തന്നെ സംവിധായകന്‍ അതില്‍ വിവരിക്കുന്നു. നമ്മുടെ വിഷയം അതല്ല. അതില്‍ ജഗതിയും നെടുമുടിയും വേഷമിടുന്ന രണ്ടു കഥാപാത്രങ്ങള്‍ ഉണ്ട്. തട്ടിപ്പിന്റെ നാട്ടു വശം
  അവര്‍ നമുക്ക് കാണിച്ചു തരുന്നു. പാലം പനിക്ക് അനുമതി വാങ്ങാല്‍ തലസ്ഥാനത് പോയ പ്രസിടെന്റിനെ കാണാതെ തിരഞ്ഞു പോകുന്ന ഒരു രംഗമുണ്ട്. മണ്ടോതരിയില്‍ നിന്നും യാത്ര ചിലവ് വാങ്ങി അവര്‍ രാഫെലിന്റെ വീട്ടില്‍ ഒളിച്ചിരുന്നു. പിന്നീട് മുന്‍ ഉറപ്പിച്ച പ്രകാരം മണ്ടോതരിയുടെ മുന്നില്‍ വെച്ച് അവര്‍ ശണ്ട കൂടുന്നു. അപ്പോള്‍ പ്രസിഡണ്ട്‌ നേരിട്ട് വന്നു തന്നെ അവരുടെ ശണ്ട തീര്‍ക്കുന്നു. ഇപ്പോള്‍ ഈ പഴയ സിനിമ മനസ്സില്‍ വരാന്‍ കാരണം നമ്മുടെ പാര്‍ലിമെന്റില്‍ നടക്കുന്ന സംഗതിയെ ഇതിനോടാണ് എനിക്ക് ഉപമിക്കാന്‍ കഴിയുക. കഴിഞ്ഞ സമ്മേളനം കല്‍ക്കരിയില്‍ കുടുങ്ങി. സമ്മേളന കാലം തീര്‍ന്നു എന്നെല്ലാതെ ആ വിഷയം ഇപ്പോഴും അവിടെ നില്‍ക്കുന്നു. ഇപ്പോള്‍ ചെറുകിട കച്ചവടക്കാരുടെ വിഷയം. അതിന്റെ പേരിലും നഷ്ടം നമുക്ക് തന്നെ. ഓരോ ദിവസം നാം നല്‍കേണ്ടത് കോടികളാണ്. ഈ വിഷയവും മറ്റേതു വിഷയത്തെ പോലെ വാസ്തവത്തില്‍ എവിടെയും ചര്‍ച്ച ആകരുത് എന്ന് എല്ലാവരും യോജിച്ച പ്രതീതിയാണ് നമുക്കുള്ളത്. പാര്‍ലിമെന്റില്‍ നടക്കുന്ന ചര്‍ച്ചകള്‍ രേഖ ആയി മാറും എന്നതാകാം ഒരു പക്ഷെ എല്ലാവരെയും ഭയപ്പെടുത്തുന്നത്. ഈ സമ്മേളന കാലം കഴിഞ്ഞാല്‍ പിന്നെ അത് ലോകം മറക്കും. വാസ്തവത്തില്‍ ഈ വിഷയത്തില്‍ ആര്‍ക്കാണ് എതിര്‍പ്പുള്ളത്. നമ്മുടെ ഭരണാധികാരികള്‍ക്ക് ഈ ഭീമന്മാരെ തടഞ്ഞു നിര്‍ത്താന്‍ ധൈര്യം ഉണ്ടെന്നു നാം കരുതുന്നില്ല. മുന്നൂറ്റി ഇരുപതു ( ശരിയാണോ എന്നറിയില്ല) കോടീശ്വരന്‍മാര്‍ കൂടിയിരുന്നാല്‍ പിന്നെ സാധാരണക്കാരന്റെ വിഷയം എങ്ങിനെ പൊന്തി വരാന്‍. ജനാധിപത്യം ആണ് നമ്മുടെ ശക്തി എന്ന് പറയുന്നു. ഒരു വേള അത് തന്നെയല്ലേ നമ്മുടെ ദൌര്‍ബല്യവും. വിദേശ കമ്പനികള്‍ക്ക് ചെറുകിട മേഖലയില്‍ അനുവാദം നല്‍കുന്നതിനെ എതിര്‍ക്കുന്നവരാണ് നമ്മുടെ നാട്ടിലെ അധികം ആളുകളും. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഒരു റഫറണ്ടം നടത്താന്‍ തയ്യാറായാല്‍ വിവരം അറിയുന്നതാണ്. നമ്മുടെ നാടിന്റെ വളര്‍ച്ചയില്‍ ഒരു വഴിത്തിരിവാണ് ഈ നിയമം. പക്ഷെ പണക്കാരെ മാത്രം അറിയുന്ന അധിക എം പി മാറും ഒന്നിച്ചു കൈപോക്കിയാല്‍ ജനങളുടെ അഭിപ്രായം എന്ന ജനാധിപത്യ രീതി എവിടെ എന്ന് കൂടി ചിന്തിക്കുക. ഇത് കേവലം പാര്‍ലിമെന്റ് ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ട ഒന്നല്ല. പകരം ഓരോ ഇന്ത്യക്കാരനും ഈ വിഷയത്തില്‍ നിലപാട് സ്വീകരിക്കാന്‍ അവസരം നല്‍കണം. ഇത് മാത്രമല്ല ഇത്തരം സുപ്രധാന വിഷയങ്ങള്‍ ജനങളുടെ അഭിപ്രായം നേരില്‍ അറിയാനുള്ള റഫറണ്ടം എന്നതു ഭരണ ഘടനയില്‍ എഴുതി ചേര്‍ക്കുകയും വേണം. അപ്പോള്‍ ഇപ്പോള്‍ നടക്കുന്ന ഈ വാക്കൌട്ടും കൂക്കുവിളിയും അസ്താനതാവും. അതാണ്‌ ജനാധിപത്യം. നമ്മുടെ ഭരണാധികാരികളും പ്രതിപക്ഷവും പാര്‍ലിമെന്റില്‍ ഒരു കെ ജി ജോര്‍ജ്‌ സിനിമ ആവര്‍ത്തിചു കൊണ്ടിരിക്കെ ഏറ്റവും ചുരുങ്ങിയത് സിനിമയിലെ മണ്ടന്‍ പ്രസിഡണ്ട്‌ അല്ല പൊതു ജനം എന്ന് കൂടി മനസ്സിലാക്കി കൊടുക്കാന്‍ പൊതു ജനത്തിന് അവകാശമുണ്ടെന്ന് നാം മറക്കാതിരിക്കുക.

കഥ പുനര്‍ജനിക്കുന്നു

പണ്ട് ഹൈസ്കൂള്‍ ക്ലാസ്സില്‍ പഠിച്ച ലിയോ ടോല്സ്റോയിയുടെ ഒരു കഥയുണ്ട്. “God Sees the Truth, But Waits ” അക്സിനോ എന്ന കേന്ദ്ര കഥാപാത്രം ഒരിക്കല്‍ കച്ചവട സംബന്ധമായ യാത്രക്കിടയില്‍ ഒരു ആശ്രമത്തില്‍ രാത്രി താമസിക്കുന്നു. അന്ന് രാത്രി അദ്ധേഹത്തിന്റെ മുറിയില്‍ താമസിച്ചിരുന്ന മറ്റൊരാള്‍ കൊല്ലാപ്പെടുന്നു. സാഹചര്യ തെളിവുകള്‍ അക്സിനോവിനെ കുറ്റവാളിയാക്കി. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു. വര്‍ഷങ്ങള്‍ക്കു ശേഷം ഒരിക്കല്‍ അതെ ജയിലില്‍ Makar Semyonich എന്നൊരു തടവുകാരന്‍ വരുന്നു. അവസാനം ഈ കൊല നടത്തിയത് താനാണ് എന്ന് മകാര്‍ സമ്മതിക്കുന്നു. അക്സിനോവിനെ വിട്ടയക്കാന്‍ കല്പന വരുന്നു. പക്ഷെ അപ്പോഴേക്കും ആക്സിനോ ഈ ലോകത് നിന്നും വിട പറഞ്ഞിരുന്നു. ആ കഥക്ക് കൊടുത്ത പേരാണ് എന്നെ അതിലേക്കു ആകര്‍ഷിച്ചത്. സത്യം ദൈവത്തിനറിയാം പക്ഷെ വൈകിപോയി എന്ന തലക്കെട്ട്‌. ഇന്ത്യയില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സംഗതികള്‍ വളരെ നാള്‍ മുന്നേ ടോള്‍സ്റ്റോയി ചിത്രീകരിച്ചു എന്ന് വേണം കരുതാന്‍. അതിന്റെ ഒന്നാന്തരം ഉധാഹരണമായി മഅദനി മാറുന്നു എന്നതാണ് വര്‍ത്തമാന സത്യം. അക്സിനോ കൃത്യ സമയത്ത് വിചാരണ ചെയ്യപ്പെട്ടു എന്ന് വേണം അനുമാനിക്കാന്‍. രണ്ടു വര്ഷം കഴിഞ്ഞിട്ടും ഇപ്പോഴും വിചാരണ തടവുകാരന്‍ എന്ന അവസ്ഥ എന്നത് വാസ്തവത്തില്‍ നമ്മുടെ നിയമ മണ്ഡലത്തില്‍ ഒരു അത്ഭുതമായി നില്‍ക്കെണ്ടാതാണ്. പക്ഷെ ജനാധിപത്യവും നിയവഴ്ചയും ചിലരുടെ മാത്രം കുത്തകയാകുന്നത് നമ്മുടെ നാടിന്റെ പുതിയ സംസ്കാരവും. തൂക്കി കൊല്ലാന്‍ വിധിച്ചവന് പോലും മാന്യമായ ചികില്‍സ നല്‍കണം എന്നതാണ് നമ്മുടെ വ്യവസ്ഥ പറയുന്നത്. പക്ഷെ ഇവിടെ കുറ്റവാളി എന്ന് ഉറപ്പില്ലാത്ത ഒരാള്‍ക്ക്‌ അതെ നിയമം തന്നെ ചികില്‍സ നിഷേധിക്കുന്നു. ജാമ്യം നല്‍കിയാല്‍ ഇന്ത്യ തന്നെ ഉണ്ടാകില്ല എന്നതാണ് വരുടെ ഭാഷ്യം. അതെ സമയം ഇതിലും വലിയ കൊള്ളക്കാരും കള്ളന്മാരും നമ്മുടെ നിയമ നിര്‍മാണ സമതികളില്‍ വാനളരുന്നു. നമ്മുടെ വ്യവസ്ഥക്ക് ഒരു പ്രത്യെകത കൂടിയുണ്. കുറ്റ കൃത്യങ്ങളില്‍ പെടുന്നത് ഒരു പ്രത്യേക സമുടായമായാല്‍ [പിന്നീട് അവരുടെ ബന്ധം ചെന്ന് നില്‍ക്കുക ഇന്ത്യയുടെ പുറത്താണ്. അതെ സമയം മറ്റാരാനെന്കിലും നാട്ടിലെ ഒരു മാനസിക ആരോഗ്യ കേന്ദ്രതിനപ്പുരം അത് പോകില്ല. ഒരു സമുദായത്തിന്റെ ആരാധനാലയം അടിച്ചു പൊളിക്കാന്‍ ആളുകളെ ഉത്തേജിപ്പിക്കുന്ന വര്‍ത്തമാനം നമ്മുടെ ദുശ്യ മാധ്യമങ്ങള്‍ നേരിട്ട് കാണിച്ചിട്ടും അവരെ കുറ്റവാളി എന്ന് വിളിക്കാന്‍ നമുക്ക് ഭയമാണ്. ഇന്ത്യ എന്ന ഏകകത്തെ മുംബൈ എന്ന പ്രാദേശികതയില്‍ തളചിടുകയും ന്യൂന്യപക്ഷങ്ങളെ കൊന്നുടുക്കാന്‍ നേതൃത്വം കൊടുത്ത ഒരാള്‍ക്ക്‌ ദേശീയ പതാക പോതപ്പിച്ച നാടാണ് നമ്മുടേത്. ലക്ഷം കോടികള്‍ കട്ടെടുത്തവര്‍ ഇപ്പോഴും നമുക്ക് നിയമം ഉണ്ടാക്കാനുള്ള തിരക്കിലാണ്. മഅദാനിക് നീതി ലഭിക്കണം എന്നത് നമ്മുടെ നീതിയുടെ തന്നെ തെട്ടമാണ്. ബൈബിള്‍ ഇങ്ങിനെ പറയുന്നു “ അവര്‍ ഒട്ടകങ്ങളെ അപ്പാടെ വിഴുങ്ങുകയും കൊതുകുകളെ കൊതുകുകളെ അരിഛെടുക്കുകയും ചെയ്യുന്നു”. ഒരാളുടെ വിസ്താരം അത് പൂര്‍ണമായി ഈ ഭൂമിയില്‍ അസാധ്യമാണ്. നമ്മുടെ വ്യവസ്ഥയുടെ പേര് തന്നെ ന്യായന്യാന കോടതി എന്നാണല്ലോ? അന്യായം ചെയ്തവന്‍ ന്യായം പറഞ്ഞാല്‍ ജയിക്കുന്ന അവസ്ഥ എന്നര്‍ഥം. നീതി അത് ദൈവത്തിന്റെ സമക്ഷത്തില്‍ മാത്രം നടക്കുന്ന ഒന്നാണ്. പക്ഷെ നീതിയുടെ വര്‍ണങ്ങള്‍ നാം കാണാതിരിന്നുകൂടാ എന്ന് മാത്രം. മഅദനീ മാത്രമല്ല ആരായാലും കുറ്റം ചെയ്‌താല്‍ ശിക്ഷിക്കപ്പെടണം. പക്ഷെ കുറ്റവാളി എന്ന് ഉറപ്പാക്കുന്നത് വരെ അയാള്‍ക്ക്‌ കിട്ടേണ്ട നീതി ലഭിക്കുന്നില്ല എന്നതാണ് ഇവിടുത്തെ പ്രശനം. മാറ്റ് പാര്ട്ടികാരെ കൊന്നത് ഞങ്ങള്ലാണ് എന്ന് മൈക്ക് കെട്ടി വിളിച്ചു പറഞ്ഞവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തപ്പോള്‍ അതിനെതിരെ ഹര്‍ത്താല്‍ നടത്തിയ സംസ്ഥാനമാണ് നമ്മുടേത്. ഒരു സംഘടിത പ്രസ്ഥാനത്തിന്റെ പിന്‍ബലം ഉണ്ടെങ്കില്‍ എന്തും ചെയ്യാന്‍ അനുവാദമുള്ള നാടാണ് നമ്മുടേത്. അവരാരും മഅദനിയുടെ നീതിയുടെ കാര്യത്തില്‍ മൌനികലാവുന്നു. ഈ മൌനം നമ്മെ വീണ്ടും ആദ്യ കഥയിലേക്ക് കൊണ്ട് പോകുന്നു. പക്ഷെ ഒരു തിരുത്തല്‍ നടത്തും “God Sees the Truth, not Waits”.

ഭ്രാന്ത്‌ എന്ന് പറഞ്ഞാല്‍


ഭ്രാന്ത് എന്നത് പെട്ടെന്ന് തുടങ്ങുന്ന ഒന്നല്ല എന്നാണ് വിവരം. ചെറിയ ചെറിയ വിഷയങ്ങളുടെ സംഗമ ഭൂമിയാണ് ഭ്രാന്ത്. ചെറിയ പ്രശ്നങ്ങള്‍ അവഗനിക്കപ്പെടുമ്പോള്‍ അവസാനം അത് പിടിച്ചാല്‍ കിട്ടാത്ത വലിയ പ്രശ്നം ആകുന്നു. അതാണ്‌ പ്രസവ സംവാദത്തിലും നടക്കുന്നത്. ലോകത് മനുഷ്യര്‍ ഉണ്ടായ കാലം മുതല്‍ ഭാര്യയും ഭര്‍ത്താവും അമ്മയും പ്രസവവും ഉണ്ട്. നാമോക്കെയും നമ്മുടെ അമ്മമാരെ ബഹുമാനിക്കുന്നത് നമ്മുടെ പ്രസവം നേരില്‍ കണ്ടല്ല . സാധാരണ ബുദ്ധിയുള്ള മനുഷ്യനെ സംബന്ധിച്ചിടത്തോളം പരിശുദ്ധമാണ് മാതൃത്വം. പക്ഷെ നമ്മുടെ ആധുനിക സംസ്കാരവും പുരോഗതികളും നമുക്ക് ഇല്ലാതാക്കുന്നത് ഇത്തരം പരിശുധതയെ ആകുന്നു. ഒരു തലയ്ക്കു വെളിവില്ലാത്ത നടിയും എന്തും വിറ്റ് പണം ഉണ്ടാക്കുക എന്ന നിലയില്‍ ഒരു സംവിധായകനും ഒരുമ്പെട്ടാല്‍ തകരുന്നതല്ല നമ്മുടെ സാംസ്കാരിക ബോധം എങ്കിലും വരും തലമുറയില്‍ ഇത്തരം അബദ്ധങ്ങള്‍ ഉണ്ടാക്കുന്ന പ്രതികരണം വളരെ വലുതാകും.

ദുരന്തങ്ങളുടെ ബാക്കി പത്രം


ദുരന്ന്തനങ്ങള്‍ പലപ്പോഴും നമ്മെ വൈകാരികമാക്കി കളയും. ഒരു വേള പറയുന്ന കാര്യങ്ങള്‍ നാം മറന്നു പോയി എന്ന് വരും. ലോകത് സമാധാന കാംക്ഷികളായ മനുഷ്യരെ വളരെ വിഷമിപ്പിച്ച ഒന്നാണ് ഇസ്രായേല്‍ നടത്തിയ നരനായാട്ട്. മനുഷ്യത്വം മരവിക്കാത്ത ഒരാളും തന്നെ അതിനെ എതിര്‍ക്കാതിര്‍ക്കില്ല. രക്തത്തില്‍ പിടയുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ ചിത്രം നമ്മുടെ മനസ്സുകളെ അത്ര മാത്രം സങ്കടതിലാക്കി. അപ്പോള്‍ നമ്മുടെ ചില സഹോദരങ്ങള്‍ നടത്ത ിയ പ്രയോഗം കുറച്ചു കൂടി സൂക്ഷിക്കണം എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഖുറാന്‍ ഇങ്ങിനെ പറയുന്നു “നിങ്ങളെ മസ്ജിദുല്‍ ഹറാമിലേക്കു വഴിമുടക്കിയ ജനത്തോടുള്ള രോഷം, അവര്‍ക്കെതിരെ അതിക്രമം പ്രവര്‍ത്തിക്കുവാന്‍ നിങ്ങളെ പ്രേരിപ്പിക്കാവതല്ല.” ഇത് പറയാന്‍ ഒരു കാരണം ഇങ്ങിനെ പറയുന്നു. പ്രവാചകനും സാഹചരും കൂടി ഹിജ്ര ആറാം വര്ഷം ഉമ്ര ചെയ്യാന്‍ പുറപ്പെടുകയും ഹുദൈബിയയില്‍ വെച്ച് അവര്‍ തിരിച്ചു പോരുകയും ചെയ്ത സംഭവത്തില്‍ മുസ്ലികലില്‍ ചിലര്‍ക്ക് മക്കയിലെ ആളുകള്‍ മദീന വഴി കടന്നു പോകുമ്പോള്‍ ഇവിടെയും തടയണം എന്ന് തോന്നി. പക്ഷെ ഇസ്ലാം അത് അനുവദിച്ചില്ല. കാരണം ഒരാള്‍ തെറ്റ് ചെയ്‌താല്‍ അതിന്റെ ഫലം അയാള്‍ മാത്രം അനുഭവിക്കനം എന്നതാണ് ഇസ്ലാമിക വിധി. ഹിറ്റ്ലര്‍ കാട്ടിയ ക്രൂരത നാം അംഗീകരിക്കുന്നില്ല. ജൂതന്‍ എന്നതിലപ്പുറം അയാള്‍ കൊന്നു കൂട്ടിയത് ജീവനുള്ള മനുഷ്യരെയാണ്. എന്ത് കാരണം പറഞ്ഞാലും ഒരാളുടെ ജീവന്‍ എടുക്കാന്‍ അനുവാദം നല്‍കപ്പെടുന്നത് അയാള്‍ ഒരാളെ അന്യായമായി കൊല്ലുക അല്ലെങ്കില്‍ ആളുകള്‍ക്കിടയില്‍ കുഴപ്പം ഉണ്ടാക്കുക എന്നത്തിന്റെ പേരില്‍ മാത്രമാണ്. ഹിറ്റ്ലര്‍ ജൂതരെ കൊന്നത് വംശീയാതയുടെ പേരിലാണ്. ഇസ്ലാം ഒരിക്കലും അംഗീകരിക്കാത്ത വിവേചനം. ഒരു പക്ഷെ ലോകത് ഇസ്രായേല്‍ എന്ന ഒരു രാഷ്ട്രത്തിനു വേഗം നല്‍കിയത് ഹിറ്റ്ലരുടെ ഈ കാടത്തം ആകും. ജൂതന്‍ ആയതിനാല്‍, അല്ലെങ്കില്‍ മറ്റാരെങ്കിലും ആയതിനാല്‍ ഒരു ജീവനും കൊല്ലപ്പെടാന്‍ കാരണമല്ല. വിശ്വസിക്കാനും അവിശ്വസിക്കാനും ഉള്ള അവകാശം ദൈവികമാണ്. എല്ലാ ആളുകളിലെയും നന്മ ഇസ്ലാം അംഗീകരിക്കുന്നു. “വേദവിശ്വാസികളില്‍ ചിലര്‍ ഇവ്വിധമുണ്ട്: ധനത്തിന്റെ ഒരു കൂമ്പാരം തന്നെ അവരെ വിശ്വസിച്ചേല്‍പിക്കുന്നുവെങ്കിലും അവരതു നിങ്ങള്‍ക്കു തിരിച്ചുതരും. അവരില്‍ മറ്റുചിലരുടെ അവസ്ഥയോ, ഇതത്രെ: ഒരു ദീനാര്‍പോലും വിശ്വസിച്ചേല്‍പിച്ചാല്‍ അവരതു തിരിച്ചുതരുന്നതല്ല-നിങ്ങളവരെ വിടാതെ പിടികൂടിയാലല്ലാതെ.” ഇത് പറയുമ്പോള്‍ അത് മൊത്തം അഹല് കിതാബിന്റെ സ്വഭാവമായല്ല പറയുന്നത് പകരം അവരില്‍ ചിലരെ കുറിച്ചാണ്. ഇന്നും എല്ലാ ഇസ്രയേലികളും ഒരു പോലെ ആണെന്ന് നാം പറയുന്നില്ല. അവരിലും ഈ തിന്മയെ എതിര്‍ക്കുന്നവര്‍ ഉണ്ട്. ഈ വിഷയത്തില്‍ നമുക്കിങ്ങനെ പറയാം ഹിറ്റ്‌ലറും നതയാന്‍യാഹുവും ഒരേ നിലപാട്കാരാണ്. രണ്ടു പേരുടെയും അടിസ്ഥാനം വംശീയ വിദ്വേഷം. ലോകത്തില്‍ ആര്യന്മാര്‍ എന്നത് ഒരാള്‍ പറഞ്ഞപ്പോള്‍ മദ്ധ്യേഷ്യയില്‍ ഞങ്ങള്‍ മാത്രം എന്നത് ഇസ്രായേലും പറയുന്നു. ജൂതന്മാര്‍ക്കു ഒരു രാജ്യം വേണം എന്നത് അവരുട്ടെ ആവശ്യമായിരിക്കാം. പക്ഷ അത് അറബികളുടെ ഇടയില്‍ തന്നെ വേണം എന്നത് ചിലരുടെ കുബുധിയും. ആ കുബുദ്ധിയെ നാം തിരിച്ചറിയണം എന്നത് ചരിത്രമാണ്. ഒരാളുടെ തിന്മ മറ്റൊരാളുടെ നന്മയാകുക എന്നത് ഇസ്ലാം അംഗീകരിക്കുന്നില്ല. ഹിറ്റ്ലര്‍ നീതീകരിക്കപ്പെട്ടാല്‍ ഇന്ത്യയിലെ ഹിന്ദുത്വ വാദികളാണ് ന്യായീകരിക്കപ്പെടുക.