Friday, December 14, 2012

കാലം തെറ്റിയ മഴ

Politics എന്നത് പോലെ അര്‍ത്ഥ ലോഭം വന്ന മറ്റൊരു പദം ഉണ്ടി എന്ന് സംശയമാണ്. ലോക പ്രശസ്ത Oxford Dictionary അതിനു നല്‍കുന്ന അര്‍ഥം “the activities associated with the governance of a country or area, especially the debate between parties having power” ഒരു രാജ്യത്തിന്‍റെ ഭരണവുമായി വികനസനവുമായി ബന്ധപ്പെട്ടു നടക്കുന്ന കാര്യങ്ങളെയാണ് വാസ്തവത്തില്‍ പൊളിറ്റിക്സ് എന്ന് അര്‍ത്ഥമാക്കുന്നത്. അതെ സമയം നാം അതിനെ നമ്മുടെ ഭാഷയില്‍ രാഷ്ട്രീയം എന്ന് വിളിക്കുന്നു. അതിനെയും നമുക്ക് മേല്‍ പറഞ്ഞ വിശദീകരണിത് അടിയില്‍ ചേര്‍ക്കാം. പക്ഷെ നമ്മില്‍ പലര്‍ക്കും രാഷ്ട്രീയം എന്നത് അലര്‍ജി ആകുന്നതു എന്ത് കൊണ്ട്. കാരണം വ്യക്തം നമ്മുടെ ഇതുമായ വിജ്ഞാനം തുലോം വിളരലമാണ് എന്നതു തന്നെ. Politics എന്ന തലക്കെട്ടില്‍ നടക്കുന്ന ചര്‍ച്ചകളില്‍ വ്യക്തി എന്നതിനേക്കാള്‍ പ്രാധാന്യം വിഷയങ്ങള്‍ക്കാണ്. പക്ഷെ നമ്മുടെ രാഷ്ട്രീയം പലപ്പോഴും ചുഴിയില്‍ പെട്ട വഞ്ചിയെപോലെ വ്യക്തികളില്‍ കിടന്നു കറങ്ങുന്നു. രാഷ്ട്രീയത്തിന്റെ ഒന്നാം ഘടകം എന്നത് ജനാധിപത്യമാണ്. അത് എന്നെ പോലെ മറ്റുള്ളവര്‍ക്കും എന്റെ എല്ലാ അവകാശവുമുണ്ട് എന്ന അംഗീകാരവും. ആ ബോധം നഷ്ടപ്പെടുന്നിടതാണ് രാഷ്ട്രീയ ചര്‍ച്ച അപകടകരമാകുന്നത്. ഈ ആമുഖം വായിച്ചു മാത്രമേ ഇനി പറയുന്ന കാര്യങള്‍ വായിക്കാവൂ. 

നമുക്കരിയുന്ന ചില പ്രകൃതി സത്യങ്ങള്‍ ഇങ്ങിനെയാകും . ആകാശത്ത് നിന്നു ഭൂമിയിലേക്ക്‌ മഴ പെയ്യുന്നു. ഭൂമിയില്‍ നിന്നും സസ്യങ്ങള്‍ ആകാശത്തേക്ക് തല ഉയര്‍ത്തി നില്‍ക്കുന്നു എന്നിങ്ങനെ. കുറെ അത് പോലുള്ള സംഗതികള്‍ ധാരാളം. പക്ഷെ ചില സമയങ്ങളില്‍ ഭൂമിയില്‍ നിന്നും ആകാശത്തേക്ക് മഴ പെയ്യാറുണ്ട് എന്നതാണ് നമ്മുടെ ചില രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകള്‍ നമ്മോട് പറയുന്നത്. ദേശീയം എന്ന ഏകകത്തിനു താഴെയാണ് സംസ്ഥാനം എന്ന ഫെടരലിസം എന്നതാണ് നമ്മുടെ ഭരണഘടനയുടെ കാതല്‍. പക്ഷെ മുസ്ലിം ലീഗിന് മാത്രം ആ വിഷയത്തില്‍ ഭൂമിയില്‍ നിന്നും ആകാശത്തേക്ക് മഴ പെയ്യുകയാണ്. ദേശീയ അധ്യക്ഷന്‍ സംസ്ഥാന അധ്യക്ഷന്റെ താഴെ എന്നത് ആ പാര്‍ട്ടിയിലെ ഒരു എഴുതാത്ത സത്യമാണ്. ദേശീയ അധ്യക്ഷന് സീറ്റിനു വേണ്ടി സംസ്ഥാനത്തിന്റെ വാതിലില്‍ മുട്ടുന്ന പ്രതിഭാസവും നമുക് അവിടെ കാണാം. വാസ്തവത്തില്‍ ഇന്ത്യയിലെ ന്യൂനപക്ഷ പാര്‍ട്ടി എന്ന നിലയില്‍ അവരുടെ ഒത്തു ചേരല്‍ ഒരു വാര്‍ത്ത ആകേണ്ടതാണ്. പക്ഷെ നമ്മുടെ മാധ്യമങ്ങള്‍ അതിനു കാര്യമായ പ്രാധാന്യം കൊടുത്തില്ല. അവരുടെ ചര്‍ച്ചയും തീരുമാനവും കേട്ടപ്പോള്‍ മല എലിയെ പ്രസവിച്ചു എന്ന ചൊല്ലിനെ അത് അര്‍ത്ഥമുല്ലതാക്കി. ഒരു കാര്യം സത്യമാണ് രാജ്യത് തടവില്‍ കഴിയുന്ന എല്ലാ വിചാരണ തടവുകാര്‍ക്കും നീതി വേണം എന്നത്. അതെ സമയം കേരള സാമൂഹിക രാഷ്ട്രീയ മണ്ഡലത്തില്‍ വലിയ ചര്‍ച്ചയാണ് മഅദനി. ആര്‍ക്കും അത് അവഗണിക്കാന്‍ കഴിയില്ല. ഓരോ ആളുകളും എന്ത് നിലപാട് സ്വീകരിക്കുന്നു എന്തു അവരുടെ മാത്രം പ്രശ്നമാണ്. ഒരു പൊതു സമൂഹത്തില്‍ ആരൊക്കെ എവിടെ ഒക്കെ നില്‍ക്കുന്നു എന്നറിയാന്‍ ഇത്തരം വാക്കുകള്‍ ധാരാളമാണ് താനും. ലീഗ് പോലുള്ള ഒരു സംഘത്തില്‍ നിന്നും ലോകം പ്രതീക്ഷിക്കുന്നത് കുറച്ചു കൂടി ഉയര്‍ന്ന നിലപാടാണ്. വിചാരണ തടവുകാര്‍ എന്നത് എന്നെത്തെയും പ്രശ്നമാണ്. അതിലും വലിയ പ്രശ്നമാണ് മഅദാനി. കേരളത്തിലെ ഏറ്റവും വലിയ മുസ്ലിം പ്രാതിനിത്യം ഉള്ള സംഘടന എടുക്കുന്ന നിലപാട് എന്തായാലും കര്‍ണാടകത്തിലെ അധികാരികളെ സ്വാദീനിക്കാതിരിക്കില്ല. ഇതൊരു മുസ്ലിം പ്രശനം അല്ല എങ്കിലും പ്രതിയുടെ മതവും ഇതിലെ ഒരു ഘകടമാണ് എന്നത് ആര്‍ക്കാണ് അവഗണിക്കാന്‍ കഴിയുക. ഏറ്റവും ചുരുങ്ങിയത് ബഹുമാന്യനായ തങ്ങള്‍ എങ്കിലും ഇത് തിരുത്തനമായിരുന്നു. ദേശീയ കൌന്സലിന്റെ അഭിപ്രായം വന്നിട്ട് രണ്ടു നാളായിട്ടും ആരും തിരുത്തി കണ്ടില്ല. അതുപോലെ ചില്ലറ വ്യാപാര രംഗത്തും അവര്‍ നില്‍ക്കുന്ന അവസ്ഥ നാം കണ്ടു. മന്മോഹന് പൂര്‍ണ പിന്തുണ. യാതൊരു ഭേദഗതിയും ഇല്ലാതെ. മതവും രാഷ്ട്രീയവും ഒന്നിച്ചു കൈകാര്യം ചെയ്യുന്നവരാണ് ലീഗ് നേതാക്കള്‍. മതത്തിന്റെ നല്ല വശങ്ങള്‍ രാഷ്ട്രീയത്തില്‍ വരണം എന്നതാവനം ചുരുങ്ങിയ അജണ്ട. ഇന്ത്യ പോലുള്ള രാജ്യത് വരാനിരിക്കുന്ന കാലത്തിന്റെ ഗതി നിയന്ത്രിക്കുവാന്‍ പര്യാപ്തമാണ് ഈ നിലപാടുകള്‍. അതിനു വരും വരായ്ക നോക്കാതെ പിന്തുണക്കുക എന്നതിന്റെ മത പരമായ്‌ വശങ്ങള്‍ കൂടി ഇവര്‍ ചര്‍ച്ച ചെയ്തിട്ടുണ്ടാകും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

No comments:

Post a Comment