Saturday, December 15, 2012

കടലില്‍ കായം കലക്കിയാല്‍


ചേക്കു ഹാജി മലേഷ്യയില്‍ നിന്നും വന്നപ്പോളാണ് ആ പോസ്റ്റ്‌ കാര്‍ഡ്‌ കിട്ടുന്നത്. ശുദ്ധ മലയാളത്തില്‍ വൃത്തിയായി എഴുതിയത് ഇങ്ങിനെ “ താങ്കളുടെ കൃഷി മഴ കാരണം നശിച്ചു പോയതിനു നഷ്ട പരിഹാരം കൃഷി ഭവനില്‍ നിന്നും ലഭിക്കുന്നതാണ്” ഹാജി ഉടനെ ഓട്ടോ വിളിച്ചു കൃഷി ഭവനിലെത്തി. അപ്പോള്‍ അവിടെ Revenue Stamp ഇല്ല. അത് വാങ്ങാന്‍ ഹാജി നേരെ ആല്‍ത്തറയിലേക്ക്. തിരിച്ചു വന്നപ്പോള്‍ കൃഷി ഓഫീസര്‍ പറഞ്ഞു “ ഇപ്രാവശ്യത്തെ സഹായം പൈസ അല്ല. പകരം തെങ്ങിന്‍ തയ്യാണ്” എങ്കില്‍ തന്നോളൂ എന്ന് ഹാജിയും “ പക്ഷെ ഞാന്‍ വന്നത് ഓട്ടോയിലാണ്. വലിയ വണ്ടിയുമായി വരാം” ഒരു പുഞ്ചിരിയോടെ കൃഷി ഓഫീസര്‍ മൊഴിഞ്ഞു “ രണ്ടു തെങ്ങിന്‍ തൈ കൊണ്ട് പോകാന്‍ എന്തിനാ വേറെ വണ്ടി” അവസാനം രണ്ടു തെങ്ങിന്‍ തയ്യും ബാക്കി പതിനച്ചു രൂപയും വാങ്ങി അവര്‍ ഹാജിയെ യാത്രയാക്കി. ഹാജി മൊത്തം കണക്ക് കൂട്ടി. ഓട്ടോ ചാര്‍ജ് അമ്പതു. മൊത്തം ചെലവ് എഴുപതു, വരവ് മുപ്പതു. സര്‍ക്കാര്‍ സബ്സിടിയെ കുറിച്ചും നഷ്ട പരിഹാരത്തെകുറിച്ചും കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ ആദ്യം എത്തുക ഈ സംഗതിയാണ്. ആളുകള്‍ക്ക് സര്‍ക്കാര്‍ സഹായം നേരിട്ട് എത്തുന്നു എന്നത് ഒരു പക്ഷെ ജനാധിപത്യ ഇന്ത്യയില്‍ ഒരു വലിയ കാല്‍വെപ്പ് തന്നെയാണ്. പക്ഷെ സര്‍ക്കാരുകളുടെ പല പദ്ധതികളും കേവലം വോട്ട് എന്നതില്‍ അപ്പുറം പോകുന്നില്ല. എന്റെ പക്കല്‍ ആയിരം രൂപയുണ്ട് ഞാന്‍ അത് ഇരുനൂറു പേര്‍ക്ക് അഞ്ചു രൂപ വെച്ച് നല്‍കുന്നു. എന്റെ ആയിരം പോയി എന്നല്ലാതെ അതിനു വല്ല ഗുണവും ഉണ്ടോ? അത് പോലെയാണ് പല സര്‍ക്കാര്‍ സഹായവും. കുറെ പൈസ ആ ഇനത്തില്‍ സര്‍ക്കാരുകള്‍ ചിലവഴിക്കുന്നു എന്നത് ശരിയാണ്. പക്ഷെ അത് കൊണ്ട് ആര്‍ക്കാണ് ഗുണം എന്ന് ചോദിച്ചാല്‍ നമ്മുടെ ഭാഷയില്‍ “ കടലില്‍ കായം കലക്കുക എന്നതാകും”. ആയിരങ്ങള്‍ മുടക്കി കൃഷി ചെയ്തവന് നഷ്ട പരിഹാം നൂറുകള്‍ ലഭിച്ചാല്‍ അവനും നല്കിയവനും എന്ത് ഗുണം. പലപ്പോഴും നഷ്ട പരിഹാരവും അനുബന്ധ സഹായങ്ങളും മൊത്തം നഷ്ടത്തിന്റെ ഒരു ശതമാനം പോലും വരാറില്ല. ആയിശുതയുടെ വീട് കത്തിയ സംഭവമാണ് ഒര്മവരിക. എല്ലാം കത്തി പോയി.. ആ വീട്ടില്‍ ആകെ അവശേഷിച്ചത് ആയിശുതയും അഞ്ചു രൂപയും മാത്രമാണ്. അവര്‍ ബാക്കി വന്ന അഞ്ചു രൂപ ജാരത്തിന്റെ പെട്ടിയിലും കൊണ്ടിട്ടു. എന്ന് വെച്ചാല്‍ ഉള്ളതും കളഞ്ഞു എന്നര്‍ഥം. പത്തു ആവശ്യമുള്ളവന് അന്ചെന്കിലും നല്‍കിയാലേ അതൊരു സഹായമാകൂ. ഒരിക്കല്‍ പഞ്ചായത്ത് വഴി പാവപ്പെട്ടവര്‍ക്ക് പശുവിനെ നല്‍കുന്ന ഒരു സ്കീം വന്നു. മൊത്തം വില പന്ത്രണ്ടായിരം. പകുതി സര്‍ക്കാര്‍ നല്‍കും. ബാക്കി വരുന്ന സംഖ്യ കര്‍ഷകന്‍ അടച്ചു തീര്‍ക്കണം. അവസാനം അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് ഒരു പാവപ്പെട്ടവന്റെ വീട്ടിലും ആ പശുക്കള്‍ ചാണകം ഇട്ടില്ല എന്നതാണ്. ഇത്തരം തട്ടിപ്പുകളെ തടയാന്‍ പുതിയ പദ്ധതി ഗുണകരമാകും എന്ന് കരുതുക. അത് പോലെ നാട്ടില്‍ പോയപ്പോള്‍ വിധവാ പെന്‍ഷന്‍ എന്നതിന് നാല് കാശുള്ളവനും അപേക്ഷിക്കുന്നു. അവര്‍ പറയുന്ന ന്യായം അത് നമ്മുടെ അവകാശം അല്ലെ എന്നാണു. വാസ്തവത്തില്‍ എല്ലാവര്ക്കും നല്‍കേണ്ടതാണോ ഇത്തരം സഹായങ്ങള്‍. വിധവ എന്നത് ഭര്‍ത്താവ്‌ മരിച്ച സ്ത്രീകള്‍ക്ക് പറയുന്ന പേരാണ് എങ്കിലും അതിനു സര്‍ക്കാര്‍ ഒരു പരിധി വെക്കണം. ഒരു ദിവസം ആയിരം രൂപയ്ക്കു മീന്‍ വാങ്ങിക്കുന്നവര്‍ സര്‍ക്കാരിന്റെ എഴുനൂറു രൂപയ്ക്കു കാത്തിരിക്കുന്നു എന്നത് പരിതാപകരം തന്നെ. ആളുകള്‍ക്ക് വര്‍ഷത്തില്‍ നൂറു ദിനം നിര്‍ബന്ധ ജോലി എന്നതാണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കാതല്‍. നല്ലത് തന്നെ. പക്ഷെ അതിന്റെ അവസ്ഥ കണ്ടാല്‍ ഞാനുന്‍ നിങ്ങളും കരയും. ചിലപ്പോളൊക്കെ വെറുത പൈസ കൊടുക്കുന്ന പ്രതീതി നമുക്ക് തോന്നും. നല്ല രീതിയില്‍ ഉപയോഗപ്പെടുത്താവുന്ന സംരംഭം ഒരു വഴിപാടു പോലെ ആയിത്തീരുന്നു എന്നത് പരയാതിരുന്നിട്ടു കാര്യമില്ല. കുറെ റോഡിലെ പുല്ലു പരിക്കുക എന്നതാണു ഇപ്പോള്‍ നടക്കുന്ന മുഖ്യ പണി. അതെ സമയം എന്ത് കൊണ്ട് ഈ സംരംഭം നല്ല രീതിയില്‍ തിരിച്ചു വിട്ടു കൂടാ. ഇന്ന് കേരളക്കാരന്റെ മുഖ്യ വിഷയം അരിയാണ്. അരി വിളയാതിരിക്കാന്‍ മുഖ്യ കാരണം കൂലി ചിലവും. അതെ സമയം നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ഉപയോഗ ശൂന്യമായി മാറുന്ന തൊഴിലുറപ്പ് കാരെ എന്തു കൊണ്ട് ഈ രീതിയില്‍ തിരിച്ചു വിട്ടു കൂടാ. ഇപ്പോള്‍ സര്‍ക്കാര്‍ കൊടുക്കുന്ന പൈസയുടെ പകുതി ഉടമയും നല്‍കട്ടെ. അപ്പോള്‍ രണ്ടു പേര്‍ക്കും ലാഭം. നമുക്ക് ഗുണവും ലഭിക്കുന്നു. അത് പോലെ ആര്‍ക്കും ഗുണം കിട്ടാത്ത സഹായങ്ങള്‍ നിര്തലാക്കട്ടെ. എന്നിട്ട് ആവശ്യമുള്ളവര്‍ക്ക് പരമാവധി നല്‍കട്ടെ. പക്ഷെ അതിനു സത്യ സന്ധമായ അന്വേഷണം ആവശ്യമാണ്‌. ആവശ്യക്കാരന്‍ മറ്റേ പാര്‍ട്ടിക്കാരന്‍ ആകും. നാം ചിലവഴിക്കുന്നത് തങ്ങളുടെ തറവാട് സ്വത്തല്ല എന്ന തിരിച്ചറിവ് അധികാരികള്‍ക്ക് ആദ്യം ഉണ്ടാകണം. അതിലപ്പുറം ഒരിക്കല്‍ ഇവക്ക് കണക്ക് പറയേണ്ടി വരും എന്ന ബോധവും. ഇപ്പോള്‍ നടക്കുന്നത് കാട്ടിലെ ആനയും തേവരരുടെ ആനയും വലിയെടാ വലി എന്ന മിക്കി മൗസ് കളിയും.

No comments:

Post a Comment