Sunday, December 16, 2012

വ്യാഖാനമില്ലാത്ത നിര്‍വചനം


തനിക്ക് ഹിതമാല്ലാതവരെ അപവാദത്തില്‍ പെടുത്തുക എന്നതിന് ചരിത്രത്തിന്റെ പഴക്കമുണ്ട്. പറഞ്ഞു വരുന്നത് പുതിയ കാലത്തെ ചില സാങ്കേതിക പദങ്ങളെ കുറിച്ചാണ്. അതില്‍ ഒന്നാണ് മത തീവ്രവാദം. വ്യക്തമായ ഒരു നിര്‍വചനം ഇല്ലാത്ത ഒന്നാണ് ഈ പദം. ചില ആളുകള്‍ അതിനെ മതം തന്നെ തീവ്രവാദം ആകുന്നു എന്ന് പറയും. ചിലര്‍ മതത്തില്‍ തന്നെ തീവ്രവാദം ഉണ്ടെന്നു പറയും. ചിലര്‍ അതിനെ തീവ്രമായി ഉപയോഗിക്കുന്നു എന്ന് പറയും. വാസ്തവത്തില്‍ വിശ്വാസികള്‍ പോലും അറിയാതെ പറഞ്ഞു വരുന്ന പ്രയോഗമാണ് മത മൌലികവാദം എന്നത്. വളരെ മോശമായ രീതിയിലാണ് അവരെ സമൂഹം നോക്കി കാണുക. തീവ്രവാദം എന്നതിന്റെ അര്‍ഥം ഞാന്‍ മനസ്സിലാക്കിയിടത്തോളം തന്നെ വാദം സ്ഥിരീകരിച്ചു കിട്ടാന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത അവസ്ഥ എന്നതാണ്. അത് മതത്തിലായാലും രാഷ്ട്രീയത്തില്‍ ആയാലും ആര്‍ക്കും സ്വീകാര്യമല്ല താനും. മതം എന്നത് ദൈവികമാണ് എന്ന് എല്ലാ മതകാരും വിശ്വസിക്കുന്നു. ദൈവീക മതത്തില്‍ വിശ്വസിക്കുക എന്നതിന്റെ ഒന്നാമത്തെ ഗുണം വ്യക്തികള്‍ക്ക് എന്നത് പോലെ സമൂഹത്തിനും ലഭിക്കേണ്ടതുണ്ട്. ദൈവത്തില്‍ വിശ്വസിക്കുക എന്നത് ദൈവം മനുഷ്യന് നല്‍കിയ സ്വാതന്ത്രമാണ്. ഇഷ്ടമുള്ളവന്‍ വിശ്വസിക്കട്ടെ ഇഷ്ടമുള്ളവന്‍ അവിസ്വസിക്കട്ടെ എന്നത് ഖുര്‍ആനിക വചനമാണ്. ദൈവം നല്‍കിയ കല്പനകള്‍ ഭൂമിയില്‍ നടപ്പിലാക്കുക എന്നതും വിശ്വാസിയുടെ ചുമതലയാണ്. പക്ഷെ അതിനു ദൈവം കാണിച്ച വഴികളും സ്വീകരിക്കണം എന്നതും ദൈവീക കല്പനയാണ്. ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കല്‍ വിശ്വാസികളുടെ രീതിയല്ല. യുദ്ധം പോലും മതത്തില്‍ ആവശ്യമായി വരുന്നത് ഭൂമിയില്‍ സ്വസ്ഥമായി ജീവിക്കാനുള്ള മാര്‍ഗമായി മതം കാണുന്നു. മതത്തില്‍ പൂര്‍ണമായി പ്രവേശിക്കുക എന്നതാണ് ഇസ്ലാമിന്റെ കല്പന. കപടത മതം സത്യ നിഷേധാതെക്കാള്‍ വലുതായി കാണുന്നു.  മത തീവ്രവാദം എന്നത് മറ്റൊരു കാപട്യമാണ്. വിശ്വാസികള്‍ മതത്തെ തീവ്രമാക്കുക ആദ്യം സ്വന്തം ജീവിതത്തിലാണ്. എന്താണ് വാസ്തവത്തില്‍ സാമൂഹിക ജീവിതത്തില്‍ ഉണ്ടാകേണ്ടത് അത് സ്വന്തം ജീവിതത്തില്‍ ഉണ്ടാകണമെന്ന് വിശ്വാസി ആഗ്രഹിക്കുന്നു. അവിഹിതമായി മനുഷ്യനെ എന്ന് മാത്രമല്ല ഒരു ജീവിയും കൊല്ലാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. അതെ സമയം ഇസ്ലാമിക തീവ്രവാദം എന്നത് ക്വട്ടേഷന്‍ സംഘത്തിന്റെ പേരാകുന്നത് എന്തിന്റെ പേരില്‍ എന്ന് കൂടെ നാം മനസ്സിലാകണം. മതം തീവ്രവാദമാകുക എന്ന ആരോപണം നേര്‍ക്ക്‌ വേറെ ചെന്ന് നില്‍ക്കുക ദൈവത്തിലാണ്. കാരണം അവനാണ് മതത്തിന്റെ ഉപജ്ഞാതാവ്. അവന്‍ പറയാത്ത എന്തെങ്കിലും ആരെങ്കിലും മതത്തില്‍ ചേര്‍ത്ത് പറഞ്ഞാല്‍ അത് ദൈവ നിന്ദയാണ്. വിശ്വാസികള്‍ മതത്തില്‍ മൌലികമായി വിശ്വസിക്കുന്നില്ല എന്നതാണ് തീവ്രവാദത്തിനു കാരണം. മത നിയമങ്ങള്‍ കൊണ്ട് നടക്കുന്നിടത്ത് മൌലികത നഷ്ടപ്പെടുന്നു എന്നതാണ് മറ്റൊരു ഭാഷയില്‍ തീവ്ര വാദത്തിനു ഹേതു. മതം തീവ്രമാണ് വിശ്വാസത്തില്‍, അത് പോലെ തീവ്രമാണ് മാനുഷിക അവകാശങ്ങളില്‍. അപ്പോള്‍ നാം അന്വേഷിക്കണം എവിടെയാണ് മതം തീവ്രമാകുന്നത് എന്ന്.  അന്വേഷണത്തില്‍ നാം കണ്ടെത്തും കുഴപ്പക്കാര്‍ മൌലിക വാടികളല്ല. കപട വാദികളാണ് എന്ന്.  ഇനി വ്യക്തമാക്കെട്നത് മതങ്ങളുടെ പേരില്‍ നില നിക്കുന്ന ഇതു സംഘങ്ങളാണ് മൌലികത എന്ന ഈ വിശേഷണം തകര്‍ത്തത് എന്നാണ്. അവരെ നാം ഒറ്റ പെടുത്തണം. അതിനു മുമ്പ് തീവ്രവാദം എന്തെന്ന് കൂടി വ്യാഖ്യാനിക്കാന്‍ നാം സമയം കണ്ടെത്തണം എന്ന് മാത്രം.  

1 comment:

  1. തനിക്ക് ഹിതമാല്ലാതവരെ അപവാദത്തില്‍ പെടുത്തുക എന്നതിന് ചരിത്രത്തിന്റെ പഴക്കമുണ്ട്. പറഞ്ഞു വരുന്നത് പുതിയ കാലത്തെ ചില സാങ്കേതിക പദങ്ങളെ കുറിച്ചാണ്. അതില്‍ ഒന്നാണ് മത തീവ്രവാദം. വ്യക്തമായ ഒരു നിര്‍വചനം ഇല്ലാത്ത ഒന്നാണ് ഈ പദം. ചില ആളുകള്‍ അതിനെ മതം തന്നെ തീവ്രവാദം ആകുന്നു എന്ന് പറയും. ചിലര്‍ മതത്തില്‍ തന്നെ തീവ്രവാദം ഉണ്ടെന്നു പറയും. ചിലര്‍ അതിനെ തീവ്രമായി ഉപയോഗിക്കുന്നു എന്ന് പറയും. വാസ്തവത്തില്‍ വിശ്വാസികള്‍ പോലും അറിയാതെ പറഞ്ഞു വരുന്ന പ്രയോഗമാണ് മത മൌലികവാദം എന്നത്. വളരെ മോശമായ രീതിയിലാണ് അവരെ സമൂഹം നോക്കി കാണുക

    ReplyDelete