Friday, December 14, 2012

നാം ചെരിപ്പിന് വേണ്ടി കാല്‍ മുറിക്കുന്നുവോമൂസ (അ) അന്വേഷണത്തിലാണ്. എവിടെയാണ് ആ അടിമയെ കണ്ടെത്തുക. അല്ലഹിവിന്റെ കല്പനയാണ്. എന്റെ അടിമ എന്നാണു അല്ലാവ് അദ്ധേഹത്തെ വിശേഷിപ്പിച്ചത്. ഇനിയും കുറെ അറിവുകള്‍ നെടാനുണ്ടെന്നു പറയുന്നു. പ്രവാചകര്‍ അല്ലാഹുവില്‍ നിന്നും നേരിട്ട് വിഷയം പടിക്കുന്നവരാണ്. ആ കാലഘട്ടത്തിലെ ഏറ്റവും വലിയ അറിവിന്റെ അവസാന വാക്കും അവര്‍ തെന്നെ. മാത്രമല്ല, അല്ലാഹു നേരിട്ട് സംസാരിച്ച പ്രവാചകന്‍. എന്നിട്ടും വിജ്ഞാന പൂര്‍ത്തീകരണത്തിന് മറ്റൊരാളെ കാണണം. അദേഹം ഇങ്ങിനെയുള്ള ആളാകും. മൂസ (അ) ആശങ്കാകുലനാണ്. ഒരടയാളം പറഞ്ഞു കൊടുത്തിട്ടുണ്ട്‌. ഒപ്പം ഭൃത്യനും. ആള്‍ കൂട്ടത്തിലെ ഒരു ചോദ്യവും ഉത്തരവും ഇങ്ങിനെ കലാശിക്കുമെന്ന് കരുതിയതല്ല.. ആരാണ് മൂസ ഇപ്പോള്‍ ഏറ്റവും വിവരമുള്ള ആള്‍ പ്രവാചകന്‍ നിസ്സങ്കോചം പ്രതവചിച്ചു. അത് ഞാന്‍ തന്നെ. ഞാന്‍ മാത്രമാകുന്നു ഇപ്പോള്‍ പ്രവാചകന്‍. പക്ഷെ പ്രവാചകന്‍ എന്ന രീതിയില്‍ കൊടുത്ത മറുപടി പക്ഷെ അത് നാഥന് ഇഷ്ടമായിട്ടില്ല. പിന്നീട് ഉണ്ടായ സംഭവങ്ങള്‍ നാം സൂറത്ത് കഹ്ഫില്‍ വായിക്കാം. അറിയുക ഈ സംഭവത്തില്‍ നമുക്ക് വല്ല പാടങ്ങളുമുണ്ടോ?. എന്റെ അറിവിനെ ചോദ്യം ചെയ്യാന്‍ ആരും മുതിരുന്നത് എനിക്ക് അസഹ്യമാണ്. എന്റെ വിവരം അതാണ്‌ അവസാനത്തെ വിവരം എന്ന മൌധ്യതിലാണ് അധികം പേരും. തെളിവുകള്‍ പരതുന്നത് യഥാര്‍ത്ഥ വിവരത്തിലേക്ക് ചെന്ന് ചേരാനല്ല പകരം എന്റെ വിവരക്കെടിലേക്ക് വിവരത്തെ അടുപ്പിക്കാന്‍. ഞാന്‍ ചോദിച്ച ചോദ്യത്തിന് കിട്ടേണ്ടത് ഞാന്‍ ഉദ്ദേശിച്ച മറുപടി. അതെല്ലാത്ത എല്ലാം തെറ്റാണ്. നമ്മുടെ മുന്തലമുറ നവ ഗ്രഹങ്ങളെ ക്കുറിച്ച് പഠിച്ചു. എന്റെ മകന്‍ പഠിക്കുന്നത് എട്ടു ഗ്രഹങ്ങളെ ക്കുറിച്ച് മാത്രം. അറിവിന്റെ വികാസത്തില്‍ ഒരു ഗ്രഹം പുറത്താകുന്നു. നാളെ വീണ്ടും  പത്ത് എന്ന് പറയാം. അല്ലെങ്കില്‍ ഏഴു എന്ന് വരാം. പണ്ടൊരിക്കല്‍ ഒരു മഹാന്‍ പറഞ്ഞത്രേ  നിങ്ങള്‍ വിവരം ഉള്ളവരുമായി സംസാരിക്കുക. അപ്പോള്‍ നിങ്ങള്ക്ക് നിങ്ങളുടെ വിവരക്കേട് മനസ്സിലാകുംപക്ഷെ ഞാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നത് എന്നേക്കാള്‍ ജ്ഞാനം കുറഞ്ഞവരുമായി സംവദിക്കാന്‍. അപ്പോള്‍ എക്കാലവും ഞാന്‍ പണ്ടിതനായി അംഗീകരിക്കപ്പെടുന്നു. അറിവ് അത് അനന്തമാണ്. ആപെക്ഷികവും. നമ്മുടെ സംവാദങ്ങള്‍ പോലും വഴിമുട്ടി പോകുന്നത് അവിടെയാണ്. ചിലരുടെ വാക്കുകള്‍ക്കു അഹന്തയുടെ ലാഞ്ചന നാം കാണുന്നു. അഹന്തയുടെ ഇസ്ലാമിക മാനം പ്രവാചകന്‍ ഇങ്ങിനെ വിശദീകരിച്ചു  സത്യത്തെ അവഗണിക്കുക, ജനങ്ങളെ നിസ്സാരമാക്കുക ഇത് രണ്ടും നാം അറിഞ്ഞോ അറിയാതയോ കൊണ്ട് നടക്കുന്നു. അവസാന സത്യം അല്ലാഹുവിന്റെ വാക്കുകളാണ്, അവന്റെ പ്രവാചകന്‍റെ വചനങ്ങളും. പക്ഷെ നമ്മുടെ എല്ലാം ചിന്ത ഒരു പോലെ ആകുക എന്നത് അസംഭവ്യവും, ചരിത്രത്തില്‍ ഒരിക്കലും സംഭാവിചിട്ടില്ലാത്തത്, ഇനി ഒരിക്കലും സംഭവിക്കാന്‍ ഇടയില്ലാത്തത്. പ്രവാചകന്റെ അനുചരന്മാര്‍ പോലും കാര്യങ്ങളെ മനസ്സിലാക്കുന്നിടത് ഭിന്ന വീക്ഷണം പുലര്‍ത്തി. അതിനു ശേഷം വന്നവരും, പക്ഷെ ദീനിന്റെ വിശാലത അവരെയൊക്കെ ഉള്‍ക്കൊണ്ടു. അടിസ്ഥാനങ്ങളില്‍ അവര്‍ ഒന്നും ഭിന്നിച്ചില്ല. കാരണം ആ ഭിന്നത കൊണ്ടെത്തിക്കുക ഇസ്ലാമിന്റെ വാതില്‍ പുറത്താണ്. എന്റെ ജ്ഞാനം അത് വികസിക്കുന്നത് കാര്യ കാരണ ബന്ധത്തിലാണ്. വായിക്കുക എന്നതാണ് അറിവിന്റെ ഒന്നാമത്തെ മാര്‍ഗം. അടുത്തത് കേള്‍ക്കുക. മൂന്നാമാത്തത് വായനയുടെയും കേള്‍വിയുടെയും അടിസ്ഥാനത്തില്‍ കാര്യങ്ങളെ മനനം ചെയ്യുക എന്നതും. സത്യസന്ധത കൈവെടിഞ്ഞുള്ള വായന തീര്‍ത്തും ഗുണകരമല്ല. അധ്യാപകന്റെ മുന്നിലെ വിധ്യാര്തിയെ പോലെ ആകണം നാം വായനയുടെ മുന്നിലും. ഒരു പക്ഷെ നാം വായിക്കുന്നത് നമ്മുടെ മുന്‍ ധാരണകള്‍ക്ക് തീര്‍ത്തും വിഭിന്നമാകാം. പലരും വായന അവിടെ അവസാനിപ്പിക്കുന്നു. തന്റെ ധാരണ തിരുത്താന്‍ തയ്യാറല്ല എന്നതാന് അതിനു കാരണം. യഥാര്‍ത്ഥ ജ്ഞാനതിന്റെ അഭാവം നമുക്ക് നല്‍കുക ധാരണകള്‍ മാത്രം. ഇസ്ലാം ജ്ഞാനത്തിന്റെയും അതിനനുസരിച്ചുള്ള പ്രവര്‍ത്തനത്തിന്റെയും മതമാണ്‌. വിവമില്ലാതവനും ഉള്ളവനും സമമാകില്ല, രാത്രിയും പകലും സമമല്ലാത്തത് പോലെ, ഇരുട്ടും വെളിച്ചവും സമമല്ലാത്തത് പോലെ. ഖുര്‍ആനുമായി വിശ്വാസിക്ക് ഉണ്ടാവേണ്ട നിലപ്പാട് രണ്ടാണ്. ഒന്ന് പഠിതാവ് മറ്റൊന്ന് അദ്ധ്യാപകന്‍. നമ്മില്‍ അധികപേരും ഈ രണ്ടു വിഭാഗത്തിലും പെടാതവരാന്. പ്രവാചകന്‍ ആകരുത് എന്ന് പറഞ്ഞ വിഭാഗത്തില്‍ പെടുന്നു മുസ്ലിം സമുദായത്തിലെ വലിയ വിഭാഗം എന്ന് വന്നാല്‍ ഒരു സമൂഹത്തിന്റെ മൊത്തം അവസ്ഥ നമുക്ക് മനസ്സിലാവും. ഓരോ വചനതിനും തന്‍റെ നിലപാട് പറയാനാണ് നമുക്ക് താല്പര്യം. അത് കൊണ്ട് അതിറക്കിയവന്‍ എന്തുധേഷിച്ചു എന്നന്വേഷിക്കല്‍ നമ്മുടെ ജോലിയല്ല. ഖുര്‍ആനിന്റെ മൊത്തം നിലപാട് നന്മ മാത്രമാണ്. നമുക്കത് മനസ്സിലാകാതെ പോകുന്നത് നമ്മുടെ ബുദ്ധിയുടെ പരിമിതി കൊണ്ടാണ്. ഒരു കാര്യം നാം ആത്യന്തികമായി മനസ്സിലാക്കേണ്ടതുണ്ട്. ഖുര്‍ആന്‍ മാത്രമാണ് ആത്യന്തിക സത്യം. അതിലപ്പുറം ഒരു സത്യം ഇല്ല. പക്ഷെ നമ്മില്‍ അധികം പേരും ചെരുപ്പിന് വേണ്ടി കാല്‍ മുരിക്കുകയല്ലേ?.  

No comments:

Post a Comment