Friday, December 14, 2012

തല തിരിഞ്ഞ കാലം


പാച്ചുവും കിച്ചുവും അയല്‍ക്കാരന്. ഒരിക്കല്‍ പാച്ചു കിച്ചുവില്‍ നിന്നും ആയിരം രൂപ കടം വാങ്ങിച്ചു. പാച്ചു പറഞ്ഞ സമയത്ത് പൈസ തിരിച്ചു കൊടുത്തില്ല. കിച്ചു കേസ് കൊടുത്തു. വാദങ്ങളും പ്രതി വാദങ്ങളും നടന്നു. അവസാനം വിധി വന്നു. വാദിയെയും പ്രതിയെയും തൂക്കി കൊല്ലുക. ഇതൊരു കഥയാണ് എന്നായിരുന്നു എന്റെ വിശ്വാസം. താക്കറെ മരിക്കുന്നത് വരെ. പക്ഷെ ഇപ്പോള്‍ ഇതൊരു സത്യമായി വിശ്വസിക്കാനാണ് എനിക്ക് താല്പര്യം. നമ്മുടേത് 
ജനാധിപത്യ മതേതര രാഷ്ട്രമാണ്. ഒരു ജനാധിപത്യ വ്യവസ്ഥയില്‍ അമ്ഗീരിക്കപെടെണ്ട ചില യാഥാര്‍ത്യങ്ങള്‍ ഉണ്ട്. അതില്‍ മുഖ്യമാണ് തുല്യ നീതി എന്നത്. എല്ലാ പ്രജകളും നീതിയുടെയും ഭരണകൂടത്തിന്റെയും മുന്നില്‍ തുല്യരാണ്. ആരുടേയും അഭിമാനമോ രക്തമോ സമ്പത്തോ മറ്റൊരാള്‍ക്ക് കൈയേറാന്‍ അനുവടിക്കപ്പെടുകയില്ല. അത് ഏതു രൂപത്തില്‍ ആയാലും എതിര്‍ക്കപ്പെടണം എന്ന് മാത്രമല്ല അവര്‍ക് നിയമത്തില്‍ സാധ്യമായ ശിക്ഷ നല്‍കുകയും വേണം. ഇത് മുന്നില്‍ വെച്ച് ചിന്തിച്ചാല്‍ എന്തിനു ആ പെണ്‍കുട്ടികളെ അറസ്റ്റു ചെയ്തു എന്ന് ചിന്തിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല. കാരണം അവര്‍ ഒരിക്കലും താകരെ എന്ന വ്യക്തിയെ അപമാനിചിട്ടില്ല. അല്ലെങ്കില്‍ താക്കറെ ഉള്‍കൊള്ളുന്ന മതത്തെ ഭാല്സിച്ചിട്ടില്ല. ആരുടേയും സ്വകാര്യത ചോദ്യം ചെയ്തില്ല. പകരം അവര്‍ മുന്നോട്ടു വെച്ചതാകട്ടെ ഒരു സാമൂഹിക പ്രശ്നവും. താക്കരെയെപോലെ ഉള്ള ഒരാള്‍ മരിച്ചാല്‍ ഹര്‍ത്താല്‍ ആചരിക്കുക എന്നത് ബോംബെക്കാരുടെ മാത്രം പ്രശ്നമാണ്. ഒരാള്‍ മരിച്ചാല്‍ അങ്ങിനെ ഹര്‍ത്താല്‍ നടത്തണം എന്ന വ്യവസ്ഥിതിയെ ചോദ്യം ചെയ്യാന്‍ പൌരന്‍ എന്ന നിലയില്‍ ആര്‍ക്കും അവകാശം ഉണ്ട്. പക്ഷെ നമ്മുടെ ഭരണകൂടവും നീതി പീടങ്ങളും ആ വിഷയത്തെ കൊണ്ടെത്തിച്ചത് മത വിദ്വെഷ്വം എന്ന തലക്കെട്ടിലും. താക്കറെ ഒരു മത നേതാവായി ആരും ഇന്ന് വരെ പറഞ്ഞു കേട്ടിട്ടില്ല. പകരം അധെഹം ഒരു രാഷ്ട്രീയ നേതാവായിരുന്നു എന്നത് ശരിയുമാണ്. ശക്തമായ പ്രതികരണം അവസാനം തെറ്റ് തിരുത്താന്‍ കാരണമായി. പക്ഷെ മറ്റൊരു അറസ്റ്റോടെ ആ തെറ്റിനെ വീണ്ടും ന്യായീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന് സാരം. നമ്മുടെ സാമൂഹിക മണ്ഡലം പതുകെ വ്യക്തി പൂജയിലേക്ക് കടന്നു വരുന്നു എന്നത് സത്യമാണ്. ശുദ്ധ മതേതര പാര്‍ട്ടികളിലും നടക്കുന്നത് അത് തന്നെ. എന്റെ അറിവ് വെച്ച് പറഞ്ഞാല്‍ ഇന്ത്യന്‍ സമൂഹത്തില്‍ അത്തരം ഒരു പ്രവണതക്ക് തുടക്കം കുറിച്ചത് ഇന്ദിരാഗാന്ധിയാണ്. ഭക്തി മൂത് ചില ഭക്തന്മാര്‍ ഇന്ത്യ എന്നാല്‍ ഇന്ദിര എന്ന് വരെ പറഞു പോയി. ആ ശാപം ഇപ്പോഴും ആ പാര്‍ട്ടിയെ വിട്ടു മാറിയിട്ടില്ല. സോണിയയുടെ രാഷ്ട്രീയ ജ്ഞാനമല്ല പകരം അവരുടെ കുടുമ്പ പാരപര്യമാണ് ആളുകളെ അനുസരിപ്പിക്കുന്നത് എന്ന് സാരം. ലീഗിലും കേരള കൊണ്ഗ്രസ്സുകളിലും അത് പണ്ട് മുതലേ നാം ഇത് കണ്ടു വരുന്നു. ഇത്തരം ഒരു അഭിനിവേശം തന്നെയാണ് താകരെ എന്ന വ്യക്തിയോടും അവരുടെ പാര്‍ട്ടിക്കാര്‍ കാണിച്ചത്. പക്ഷെ അതിനനുസരിച്ച് നമ്മുടെ പോലീസും കോടതിയും ചലിച്ചാല്‍ എവിടെയാകും നമ്മുടെ നാട് എത്തിച്ചേരുക എന്നത് എന്നെ ഖിന്നനാക്കുന്നു. അഭിപ്രായം പറയല്‍ അത് നിന്ദ്യയല്ല. കാരണം നാം വെറുക്കുന്നത് രോഗിയെയല്ല പകരം റോഗതെയാണ് എന്നതിനാല്‍. പക്ഷെ അത് രോഗിയുടെ നേരെയാകുംപുല്‍ അത് നിന്ദ്യയാണ്. മാന്യമായി അഭിപ്രായം പറയാനുള്ള അവകാശം ദൈവീകമാണ്. പണ്ടൊരിക്കല്‍ ചിലിയുടെ ഏകാധിപതിയായ പ്രസിടന്റ്റ്‌ പിന്യാസോ തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചു. എന്നിട്ടധേഹം പറഞ്ഞ വാക്കുകള്‍ ഇങ്ങിനെ “ നിങ്ങള്‍ എനിക്ക് വോട്ടു ചെയ്‌താല്‍ ഞാന്‍ വിജയിക്കും. അല്ലെകില്‍ നിങ്ങള്‍ തോല്‍ക്കും” നമ്മുടെ പല നേതാക്കളും പ്രസ്ഥാനങ്ങളും ഇത് തന്നെയല്ലേ പറയാതെ പറയുന്നത്.

No comments:

Post a Comment