Friday, December 14, 2012

സംവാദം തുടരുക

സംവാദം എന്നത് ഇസ്ലാം പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ്. “ജാഹിദൂ” എന്നത് ഒരു കല്പന ക്രിയയും ആണ്. നേരിട്ട് കല്പന എന്ന അര്‍ത്ഥത്തില്‍ പറയുന്ന “അമ്ര് ഹാളിര്‍” എന്ന് പറഞ്ഞു വരുന്നു. നമ്മുടെ നാട്ടിലെ ചില സംഘടനകളുടെ അവസ്ഥ കാണുമ്പോള്‍ ഈ കല്പന എടുത്തു കളയണം എന്ന് പോലും തോന്നിപോകുന്നു. ഒരിക്കല്‍ ഒന്നിച്ചു സംവാദം നടത്തിയിരുന്നവര്‍ ഇന്ന് പരസ്പരം വെല്ലു വിളിക്കുന്നു. സമുദായത്തിന്റെ സമയവും കഴിവും ആ രീതിയില്‍ കുറെ കളഞ്ഞു പോകുന്നു എന്നതും ശരിയാണ്. മാന്യമായ സംവാദ രീതികള്‍ എന്നതില്‍ അപ്പുറം വിഷയത്തില്‍ നിന്നും തെറ്റി വ്യക്തികളിലേക്ക് കാര്യങ്ങള്‍ പോകുന്നു. ഒരിക്കല്‍ കേരളത്തില്‍ കണ്ടു കൊണ്ടിരുന്നത് സമസ്ത മുജാഹിദ്‌ സംവാടങ്ങലായിരുന്നു. അങ്ങിനെ ആദ്യമായി സമസ്ത പിളര്‍ന്നു. പിന്നെ അവര്‍ തമ്മില്‍ കുറെ സംവാദങ്ങള്‍ നാം കണ്ടു. ശേഷം മുജാഹിദും മൂന്നും നാലുമായി. ഇപ്പോള്‍ കേരളത്തില്‍ മുഖ്യ വിഷയം അരിക്ക് വില കൂടുന്നതോ മദ്യപാന ശ
ീലം കൂടി വരുന്നതോ അല്ല. പകരം വിഷയം ജിന്നാണ്. പാവം മനുഷ്യര്‍ കാരണം അവര്‍ക്കും ജീവിക്കാന്‍ കഴിയാത്ത അവസ്ഥ. എല്ലാ മൌലവിമാരും കേരളത്തില്‍ തലങ്ങും വിലങ്ങും ഓടി കൊണ്ടിരിക്കുന്നു. അവസാനം ഉള്ളി തൊലി പൊളിച്ച അവസ്ഥയും. ഇപ്പോള്‍ വിഷയം അവിടെ നിന്നും ചുരുങ്ങി വന്നിരിക്കുന്നു. ഏതോ ഒരു അസീസിനോട് സ്വലാഹി പറഞ്ഞതാണ് ഇപ്പോഴാതെ തെളിവ്. കുളക്കടവിലെ ജിന്നിലേക്ക് വിഷയം ചുരുങ്ങി എന്നര്‍ത്ഥം. അതെ സമയം കാലങ്ങള്‍ കുറെ സംവാദം നടത്തിയ അല്ലാഹു അല്ലാത്തവരോടുള്ള സഹായ തേട്ടം ഇപ്പോഴും തീരുമാനമാകാതെ അവിടെ തന്നെ ഉണ്ട്. അതിനിടയില്‍ പുതിയ സംഗതികള്‍ കയറി വരുന്നു എന്ന് വന്നാല്‍ ഇസ്ലാമില്‍ ഒന്നിനും പരിഹാരമില്ല എന്ന് വരും. അത് ശരിയുമല്ല താനും. ഇസ്ലാം മനുഷ്യന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്. പുതിയ പ്രശ്നങ്ങള്‍ ഉണ്ടാവുക എന്നത് കൊണ്ട് ഉദ്ദേശം ദീനില്‍ ഉണ്ടാക്കുന്ന പുതിയ സംഗതികള്‍ എന്നല്ല. മനുഷ്യ ജീവിതത്തില്‍ പുതിയ കാലത്ത് ഉണ്ടാക്കുന നൂതന പ്രശ്നങ്ങള്‍ എന്നതാണ്. പ്രാര്‍ത്ഥന സഹായ അഭ്യര്‍ത്ഥന എന്നിവ മുസ്ലിം ലോകത്തിനു വിശദീകരണം കിട്ടിയിട്ട് പതിനാലു നൂറ്റാണ്ടിനു മുകളിലായി. ഇപ്പോഴും മുസ്ലിംകള്‍ തമ്മില്‍ ആ ആ വിഷയം ചര്‍ച്ച ചെയ്യുക എന്നത് മതത്തിനു കുറവാണ്. പല സംവാദങ്ങളും മാന്യതയുടെ എല്ലാ സീമകളും ലംഘിക്കപെടുന്നു. ദീന്‍ എന്നത് വിരാചിക്കപ്പെടുന്നത് ഖുര്‍ആന്‍ എന്ത് പറയുന്നു, പ്രവാചകന്‍ എന്ത് കല്‍പ്പിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. ആ അടിസ്ഥാനം നമ്മുടെ മുന്നില്‍ അന്നത്തെ പോലെ ഇന്നും ലഭ്യമാണ്. “ഇതൊരിക്കലും അഭിശപ്തനായ ചെകുത്താന്റെ വചനമല്ല. ഇനിയും നിങ്ങള്‍ എങ്ങോട്ടാണ് പോയ്ക്കൊണ്ടിരിക്കുന്നത്? ഇത് ലോകര്‍ക്കൊക്കെയുമുള്ള ഉദ്ബോധനമാകുന്നു. നിങ്ങളില്‍ നേര്‍വഴിക്ക് നടക്കണമെന്നുദ്ദേശിക്കുന്നവര്‍ക്ക്.” (ത്കവീര്‍) നേര്‍വഴി ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത് അവിടെയും ഇവിടെയും പറയുന്നതല്ല പകരം ഈ ഗ്രന്ഥം പഠിക്കട്ടെ.. എല്ലാവരും പരസ്പരം ആരോപിക്കുന്ന ഒന്ന് മറു വിഭാഗം ഖുറാന്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നു എന്നാണു. നാം പാമാരന്മാര്‍ ഇവര്‍ പറയുന്നതു അപ്പടി വിഴുങ്ങി സായൂജ്യം അടയുന്നു. കള്ള നോട്ടു എന്നത് അറിയുക നല്ല നോട്ടു അറിയുന്നവര്‍ക്ക് മാത്രമാണ്. ഒരിക്കലും നാം ഇന്ന് കാണുന്ന സംവാദം ഇസ്ലാം അനുവദിക്കുന്നില്ല നാദാപുരം സംവാദത്തിനു കരാര്‍ പോലും എഴുതാന്‍ കഴിഞ്ഞില്ലത്രേ!. അത്ര വരെ എത്തി കാര്യങ്ങളുടെ അവസ്ഥ. ഇസ്ലാമിന്റെ കരാര്‍ എന്തൊക്കെ എന്നത് കൃത്യമാണ്. പക്ഷെ നമ്മുടെ സംഘടനള്‍ക്ക് അല്ലാഹുവിന്റെ കരാര്‍ ഇപ്പോഴും തിരിഞ്ഞില്ല എന്നത് നമ്മുടെ ഗതികേടും.

No comments:

Post a Comment