Friday, December 14, 2012

കഥ പുനര്‍ജനിക്കുന്നു

പണ്ട് ഹൈസ്കൂള്‍ ക്ലാസ്സില്‍ പഠിച്ച ലിയോ ടോല്സ്റോയിയുടെ ഒരു കഥയുണ്ട്. “God Sees the Truth, But Waits ” അക്സിനോ എന്ന കേന്ദ്ര കഥാപാത്രം ഒരിക്കല്‍ കച്ചവട സംബന്ധമായ യാത്രക്കിടയില്‍ ഒരു ആശ്രമത്തില്‍ രാത്രി താമസിക്കുന്നു. അന്ന് രാത്രി അദ്ധേഹത്തിന്റെ മുറിയില്‍ താമസിച്ചിരുന്ന മറ്റൊരാള്‍ കൊല്ലാപ്പെടുന്നു. സാഹചര്യ തെളിവുകള്‍ അക്സിനോവിനെ കുറ്റവാളിയാക്കി. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു. വര്‍ഷങ്ങള്‍ക്കു ശേഷം ഒരിക്കല്‍ അതെ ജയിലില്‍ Makar Semyonich എന്നൊരു തടവുകാരന്‍ വരുന്നു. അവസാനം ഈ കൊല നടത്തിയത് താനാണ് എന്ന് മകാര്‍ സമ്മതിക്കുന്നു. അക്സിനോവിനെ വിട്ടയക്കാന്‍ കല്പന വരുന്നു. പക്ഷെ അപ്പോഴേക്കും ആക്സിനോ ഈ ലോകത് നിന്നും വിട പറഞ്ഞിരുന്നു. ആ കഥക്ക് കൊടുത്ത പേരാണ് എന്നെ അതിലേക്കു ആകര്‍ഷിച്ചത്. സത്യം ദൈവത്തിനറിയാം പക്ഷെ വൈകിപോയി എന്ന തലക്കെട്ട്‌. ഇന്ത്യയില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സംഗതികള്‍ വളരെ നാള്‍ മുന്നേ ടോള്‍സ്റ്റോയി ചിത്രീകരിച്ചു എന്ന് വേണം കരുതാന്‍. അതിന്റെ ഒന്നാന്തരം ഉധാഹരണമായി മഅദനി മാറുന്നു എന്നതാണ് വര്‍ത്തമാന സത്യം. അക്സിനോ കൃത്യ സമയത്ത് വിചാരണ ചെയ്യപ്പെട്ടു എന്ന് വേണം അനുമാനിക്കാന്‍. രണ്ടു വര്ഷം കഴിഞ്ഞിട്ടും ഇപ്പോഴും വിചാരണ തടവുകാരന്‍ എന്ന അവസ്ഥ എന്നത് വാസ്തവത്തില്‍ നമ്മുടെ നിയമ മണ്ഡലത്തില്‍ ഒരു അത്ഭുതമായി നില്‍ക്കെണ്ടാതാണ്. പക്ഷെ ജനാധിപത്യവും നിയവഴ്ചയും ചിലരുടെ മാത്രം കുത്തകയാകുന്നത് നമ്മുടെ നാടിന്റെ പുതിയ സംസ്കാരവും. തൂക്കി കൊല്ലാന്‍ വിധിച്ചവന് പോലും മാന്യമായ ചികില്‍സ നല്‍കണം എന്നതാണ് നമ്മുടെ വ്യവസ്ഥ പറയുന്നത്. പക്ഷെ ഇവിടെ കുറ്റവാളി എന്ന് ഉറപ്പില്ലാത്ത ഒരാള്‍ക്ക്‌ അതെ നിയമം തന്നെ ചികില്‍സ നിഷേധിക്കുന്നു. ജാമ്യം നല്‍കിയാല്‍ ഇന്ത്യ തന്നെ ഉണ്ടാകില്ല എന്നതാണ് വരുടെ ഭാഷ്യം. അതെ സമയം ഇതിലും വലിയ കൊള്ളക്കാരും കള്ളന്മാരും നമ്മുടെ നിയമ നിര്‍മാണ സമതികളില്‍ വാനളരുന്നു. നമ്മുടെ വ്യവസ്ഥക്ക് ഒരു പ്രത്യെകത കൂടിയുണ്. കുറ്റ കൃത്യങ്ങളില്‍ പെടുന്നത് ഒരു പ്രത്യേക സമുടായമായാല്‍ [പിന്നീട് അവരുടെ ബന്ധം ചെന്ന് നില്‍ക്കുക ഇന്ത്യയുടെ പുറത്താണ്. അതെ സമയം മറ്റാരാനെന്കിലും നാട്ടിലെ ഒരു മാനസിക ആരോഗ്യ കേന്ദ്രതിനപ്പുരം അത് പോകില്ല. ഒരു സമുദായത്തിന്റെ ആരാധനാലയം അടിച്ചു പൊളിക്കാന്‍ ആളുകളെ ഉത്തേജിപ്പിക്കുന്ന വര്‍ത്തമാനം നമ്മുടെ ദുശ്യ മാധ്യമങ്ങള്‍ നേരിട്ട് കാണിച്ചിട്ടും അവരെ കുറ്റവാളി എന്ന് വിളിക്കാന്‍ നമുക്ക് ഭയമാണ്. ഇന്ത്യ എന്ന ഏകകത്തെ മുംബൈ എന്ന പ്രാദേശികതയില്‍ തളചിടുകയും ന്യൂന്യപക്ഷങ്ങളെ കൊന്നുടുക്കാന്‍ നേതൃത്വം കൊടുത്ത ഒരാള്‍ക്ക്‌ ദേശീയ പതാക പോതപ്പിച്ച നാടാണ് നമ്മുടേത്. ലക്ഷം കോടികള്‍ കട്ടെടുത്തവര്‍ ഇപ്പോഴും നമുക്ക് നിയമം ഉണ്ടാക്കാനുള്ള തിരക്കിലാണ്. മഅദാനിക് നീതി ലഭിക്കണം എന്നത് നമ്മുടെ നീതിയുടെ തന്നെ തെട്ടമാണ്. ബൈബിള്‍ ഇങ്ങിനെ പറയുന്നു “ അവര്‍ ഒട്ടകങ്ങളെ അപ്പാടെ വിഴുങ്ങുകയും കൊതുകുകളെ കൊതുകുകളെ അരിഛെടുക്കുകയും ചെയ്യുന്നു”. ഒരാളുടെ വിസ്താരം അത് പൂര്‍ണമായി ഈ ഭൂമിയില്‍ അസാധ്യമാണ്. നമ്മുടെ വ്യവസ്ഥയുടെ പേര് തന്നെ ന്യായന്യാന കോടതി എന്നാണല്ലോ? അന്യായം ചെയ്തവന്‍ ന്യായം പറഞ്ഞാല്‍ ജയിക്കുന്ന അവസ്ഥ എന്നര്‍ഥം. നീതി അത് ദൈവത്തിന്റെ സമക്ഷത്തില്‍ മാത്രം നടക്കുന്ന ഒന്നാണ്. പക്ഷെ നീതിയുടെ വര്‍ണങ്ങള്‍ നാം കാണാതിരിന്നുകൂടാ എന്ന് മാത്രം. മഅദനീ മാത്രമല്ല ആരായാലും കുറ്റം ചെയ്‌താല്‍ ശിക്ഷിക്കപ്പെടണം. പക്ഷെ കുറ്റവാളി എന്ന് ഉറപ്പാക്കുന്നത് വരെ അയാള്‍ക്ക്‌ കിട്ടേണ്ട നീതി ലഭിക്കുന്നില്ല എന്നതാണ് ഇവിടുത്തെ പ്രശനം. മാറ്റ് പാര്ട്ടികാരെ കൊന്നത് ഞങ്ങള്ലാണ് എന്ന് മൈക്ക് കെട്ടി വിളിച്ചു പറഞ്ഞവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തപ്പോള്‍ അതിനെതിരെ ഹര്‍ത്താല്‍ നടത്തിയ സംസ്ഥാനമാണ് നമ്മുടേത്. ഒരു സംഘടിത പ്രസ്ഥാനത്തിന്റെ പിന്‍ബലം ഉണ്ടെങ്കില്‍ എന്തും ചെയ്യാന്‍ അനുവാദമുള്ള നാടാണ് നമ്മുടേത്. അവരാരും മഅദനിയുടെ നീതിയുടെ കാര്യത്തില്‍ മൌനികലാവുന്നു. ഈ മൌനം നമ്മെ വീണ്ടും ആദ്യ കഥയിലേക്ക് കൊണ്ട് പോകുന്നു. പക്ഷെ ഒരു തിരുത്തല്‍ നടത്തും “God Sees the Truth, not Waits”.

No comments:

Post a Comment