Friday, December 14, 2012

അന്നത്തിനും പഞ്ഞമില്ലഅന്നത്തിനും പഞ്ഞമില്ല സ്വർണ്ണത്തിനും പഞ്ഞമില്ല
മന്നിതിൽ കരുണക്കാണു പഞ്ഞം സഹോദരരേ
മന്നിതിൽ കരുണക്കാണു പഞ്ഞം
അരുപതുകളില്‍ ഇറങ്ങിയ ഒരു മലയാള സിനിമാ ഗാനത്തിന്റെ വരികളാണിത്. നാം ജീവിക്കുന്ന കാലത്തില്‍ നിന്നും കൃത്യം അര നൂറ്റാണ്ടു മുമ്പ്. അന്നും വിഷയം കരുണ തന്നെ. വ്യത്യാസം അന്നവും സ്വര്‍ണവും അന്ന് ധാരാളമായിരുന്നു. ഇന്ന് എല്ലാത്തിനും പഞ്ഞമായി എന്ന് മാത്രം. കരുണ ലോകത് അനുദിനം കുറഞ്ഞു കൊണ്ടിരിക്കുന്ന ഒരു അനുഗ്രഹമാണ്. ദൈവത്തെ വിശ്വാസികള്‍ കൂടുതല്‍ തവണ ഓര്‍ക്കുന്നത് കാരുന്യവാന്‍ എന്ന നാമത്തിലാണ്. വിശ്വാസി അംഗീകരിക്കുകയും സഹായം അര്തിക്കുകയും ചെയ്യുന്ന ദൈവം കാരുന്യവാന്‍ എങ്കില്‍ ആ കാരുന്യവാനില്‍ അഭയം കൊള്ളുന്ന വിസ്വാസിയില്‍ നിന്നും എന്തെ ഈ ഗുണം ഇല്ലാതെ പോകുന്നു. പൈതമക്കള്‍ വരളുന്നത് നമ്മുടെ കരുണയുടെ ഫലമാണ്. എല്ലാ വിഷമങ്ങളും സഹിക്കാന്‍ മാതാവിന് കരുണ കാരണമാകുന്നു. തിരിച്
ചും മാതാപിതാക്കളോട് മക്കളുടെ കടമയും ഈ കരുണ തിരിച്ചു കൊടുക്കലാണ്. “ കാരുണ്യത്തിന്റെ ചിറകു” എന്നാണു ആ വിഷയത്തെ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. ഇന്ന് മനുഷ്യാവാശ ദിനമാണ്. നമ്മില്‍ നിന്നും കരുണ വറ്റുന്നു എന്നതിന്റെ തെളിവാണ് ഇത്തരം ദിനങ്ങള്‍. ലോകത് മനുഷ്യാവകാശം വിലക്കപ്പെട്ട ആയിരങ്ങള്‍ ഉണ്ടെന്ന അറിവ് എന്നെ ഖിന്നനാക്കുന്നു. ഏറ്റവും വലിയ പ്രശ്നം പലപ്പോഴും ഈ നീതി നിഷേധത്തിന്റെ മറു തലക്കല്‍ ജനതയെ സംരക്ഷിക്കേണ്ട ഭരണ കൂടങ്ങള്‍ ആകുന്നു എന്നതാണ്. ഒബാമയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ “ഗോണ്ടിനാമോ” തടവറ അടച്ചു പൂട്ടല്‍ ഇന്നും അക്ഷരങ്ങളില്‍ അവസാനിക്കുന്നു. താലിബാന്‍ എന്ന പേരില്‍ അഫ്ഗാനില്‍ എത്ര ആളുകളെ വേണമെങ്കിലും ആര്‍ക്കും എപ്പോഴും കൊല്ലാം. നമ്മുടെ നാട്ടിലും അവസ്ഥ വ്യത്യസ്തമല്ല. വൈകിയുള്ള നീതി നീതി നിഷേധത്തിനു തുല്യമാണ് എന്നാണു പ്രമാണം. കുറ്റവാളികളെ മാതൃക പരമായി തന്നെ ശിക്ഷിക്കണം എന്നതും കരുണയുടെ ഭാഗകമാണ്. പക്ഷെ പുല്ലു പറിക്കുന്നു എന്ന രൂപത്തില്‍ നെല്ലും കൂടി പറിച്ചു കളയാന്‍ നാം മുതിര്‍ന്നാല്‍ പിന്നീട് തഴച്ചു വളരുക പുല്ലുകള്‍ മാത്രമാണ് എന്ന ഓര്മ നമ്മുടെ ഭരണ കൂടങ്ങള്‍ക്ക് പലപ്പോഴും നഷ്ടമാകുന്നു. എല്ലാവരും പണക്കാരാവുന്ന അവസ്തയെയല്ല നാം സുഭിക്ഷം എന്ന് പറയുക. എല്ലാവര്ക്കും നീതി ലഭിക്കുന്ന അവസ്ഥയെയാണ്. അത് തന്നെ തന്നെയാണ് പുരോഗതിയും. “ എല്ലാ മനുഷ്യരുടെയും സമ്പത്തും അഭിമാനവും രക്തവും പരിശുദ്ധമാണ്” ഇതാവട്ടെ നമ്മുടെ ഇന്നത്തെ മുദ്രാവാക്യം.

No comments:

Post a Comment