Friday, December 14, 2012

ദുരന്തങ്ങളുടെ ബാക്കി പത്രം


ദുരന്ന്തനങ്ങള്‍ പലപ്പോഴും നമ്മെ വൈകാരികമാക്കി കളയും. ഒരു വേള പറയുന്ന കാര്യങ്ങള്‍ നാം മറന്നു പോയി എന്ന് വരും. ലോകത് സമാധാന കാംക്ഷികളായ മനുഷ്യരെ വളരെ വിഷമിപ്പിച്ച ഒന്നാണ് ഇസ്രായേല്‍ നടത്തിയ നരനായാട്ട്. മനുഷ്യത്വം മരവിക്കാത്ത ഒരാളും തന്നെ അതിനെ എതിര്‍ക്കാതിര്‍ക്കില്ല. രക്തത്തില്‍ പിടയുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ ചിത്രം നമ്മുടെ മനസ്സുകളെ അത്ര മാത്രം സങ്കടതിലാക്കി. അപ്പോള്‍ നമ്മുടെ ചില സഹോദരങ്ങള്‍ നടത്ത ിയ പ്രയോഗം കുറച്ചു കൂടി സൂക്ഷിക്കണം എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഖുറാന്‍ ഇങ്ങിനെ പറയുന്നു “നിങ്ങളെ മസ്ജിദുല്‍ ഹറാമിലേക്കു വഴിമുടക്കിയ ജനത്തോടുള്ള രോഷം, അവര്‍ക്കെതിരെ അതിക്രമം പ്രവര്‍ത്തിക്കുവാന്‍ നിങ്ങളെ പ്രേരിപ്പിക്കാവതല്ല.” ഇത് പറയാന്‍ ഒരു കാരണം ഇങ്ങിനെ പറയുന്നു. പ്രവാചകനും സാഹചരും കൂടി ഹിജ്ര ആറാം വര്ഷം ഉമ്ര ചെയ്യാന്‍ പുറപ്പെടുകയും ഹുദൈബിയയില്‍ വെച്ച് അവര്‍ തിരിച്ചു പോരുകയും ചെയ്ത സംഭവത്തില്‍ മുസ്ലികലില്‍ ചിലര്‍ക്ക് മക്കയിലെ ആളുകള്‍ മദീന വഴി കടന്നു പോകുമ്പോള്‍ ഇവിടെയും തടയണം എന്ന് തോന്നി. പക്ഷെ ഇസ്ലാം അത് അനുവദിച്ചില്ല. കാരണം ഒരാള്‍ തെറ്റ് ചെയ്‌താല്‍ അതിന്റെ ഫലം അയാള്‍ മാത്രം അനുഭവിക്കനം എന്നതാണ് ഇസ്ലാമിക വിധി. ഹിറ്റ്ലര്‍ കാട്ടിയ ക്രൂരത നാം അംഗീകരിക്കുന്നില്ല. ജൂതന്‍ എന്നതിലപ്പുറം അയാള്‍ കൊന്നു കൂട്ടിയത് ജീവനുള്ള മനുഷ്യരെയാണ്. എന്ത് കാരണം പറഞ്ഞാലും ഒരാളുടെ ജീവന്‍ എടുക്കാന്‍ അനുവാദം നല്‍കപ്പെടുന്നത് അയാള്‍ ഒരാളെ അന്യായമായി കൊല്ലുക അല്ലെങ്കില്‍ ആളുകള്‍ക്കിടയില്‍ കുഴപ്പം ഉണ്ടാക്കുക എന്നത്തിന്റെ പേരില്‍ മാത്രമാണ്. ഹിറ്റ്ലര്‍ ജൂതരെ കൊന്നത് വംശീയാതയുടെ പേരിലാണ്. ഇസ്ലാം ഒരിക്കലും അംഗീകരിക്കാത്ത വിവേചനം. ഒരു പക്ഷെ ലോകത് ഇസ്രായേല്‍ എന്ന ഒരു രാഷ്ട്രത്തിനു വേഗം നല്‍കിയത് ഹിറ്റ്ലരുടെ ഈ കാടത്തം ആകും. ജൂതന്‍ ആയതിനാല്‍, അല്ലെങ്കില്‍ മറ്റാരെങ്കിലും ആയതിനാല്‍ ഒരു ജീവനും കൊല്ലപ്പെടാന്‍ കാരണമല്ല. വിശ്വസിക്കാനും അവിശ്വസിക്കാനും ഉള്ള അവകാശം ദൈവികമാണ്. എല്ലാ ആളുകളിലെയും നന്മ ഇസ്ലാം അംഗീകരിക്കുന്നു. “വേദവിശ്വാസികളില്‍ ചിലര്‍ ഇവ്വിധമുണ്ട്: ധനത്തിന്റെ ഒരു കൂമ്പാരം തന്നെ അവരെ വിശ്വസിച്ചേല്‍പിക്കുന്നുവെങ്കിലും അവരതു നിങ്ങള്‍ക്കു തിരിച്ചുതരും. അവരില്‍ മറ്റുചിലരുടെ അവസ്ഥയോ, ഇതത്രെ: ഒരു ദീനാര്‍പോലും വിശ്വസിച്ചേല്‍പിച്ചാല്‍ അവരതു തിരിച്ചുതരുന്നതല്ല-നിങ്ങളവരെ വിടാതെ പിടികൂടിയാലല്ലാതെ.” ഇത് പറയുമ്പോള്‍ അത് മൊത്തം അഹല് കിതാബിന്റെ സ്വഭാവമായല്ല പറയുന്നത് പകരം അവരില്‍ ചിലരെ കുറിച്ചാണ്. ഇന്നും എല്ലാ ഇസ്രയേലികളും ഒരു പോലെ ആണെന്ന് നാം പറയുന്നില്ല. അവരിലും ഈ തിന്മയെ എതിര്‍ക്കുന്നവര്‍ ഉണ്ട്. ഈ വിഷയത്തില്‍ നമുക്കിങ്ങനെ പറയാം ഹിറ്റ്‌ലറും നതയാന്‍യാഹുവും ഒരേ നിലപാട്കാരാണ്. രണ്ടു പേരുടെയും അടിസ്ഥാനം വംശീയ വിദ്വേഷം. ലോകത്തില്‍ ആര്യന്മാര്‍ എന്നത് ഒരാള്‍ പറഞ്ഞപ്പോള്‍ മദ്ധ്യേഷ്യയില്‍ ഞങ്ങള്‍ മാത്രം എന്നത് ഇസ്രായേലും പറയുന്നു. ജൂതന്മാര്‍ക്കു ഒരു രാജ്യം വേണം എന്നത് അവരുട്ടെ ആവശ്യമായിരിക്കാം. പക്ഷ അത് അറബികളുടെ ഇടയില്‍ തന്നെ വേണം എന്നത് ചിലരുടെ കുബുധിയും. ആ കുബുദ്ധിയെ നാം തിരിച്ചറിയണം എന്നത് ചരിത്രമാണ്. ഒരാളുടെ തിന്മ മറ്റൊരാളുടെ നന്മയാകുക എന്നത് ഇസ്ലാം അംഗീകരിക്കുന്നില്ല. ഹിറ്റ്ലര്‍ നീതീകരിക്കപ്പെട്ടാല്‍ ഇന്ത്യയിലെ ഹിന്ദുത്വ വാദികളാണ് ന്യായീകരിക്കപ്പെടുക.

No comments:

Post a Comment