Friday, December 14, 2012

ഭാഷ മാറ്റി പറഞ്ഞാല്‍

വീട്ടില്‍ വന്ന ഭിക്ഷക്കാരനോട് ഇവിടെ ഒന്നുമില്ല എന്ന് പറഞ്ഞ മരുമകളെ തിരുത്തിയ അമ്മായിയുടെ കഥ മുമ്പ് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. ആ അമ്മായി ഇപ്പോഴും മരിച്ചിട്ടില്ല എന്നാണു ഇന്നലത്തെ വാര്‍ത്ത‍ കനപ്പോള്‍ തോന്നിയത്. സി പി എം പിന്നോക്ക വിഭാഗത്തിന് വേണ്ടി സംഘടന രൂപീകരിച്ചു. അപ്പോള്‍ ഈയുള്ളവന് ഒരു ചിത്തം. സ്വത്വം എന്നത് ആ വാക്ക് മാറ്റി പറഞ്ഞാല്‍ ശരിയാകുമോ?. സ്വത്വ രാഷ്ട്രീയത്തെ എതിര്‍ക്കണം എന്ന് പറഞ്ഞാല്‍ അത് നമുക്ക് മനസ്സിലാക്കാം. കാരണം സ്വത്വം എന്നത് മനുഷ്യനെ വീണ്ടും വര്‍ഗമാക്കും എന്നത് ശരിയാണ്. കമ്മ്യുണിസ്റ്റ്‌ dictionary യില്‍ ഉള്ളവന്‍ ഇല്ലാത്തവന്‍ എന്ന വര്‍ഗമാല്ലാതെ മറ്റൊരു വര്‍ഗം ഇല്ല എന്നതിനാല്‍ മറ്റുള്ള എല്ലാ ദ്രുവീകരണവും നിരാകരിക്കപ്പെടെണ്ടാതാണ്. ( ഇപ്പോള്‍ ഈ വര്‍ഗ്ഗവും ഇല്ല എന്നതാണ് വര്‍ത്തമാന സത്യം). അതെ സമയം നാം പണ്ട് മുതലേ പറഞ്ഞു വരുന്നത് ഇന്ത്യയിലെ പിന്നോക്ക മോന്നോക്ക വര്‍ഗം എന്നത് ഒരു സത്യമാണ് എന്നാണു. ആ സത്യത്തില്‍ നിന്ന് കൊണ്ടാണ് പണ്ട് മുതലേ സാമൂഹിക സംവരണം എന്ന ആവശ്യം പോലും ഉയര്‍ത്തുന്നത്. അതെ സമയം അന്നും ഇടതു പക്ഷത്തിനു പഥ്യം സാമ്പത്തിക സംവരനതോടും. അപ്പോള്‍ ഇപ്പോള്‍ എങ്ങിനെ ഒരു വീണ്ടു വിചാരം ഉണ്ടായി എന്ന് ചോദിച്ചാല്‍ സഖാവ് ഇംഗ്ലീഷ് ഭാഷയിലെ മറുപടി പറയൂ. ഒരിക്കല്‍ കാണില്ലെന്ന് പറഞ്ഞ പൂരം ആദ്യം ഏഴു വട്ടം കാണും എന്ന് പറഞ്ഞത് [പോലെ ഒരു പടി കടന്നു സാമൂഹിക സംവരണം സ്വകാര്യ മേഖലയിലും വേണം എന്ന് അവര്‍ പറയുന്നു. അപ്പോള്‍ ചോദ്യം ബാക്കി. പണ്ട് പോക്കര്‍ സാറും കുഞ്ഞി മുഹമ്മദ്‌ സാറും പറഞ്ഞത്‌ തന്നെയല്ലേ സഖാവും ഭാഷ മാറ്റി പറയുന്നത്.

No comments:

Post a Comment