Friday, December 14, 2012

ഈജിപ്തുകള്‍ ഉണ്ടാകുന്നതുലോകം ഒരു അവസ്ഥയില്‍ നിന്നും മറ്റൊരു അവസ്ഥയിലേക്ക് മാറുന്ന സമയം വളരെ പ്രയാസമുള്ളതാകും. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ലോകത് നാം കണ്ടത് കോളനി രാജ്യങ്ങളുടെ വിമോച്ചനമായിരുന്നു. നാം ഇന്ത്യക്കാര്‍ അതിനു സാക്ഷിയുമാണ്. ഇപ്പോള്‍ ഇതാ വീണ്ടും ഈ നൂറ്റാണ്ട് പുതിയ വിമോച്ചനവുമായി വീണ്ടും രംഗത്ത്‌ വന്നിരിക്കുന്നു. പക്ഷെ ഇപ്രാവശ്യം ഒരു വ്യത്യാസമുള്ളത് സംഗതി നടക്കുന്നത് മധ്യെഷയില്‍ ആകുന്നു എന്നതാണ്. മറ്റൊരു പ്രധാന കാര്യം ഈ മാറ്റത്തില്‍ എവിടെയോ ഇസ്ലാം ഒരു വിഷയമാകുന്നു എന്നിടതുമാണ്. ഇസ്ലാം എന്നത് മുസ്ലിംകള്‍ മനസ്സിലാക്കിയതില്‍ കൂടുതല്‍ അതിനു പുറത്തുള്ളവര്‍ മനസ്സിലാക്കിയിട്ടുണ്ട് എന്നതാണ് മുസ്ലിംകളെ അലട്ടുന്ന പ്രശ്നം. ഇസ്ലാമിനെ കേവല മതമായി മനസ്സിലാക്കാന്‍ ലോകം തയ്യാറില്ല എന്നിടത്താണ് പുതിയ വിഷയങ്ങള്‍ നാം ചര്‍ച്ച ചെയ്യേണ്ടത്. മതം എന്നതിന് ആധുനിക ലോകം നല്‍കിയ ഒരു നിര്‍വചനം ഉണ്ട്. അത് മനുഷ്യനും ദൈവവും ( ഉണ്ടെങ്കില്‍) തമ്മിലുള്ള ഒരു സ്വകാര്യ ഇടപാട് മാത്രം. മനുഷ്യന്റെ സാമൂഹിക രാഷ്ട്രീയ ജീവിതതിനു നിങ്ങളുടെ മതം ഒരു മാറ്റവും വരുത്താന്‍ പാടില്ല. അതെ സമയം വ്യക്തി എന്ന നിലയില്‍ നിങ്ങള്ക്ക് ദൈവത്തോട് ചേര്‍ന്ന് നില്‍ക്കാം. പക്ഷെ നിങ്ങളുടെ വീട്ടില്‍ നിന്നും ആരാധനാലയങ്ങളില്‍ നിന്നും പുറത്തിറങ്ങിയാല്‍ പിന്നീട് നിങ്ങളെ നിയന്ത്രിക്കാന്‍ ദൈവത്തിനു അധികാരമില്ല. മതം പഠിപ്പിക്കുന്നത്‌ ദൈവം മനുഷ്യന് നല്‍കുന്ന പരിതികളും പരിമിതികളും ഉത്തരവാധിതങ്ങളുമാണ്. ആധുനിക മനുഷ്യന്‍ ആദ്യമായി ചെയ്തത് ദൈവത്തിനു പരിതി നിശ്ചയിച്ചു എന്നതാണ്. ദൈവം പള്ളികളിലും ചര്ച്ചുകളിലും അമ്പലങ്ങളിലും സ്വതന്ത്രനാനല്ലോ എന്ന ആശ്വാസത്തില്‍ വിശ്വാസികള്‍ സമാധാനം കൊണ്ടു. ഇവിടെയാണ്‌ വിഷയത്തിന്റെ കാതല്‍ ആരംഭിക്കുന്നത് തന്നെ. ദൈവത്തിനു അതിര്‍ വരമ്പ് നിശ്ചയിക്കാന്‍ ഇസ്ലാം ഒരിടത്തും മനുഷ്യന് അധികാരം നല്‍കുന്നില്ല. ഇസ്ലാമിലെ ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം അടിമയും ഉടമയും തമ്മിലുള്ള ബന്ധമാണ്. അടിമ ഉടമയെ അനുസരിപ്പിക്കുക എന്നത് നാം കേള്‍ക്കാത്ത വിഷയവും. ഇസ്ലാം മനുഷ്യന് നല്‍കുന്ന പാടം ജീവിതം അവനു സമര്‍പ്പിക്കുക എന്ന അര്‍ത്ഥത്തിലാണ്. മനുഷ്യന്റെ മുഴുവന്‍ ജീവിതവും അപ്പോള്‍ ദൈവത്തിന്റെ കല്പനയിലെ നടക്കാവൂ എന്ന് ബോധ്യമാകും. ഈ ബോധ്യം ഇസ്ലാമിന്റെ അപ്പുറത്ത്‌ നില്‍ക്കുന്നവര്‍ മനസ്സിലാക്കി എന്നതാണ് ഈജിപ്തിലെ റഫറണ്ടം പോലും ലോക ശ്രദ്ധ ആകര്‍ഷിക്കുന്നത്. മുര്സിയും കൂട്ടരും എന്തോ മഹാ പാതകം ചെയ്യുന്നു എന്ന രീതിയില്‍ ലോക മീഡിയകളും നമ്മുടെ നാട്ടിലെ മതേതര വാദികളും കരഞ്ഞു കൊണ്ടിരിക്കുന്നു. ഒരു വിവരമുള്ള ഒരു വിവേകശാലി പറഞ്ഞതു “ വിവരമിലാത്ത ആളുകളാണ് ഈജിപ്തില്‍ കൂടുതല്‍. അവര്‍ വോട്ട് ചെയ്‌താല്‍ എങ്ങിനെ അത് നമുക്ക് അംഗീകരിക്കാന്‍ കഴിയും എന്നാണ്”. അങ്ങിനെ എങ്കില്‍ നമ്മുടെ ജനാധിപത്യം എന്നാണു വാസ്തവമാകുക എന്ന് കൂടി നാം ചേര്‍ത്ത് വായിക്കണം. ആരാധകളിലെ അടക്ക ഒതുക്കവും രീതികളും കൊണ്ടു ദൈവം സംപ്രീതനാണ് എന്ന തിരിച്ചറിവില്‍ കഴിയുന്നവര്‍ ഈ മതത്തെ മനസ്സിലാക്കിയിട്ടില്ല എന്ന് വേണം പറയാന്‍. ഈ മതം മനുഷ്യനെ ജനനം മുതല്‍ മരണം വരെ നിയന്ത്രിക്കുന്നു. മതത്തിന്റെ നന്മ അത് വ്യക്തികള്‍ക്ക് മാത്രം പോര സമൂഹത്തിനും രാഷ്ട്രത്തിനും കൂടി വേണം എന്ന് ആ മതം പറയുന്നു. ദൈവീക വ്യവസ്ഥയെ നിര്‍ബന്ധപൂര്‍വം എല്ലാവും അംഗീകരിക്കുന്നു. അതെ സമയം ദൈവം മനുഷ്യന് സ്വാതത്രം നല്‍കിയിട്ടുള്ള മേഖലയില്‍ കൂടി അവനു കീഴ്പെടുക എന്നതാണ് നേര്‍ക്ക്‌ നേരെ ഇസ്ലാം എന്നത് കൊണ്ടു വിവക്ഷിക്കുന്നതും. നിധി കാക്കുന്ന പാമ്പിനെ കൊല്ലാന്‍ നമുക്ക് കാരണങ്ങള്‍ ഉണ്ട്. പക്ഷെ കാവലിരിക്കുന്ന പാമ്പിനു ഇപ്പോഴും നിധി എന്നത് തിരിഞ്ഞിട്ടില്ല എന്ന് സാരം.

No comments:

Post a Comment